0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 1.8K
അവസ്ഥയിൽ ആ ഒരു കാരണം ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാൽ അന്നത്തെ വീഴ്ചക്ക് ഇന്നത്തേക്കാൾ ആഘാതം കൂടും.....വേണ്ട , ഒരു പകൽക്കിനാവ് കണ്ടു ഉണർന്ന ഫീലിൽ ഇരുന്നോട്ടെ ഇതെല്ലാം..." അവൾ മുഴുമിക്കുന്നതിനു മുൻപേ ഞാൻ കേറി ഇതുപറഞ്ഞു , നിത്യ പറയുന്ന ഓരോ കാര്യവും അമ്മുവിന്റെയും എന്റെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം എനിക്ക് മുൻപിൽ തുറന്നുകാണിക്കുന്നതായിരുന്നു.....മനസ്സ് നിറയെ നിശ്ചയദാർഢ്യം കൊണ്ടുനടക്കുന്ന അവൾക്കു ഞാനൊരു കുരിശാകുമോ എന്ന പേടി നന്നായിത്തന്നെ എന്നെ വേട്ടയാടി , അതിലെല്ലാം നല്ലത് അവൾ അറിയുന്നതിന് മുൻപ് ഈ മോഹവും മുളയിലെ കരിഞ്ഞു പൊയ്ക്കോട്ടേ ...എവിടെയോ വായിച്ചതുപോലെ ഒരുപാട് സ്നേഹിക്കുന്നതിനെ സ്വന്തമാക്കാതിരിക്കുക , സ്വന്തമായാൽ അതിനോടുള്ള മോഹം നഷ്ടപ്പെടും ....പക്ഷെ എനിക്ക് സമാധാനിക്കാം കീർത്തനയെപോലെ റോങ്‌ ചോയ്സ് ആയതുകൊണ്ടല്ലാതെ മനസ് നിറഞ്ഞു ഒരു കുട്ടിയുടെ നന്മക്കു വേണ്ടി വിട്ടുകൊടുക്കാം... " നീ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് തീരുമാനമെടുക്കേണ്ട , ഇപ്പോൾ അവളെ ഇഷ്ടപ്പെടാനോ വിട്ടുകളയാനോ ഒന്നും ചിന്തിക്കണ്ട , ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെ അവളുടെ പാട്ടിനു വിട്ടേക്ക് , നീ നീയായിത്തന്നെ ജീവിക്ക് ....അവളോട്‌ ആദ്യം പരിചയമായി , പരസ്പരം ഒന്ന് അറിഞ്ഞുതുടങ്ങുമ്പോൾ നിന്റെ കാരക്ടർ അവൾക്കു അംഗീകരിക്കാൻ പറ്റുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അന്ന് നീ ഈ ഇഷ്ടം അവളോട്‌ പറയണം...അവള്ക്ക് സമ്മതമാണെങ്കിൽ അവൾ പറയട്ടെ ...പക്ഷെ അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഒരിക്കലും കാരക്ടർ മാറ്റരുത് നിനക്ക് മനസുകൊണ്ട് മാറ്റണം എന്നുള്ള കാര്യങ്ങൾ മാത്രം മാറ്റിയാൽ മതി ...അതല്ലേ നല്ലത് ..?? ""
എപ്പോഴത്തെയും പോലെ ശബരി ഒരു സൊല്യൂഷൻ അതിനും

💬 Comments

View all comments