Chapter Title : കിനാവ് പോലെ 6 [Fireblade]
ഒന്ന് ശെരിയാക്കിയപ്പോൾ വണ്ണമില്ലാതെ കൊലുന്നനെയുള്ള ഇടതുകാൽ ഞാൻ മിന്നായം പോലെ കണ്ടു , ഞാൻ അതുകണ്ട് അവളുടെ മുഖത്ത് നോക്കിയപ്പോൾ ചുണ്ടിലെ ചിരിയുമായിത്തന്നെ രണ്ടു കണ്ണുമടച്ചു കാണിച്ചു അവൾ വീണ്ടും സ്റ്റേജിലേക് നോക്കി....
കുറച്ചു സമയത്തിനുള്ളിൽ നിത്യയും ,പെങ്ങന്മാരും കളിക്കുന്ന ഡാൻസ് കഴിഞ്ഞു , ഇടയ്ക്കു കടല കൊണ്ടുവന്ന പയ്യന്റെ കയ്യിൽ നിന്നും എല്ലാർക്കും നല്ല ചൂട്കടല ഞാൻ വാങ്ങിക്കൊടുത്തു , പിന്നെയും കുറച്ചു സമയത്തിനുള്ളിൽ അവരുടെ ഒറ്റക്കുള്ള ഡാൻസും തീർന്നു , ഒരു സമയത്ത് അമ്മുവിൻറെ മുഖത്തേക്ക് ചുമ്മാ പാളിനോക്കിയ ഞാൻ കണ്ടത് കവിളിന്റെ സൈഡിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീരായിരുന്നു , എന്റെ നെഞ്ച് പിടഞ്ഞു , അവളെ വേണോ വേണോ എന്ന ആലോചനയിലും ധൈര്യമില്ലാത്ത കാര്യങ്ങൾ ആദ്യം ചെയ്യണമെന്ന ശബരി മുൻപ് തന്ന ഉപദേശം തലയിൽ നിറച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു ടെൻഷൻ കുറച്ചു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ...അവളുടെ അമ്മ പകുതി ഉറക്കത്തിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസം കൂടി ....
" അമ്മുട്ടി എന്തിനാ കരയണേ ..?? ""
വളരെ പതുക്കെ അവളുടെ മുഖത്തിനോടടുത്തു ഞാൻ ചോദിച്ചു , അവൾ ഒന്ന് തിരിഞ്ഞാൽ നിശ്വാസം എന്റെ മുഖത്ത് തട്ടും അത്രയ്ക്ക് അടുത്തു ചെന്നു ഇത് ചോദിയ്ക്കാൻ എങ്ങനെ ധൈര്യം വന്നെന്നു എനിക്കുതന്നെ നിശ്ചയമില്ലായിരുന്നു...കാച്ചെണ്ണയുടെയും അവളുടെ വിയർപ്പിന്റെയും സമ്മിശ്രമായ ഗന്ധം അവളുടെ മുഖത്തിന് ചുറ്റും ഉണ്ടായിരുന്നു ....സ്റ്റേജിൽ നിന്നും ഇടയ്കിടെ വരുന്ന ലൈറ്റിൽ അവളുടെ മുക്കുത്തി തിളങ്ങി , ഇത് ഇന്നലെ ഉണ്ടായിരുന്നോ ...ആ ,ഓർമ്മയില്ല ....!! ഞാൻ അത്ര അടുത്തു ചെന്നതിനാലോ എന്തോ അവൾ ഞെട്ടി ഒന്ന് പിടഞ്ഞു ...പിന്നെ ഒന്നുമില്ലെന്ന് ചുമൽകൂച്ചി കാണിച്ച ശേഷം അപ്പുറം തിരിഞ്ഞു കണ്ണുകൾ നൈസായി തുടച്ചു ....എനിക്കാണെങ്കിൽ വീണ്ടും ആ ഗന്ധം കിട്ടണമെന്ന് ഉള്ളിൽ നിന്നാരോ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു ....കാര്യം അവളുടെ ചെവിക്കരികിൽ സ്വകാര്യം ചോദിച്ചതാണെങ്കിലും എന്റെ ഉള്ളിലൊരു ഉമ്മ കൊടുത്ത പ്രതീതിയായിരുന്നു ...ഞാനൊരു മോശക്കാരനാവുകയാണോ എന്ന് വീണ്ടുവിചാരം തോന്നാതിരുന്നില്ല....പക്ഷെ അതെല്ലാം കാറ്റിൽ പറത്തി വീണ്ടും ഞാൻ അവൾക്കടുത്തേക്ക് മുഖം ചേർത്തു , ആ വരവ്
💬 Comments
View all comments