0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 555
മാസം കൊണ്ട് നിർത്തി , സഹപാഠികളുടെ മുടന്തി എന്ന് വിളിച്ചുള്ള കളിയാക്കലും , അല്ലാത്തവരുടെ സഹതാപവും അവളെ വല്ലാതെ മടുപ്പിച്ചു.....അങ്ങനെയാണ് അന്ന് നിർത്തിയത്..പിന്നീട് തൊട്ടടുത്ത വർഷം തന്നെ അവൾ വീണ്ടും എന്റെ കൂട്ടുകാരിയായി ഒരേ ബെഞ്ചിൽ വന്നു, പിന്നെയും ഒരുപാട് കളിയാക്കലും സഹതാപവും അവൾക്ക് അനുഭവിക്കേണ്ടിവന്നെങ്കിലും അവളതൊന്നും ശ്രദ്ധിക്കാതെ പഠിച്ചു പോന്നു......അവളെ കളിയാക്കുന്നവരേക്കാൾ അവൾക്കു ദേഷ്യം സഹതാപം കാണിക്കുന്നവരോടാണ് .." അവൾ ഒന്ന് നിർത്തി ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി , ഞാൻ ഒരു പ്രത്യേക അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടുകൊണ്ടിരുന്നത് ..ശബരിയുടെയും അവസ്ഥ മറിച്ചല്ലെന്നു അവന്റെ മുഖം പറഞ്ഞു...പെങ്ങന്മാർക്ക് മാത്രം ചിലതൊക്കെ അറിയാവുന്ന കാര്യമായതുകൊണ്ടു സാധാരണ ഫീൽ ഉണ്ടായിരുന്നുള്ളു...
" എന്നും അവളൊരു വയ്യാത്ത കുട്ടിയാണെന്ന് കാണിക്കാൻ അവൾക്കു മനസ്സില്ലായിരുന്നു, സാധാരണ നടക്കുമ്പോളും അവൾക്കു വേണ്ടി മറ്റുള്ളവരുടെ സ്പീഡ് കുറക്കുന്നതിന് പകരം മറ്റുള്ളവർക്കൊപ്പം നടന്നെത്താനാണ് അവൾ ശ്രമിച്ചത് , അവളുടെ ആ വാശിതന്നെയാണ് അവളെ ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടായി തിരഞ്ഞെടുക്കാനും കാരണം , എന്നെങ്കിലും ഞാൻ ഒന്ന് മനസ് മടുക്കുമ്പോൾ അവൾ പൊക്കിയെടുക്കും....ആരോടും ഒന്നും ആഗ്രഹിക്കാതെ അവളെക്കൊണ്ട് സാധിക്കുന്ന എന്ത് വേണെങ്കിലും ചെയ്തുകൊടുക്കും..പരാതിയില്ല , കുശുമ്പില്ല , അവളുടെ കുറവുകളിൽ അവള്ക്കൊരു പ്രശ്നവും ഇല്ല , എത്ര വലിയ സങ്കടവും ഒറ്റയ്ക്ക് കടിച്ചുപിടിച്ചോളും അല്ലെങ്കിൽ കരഞ്ഞു തീർക്കും , പിന്നെ ,അവളുടെ അച്ഛനമ്മമാർ അറിഞ്ഞിട്ട പേരാണ്‌ കൃഷ്ണപ്രിയ എന്നുള്ളത് ...കാരണം കൃഷ്ണൻ അത്രയ്ക്ക് അവളുടെ കൂടെയുണ്ടെന്ന് എനിക്കുതന്നെ പലപ്പോളും തോന്നിയിട്ടുണ്ട് മനുവേട്ടാ ...." അമ്മുവിനെ പറ്റി നിത്യ പറയുന്ന ഓരോന്നും അവളുടെ ഹൃദയത്തിൽ തട്ടിയായിരുന്നു , അതിനു ഉത്തമ തെളിവായിരുന്നു ആ കരിമഷിക്കണ്ണുകളിൽ ഞങ്ങൾ കണ്ട നീർത്തിളക്കം....എന്റെ മനസ് നിറഞ്ഞു വീണ്ടും വീണ്ടും വിങ്ങാൻ തുടങ്ങി , സന്തോഷത്തിന്റെയാവാം , അല്ലെങ്കിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പോലും നിറഞ്ഞുകവിഞ്ഞു പറയാനാകാത്ത ഒരു തലത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നതാവാം ...നിത്യ പറയുന്ന ഓരോ വാക്കിലും ഞാൻ അമ്മുവിനെ , അവൾ കടന്നുവന്ന വഴികളെ ഞാനറിയാതെ ഒരു സിനിമ പോലെ മനസാൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.....നിത്യക്കല്ലാതെ മറ്റൊരാൾക്കു അവിടെ ശബ്ദമില്ലെന്നു തോന്നുന്നവിധം നിശ്ശബ്ദരായിരുന്നു ഞങ്ങൾ നാലു

💬 Comments

View all comments