0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 558
കിടന്നു , കൂടുതൽ ആലോചനകൾക്കു മനസിനെ പറഞ്ഞയക്കാതെ ഉറങ്ങാൻ നോക്കി , ഇത്തിരി മെനക്കെട്ടെങ്കിലും അവസാനം ഞാൻ ജയിച്ചു ..പിറ്റേന്ന് പതിവ് സമയത്ത് എണീറ്റു , ഈ രണ്ടു ദിവസ്സം പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞിരുന്നു അമ്പലത്തിൽ പോകുമ്പോ പഴങ്കഞ്ഞി കഴിക്കാൻ പാടില്ല.....സാധാരണരീതിയിൽ പ്രതിഷ്ഠ ദിവസം വേറെ ഒന്നും ചെയ്യാൻ എനിക്ക് താല്പര്യമില്ലാത്തതാണ് പക്ഷെ അവളെ വെറുതെ കാണാലോ എന്ന് ആലോചിച്ചപ്പോൾ എന്തോ ഉള്ളിൽ ഒരു ഒരു സുഖമുള്ള നോവ്‌ ... പത്രമൊക്കെ ഇട്ടു അവരുടെ വീട്ടിലെത്തിയപ്പോൾ പതിവ് പരിപാടികളുമായി അമ്മുവിൻറെ അച്ഛൻ പുറത്തുണ്ട് , കട്ടൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ നിരസിച്ചില്ല , പുറകിൽ എവിടെയോ അടിച്ചുവാരുന്ന ശബ്ദം കേക്കാനുണ്ട് , ചൂട് ചായ ആ തണുപ്പിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ ചൂട് ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു സുഖം , അതിനിടയിൽ അവൾ അടിച്ചുവാരി ഉമ്മറമുറ്റത്തെത്തി....അവളുടെ അച്ഛൻ പേപ്പറിൽ ശ്രദ്ധ കൊടുത്തു
എന്തൊക്കെയോ പറയുന്നുണ്ട് , ഞാൻ ചുമ്മാ അതിനു മൂളികൊണ്ടും ചായ കുടി തുടർന്നു ...അര മണിക്കൂർ വൈകിയാലും അത്രേം സമയം അവളെ കാണാലോ എന്നാണ് ആ സമയത്ത് എന്റെ തോന്നൽ .....അമ്മുവിൻറെ മുടി അതൊരു സംഭവം തന്നെയാണ് , ഇടതൂർന്നു കറുത്ത തിങ്ങിയ മുടി , ഇടക്കെപ്പഴോ കുടുമ പോലെ കെട്ടിവെച്ചിരുന്ന മുടി അഴിഞ്ഞു വീണപ്പോൾ എന്റെ നോട്ടം അതിലായിരുന്നു.....ആ തോന്നൽ കൊണ്ടോ എന്തോ അവൾ എന്നെ നോക്കിയപ്പോൾ പെട്ടെന്ന് ഞാൻ നോട്ടം മാറ്റി , തിരിച്ചു അവളെ നോക്കിയപ്പോളും അവളെന്നെ നോക്കികൊണ്ട് മുടി മുകളിലേക്ക് കെട്ടിവക്കുകയായിരുന്നു , സാധാരണ തരാറുള്ള അതേ ചിരിയുമായി , ഞാനും ഒരുതരത്തിൽ അതുപോലെ തിരിച്ചു കൊടുത്തു.... " അമ്മു നിത്യയുടെ ഫ്രണ്ട് ആണെന്ന് ഇന്നലെയാ മനസ്സിൽ ആയതു .." ഞാൻ വെറുതെ ഒന്ന് എറിഞ്ഞുനോക്കി..അവൾ എന്നെ നോക്കിയപ്പോൾ എന്തെങ്കിലും ചോദിക്കണമല്ലോ ..!! " ഉം....കുഞ്ഞുനാൾ മുതൽ ഒരുമിച്ചുണ്ട്....." അവൾ മറുപടി തന്നു ,വളരെ പതിഞ്ഞ ശബ്ദം.....ചിരികുമ്പോൾ വീണ്ടും ആ മുല്ലമൊട്ടിന്റെ ദർശനം ...ഇനി നിന്നാൽ ശെരിയാകില്ലെന്നു തോന്നിയപ്പോൾ ചായ കാലിയാക്കി അമ്പലത്തിൽ കാണാമെന്നും യാത്ര പറഞ്ഞിറങ്ങി..... പിന്നെ

💬 Comments

View all comments