0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 1.8K
നാരായണന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയതായി ജനിച്ച കൃഷ്ണപ്രിയ എന്ന അമ്മു ...ജനിച്ച സമയത്തുള്ള എന്തോ കോംപ്ലിക്കേഷൻ കാരണം ജനനത്തോടെ അവളൊരു കാലിനു വയ്യാത്ത കുട്ടി ആയി... സത്യത്തിൽ അവളെന്നേക്കാൾ ഒരു വയസിനു മൂത്തതാണ്, ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേർന്ന അവൾ രണ്ടു മാസം കൊണ്ട് നിർത്തി , സഹപാഠികളുടെ മുടന്തി എന്ന് വിളിച്ചുള്ള കളിയാക്കലും , അല്ലാത്തവരുടെ സഹതാപവും അവളെ വല്ലാതെ മടുപ്പിച്ചു.....അങ്ങനെയാണ് അന്ന് നിർത്തിയത്..പിന്നീട് തൊട്ടടുത്ത വർഷം തന്നെ അവൾ വീണ്ടും എന്റെ കൂട്ടുകാരിയായി ഒരേ ബെഞ്ചിൽ വന്നു, പിന്നെയും ഒരുപാട് കളിയാക്കലും സഹതാപവും അവൾക്ക് അനുഭവിക്കേണ്ടിവന്നെങ്കിലും അവളതൊന്നും ശ്രദ്ധിക്കാതെ പഠിച്ചു പോന്നു......അവളെ കളിയാക്കുന്നവരേക്കാൾ അവൾക്കു ദേഷ്യം സഹതാപം കാണിക്കുന്നവരോടാണ് .." അവൾ ഒന്ന് നിർത്തി ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി , ഞാൻ ഒരു പ്രത്യേക അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടുകൊണ്ടിരുന്നത് ..ശബരിയുടെയും അവസ്ഥ മറിച്ചല്ലെന്നു അവന്റെ മുഖം പറഞ്ഞു...പെങ്ങന്മാർക്ക് മാത്രം ചിലതൊക്കെ അറിയാവുന്ന കാര്യമായതുകൊണ്ടു സാധാരണ ഫീൽ ഉണ്ടായിരുന്നുള്ളു...
" എന്നും അവളൊരു വയ്യാത്ത കുട്ടിയാണെന്ന് കാണിക്കാൻ അവൾക്കു മനസ്സില്ലായിരുന്നു, സാധാരണ നടക്കുമ്പോളും അവൾക്കു വേണ്ടി മറ്റുള്ളവരുടെ സ്പീഡ് കുറക്കുന്നതിന് പകരം മറ്റുള്ളവർക്കൊപ്പം നടന്നെത്താനാണ് അവൾ ശ്രമിച്ചത് , അവളുടെ ആ വാശിതന്നെയാണ് അവളെ ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടായി തിരഞ്ഞെടുക്കാനും കാരണം , എന്നെങ്കിലും ഞാൻ ഒന്ന് മനസ് മടുക്കുമ്പോൾ അവൾ പൊക്കിയെടുക്കും....ആരോടും ഒന്നും ആഗ്രഹിക്കാതെ അവളെക്കൊണ്ട് സാധിക്കുന്ന എന്ത് വേണെങ്കിലും ചെയ്തുകൊടുക്കും..പരാതിയില്ല , കുശുമ്പില്ല , അവളുടെ കുറവുകളിൽ അവള്ക്കൊരു പ്രശ്നവും ഇല്ല , എത്ര വലിയ സങ്കടവും ഒറ്റയ്ക്ക് കടിച്ചുപിടിച്ചോളും

💬 Comments

View all comments