Chapter Title : കിനാവ് പോലെ 6 [Fireblade]
പേരും....
" മനുവേട്ടനോട് ഞാൻ സഹതാപം കൊണ്ടുള്ള ഇഷ്ടമാണോ അവളോട് എന്ന് ചോദിക്കാൻ കാരണം ഇതൊക്കെയാണ് ..അവളെ സംബന്ധിച്ചിടത്തോളം അവള്ക്കൊരു കുറവും ഇല്ല , പക്ഷെ മനുവേട്ടൻ എന്തെങ്കിലും തരത്തിൽ അറിയാതെയെങ്കിലും അത് പ്രകടിപ്പിച്ചാൽ ഏട്ടന് ഒരിക്കലും അവളെ കിട്ടില്ല...അക്കാര്യത്തിൽ മാത്രം അവൾ വാശിക്കാരിയാ ....ഈ ലോകം ജയിക്കുന്നവർക്കൊപ്പം നിൽക്കുന്ന ഒന്നാണെന്ന് എപ്പോളും പറയും അതുകൊണ്ട് ജീവിതത്തിനോട്തന്നെ വാശിയിലാണ് അവൾ ജീവിക്കുന്നത്...."
" മതി ......എനിക്ക് ഇനി ഒന്നും കേൾക്കണ്ടടീ....എനിക്കെന്തോ ഞാനവൾക്കു ചേരില്ലെന്നൊരു തോന്നൽ ....ഞങ്ങളുടെ രണ്ടുപേരുടെയും മനോനില രണ്ടു ദിശയിലാണു പോവുന്നത് , അവളെ എനിക്ക് കിട്ടിയാൽ എനിക്കത് ഒരുപക്ഷേ ലോട്ടറി ആയേക്കും , പക്ഷെ എന്നെപോലെ ജീവിതത്തിൽ പൊരുതാനറിയാത്ത ഒരുത്തനെ കിട്ടിയാൽ അവൾക്കു അത് താങ്ങാൻ പറ്റിയേക്കില്ല.....ജീവിതം മുന്നോട്ട്പോവുന്ന ഏതെങ്കിലും അവസ്ഥയിൽ ആ ഒരു കാരണം ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാൽ അന്നത്തെ വീഴ്ചക്ക് ഇന്നത്തേക്കാൾ ആഘാതം കൂടും.....വേണ്ട , ഒരു പകൽക്കിനാവ് കണ്ടു ഉണർന്ന ഫീലിൽ ഇരുന്നോട്ടെ ഇതെല്ലാം..."
അവൾ മുഴുമിക്കുന്നതിനു മുൻപേ ഞാൻ കേറി ഇതുപറഞ്ഞു , നിത്യ പറയുന്ന ഓരോ കാര്യവും അമ്മുവിന്റെയും എന്റെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം എനിക്ക് മുൻപിൽ തുറന്നുകാണിക്കുന്നതായിരുന്നു.....മനസ്സ് നിറയെ നിശ്ചയദാർഢ്യം കൊണ്ടുനടക്കുന്ന അവൾക്കു ഞാനൊരു കുരിശാകുമോ എന്ന പേടി നന്നായിത്തന്നെ എന്നെ വേട്ടയാടി , അതിലെല്ലാം നല്ലത് അവൾ അറിയുന്നതിന് മുൻപ് ഈ മോഹവും മുളയിലെ കരിഞ്ഞു പൊയ്ക്കോട്ടേ ...എവിടെയോ വായിച്ചതുപോലെ ഒരുപാട് സ്നേഹിക്കുന്നതിനെ സ്വന്തമാക്കാതിരിക്കുക , സ്വന്തമായാൽ അതിനോടുള്ള മോഹം നഷ്ടപ്പെടും ....പക്ഷെ എനിക്ക് സമാധാനിക്കാം കീർത്തനയെപോലെ റോങ് ചോയ്സ് ആയതുകൊണ്ടല്ലാതെ മനസ് നിറഞ്ഞു ഒരു കുട്ടിയുടെ നന്മക്കു വേണ്ടി വിട്ടുകൊടുക്കാം...
" നീ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് തീരുമാനമെടുക്കേണ്ട , ഇപ്പോൾ അവളെ ഇഷ്ടപ്പെടാനോ വിട്ടുകളയാനോ ഒന്നും ചിന്തിക്കണ്ട , ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെ അവളുടെ പാട്ടിനു വിട്ടേക്ക് , നീ നീയായിത്തന്നെ ജീവിക്ക് ....അവളോട് ആദ്യം പരിചയമായി , പരസ്പരം ഒന്ന് അറിഞ്ഞുതുടങ്ങുമ്പോൾ നിന്റെ കാരക്ടർ അവൾക്കു അംഗീകരിക്കാൻ പറ്റുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അന്ന് നീ ഈ ഇഷ്ടം
💬 Comments
View all comments