0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 1.8K
പെങ്ങന്മാരോടായി പറഞ്ഞു .. " അവൾ എന്നെക്കാളും സ്വപ്നങ്ങളുള്ള കുട്ടിയാണ്..അവളതു നേടും എന്ന് എനിക്കുറപ്പുണ്ട് , അവൾ എടുക്കുന്ന ഓരോ തീരുമാനവും ആലോചിച്ചായിരിക്കും ,അതിനു കുറച്ചെങ്കിലും മാറ്റം വന്നത് മനുവേട്ടന്റെ കാര്യത്തിൽ മാത്രമാണ് , അത് ഒരുപക്ഷേ ഈ തരത്തിലുള്ളൊരു പ്രൊപോസൽ ആയതുകൊണ്ടാവാം ...പിന്നെ ഇതിന് മുൻപ് ഏട്ടന്റെ കാര്യം അവൾ ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ലാട്ടോ ,എന്നോട് ഒന്നും പറഞ്ഞിട്ടില്ല .....കാരണം അവൾക്കു നിങ്ങളെയൊക്കെ ഞാൻ പറഞ്ഞു ഒരുപാട് അടുത്തറിയാം.....നിങ്ങൾ കുറച്ചൊക്കെ പരിചയവും ഉണ്ടല്ലോ....." നിത്യ പറഞ്ഞുനിർത്തി.....ഭാഗ്യം എല്ലാവരും ok ആയി തോന്നി... " മനുവേട്ടാ ....അവൾ വേറൊരു കാര്യം കൂടി എന്നോട് പറഞ്ഞിരുന്നു , ഈ പറഞ്ഞ സമയത്തിനിടയിൽ എന്നെങ്കിലും അവളുടെ വൈകല്യം ഒരു ബാധ്യതയായി മാറും എന്ന് ഏട്ടന് തോന്നിയാൽ ആ മോതിരം തിരികെകൊടുത്ത് ചേരുന്ന വേറൊരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നും , അവൾ സന്തോഷത്തോടെ അത് അംഗീകരിക്കും പക്ഷെ അതുവരെ മറ്റൊരാൾക്ക്‌ മുന്നിൽ തല കുനിച്ചുകൊടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട് ..." അത് കേട്ടു എനിക്ക് കരയണോ ചിരിക്കണോ എന്നൊരു അവസ്ഥയിലായി പോയി ....ഒരേ സമയം ചേർത്തുനിർത്തുകയും എന്നാൽ അച്ഛനമ്മമാരുടെയും എന്റെയും ഇഷ്ടങ്ങൾക്കു ഒരുപോലെ പ്രാധാന്യം നൽകാൻ അവൾ ശ്രമിക്കുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലും വലിയൊരു കാര്യമായിരുന്നു ....എനിക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാവുന്ന അതേ സമയം എല്ലാവരുടെയും സമ്മതവും ആഗ്രഹിക്കുന്ന മനസ്..... " അല്ല അവളുടെ വീട്ടിൽ എങ്ങനാ സ്വത്തൊക്കെ ഉണ്ടോ ...?? " ആ ചോദ്യം ശബരി വകയായിരുന്നു ... " തീരെ ഇല്ലാത്ത ഫാമിലിയല്ല ...അത്യാവശ്യത്തിനുള്ളത് ഉണ്ട് , പറമ്പും ,പാടവും ഒക്കെ

💬 Comments

View all comments