Chapter Title : കിനാവ് പോലെ 6 [Fireblade]
പ്രതീക്ഷിച്ചപോലെ അവൾ എന്റെ നേർക്ക് തിരിഞ്ഞു , ആ തവണ ചെവിയിലല്ല നിറഞ്ഞു നിന്ന അവളുടെ കണ്ണിൽ നോക്കിയാണ് ഞാൻ അത് ചോദിച്ചത് ..
" ഇല്ലെന്നു പറയണ്ട , കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു ,ഇപ്പോ തുടച്ചതല്ലേ ....പറയെന്നെ..!! ഞാൻ ഞാൻ പോലുമറിയാതെ കെഞ്ചി ..പക്ഷെ ആ നിൽപ്പിൽ നിന്നും ഒരിഞ്ചു പോലും പുറകോട്ടു ഞാൻ മുഖം മാറ്റിയില്ല , അവൾമുഖം കർചീഫ് കൊണ്ട് ഒപ്പി ഒന്ന് നിശ്വസിച്ചു ....പിന്നെ എന്റെ കണ്ണിലേക്കു ആ നിറഞ്ഞു വന്ന സുന്ദരമായ മിഴികൾ കോർത്തു ...
"എന്നെങ്കിലും ......ഒരു..ഒരു .. ഡാൻസ് ചെയ്യാൻ പറ്റണമെന്നു പ്രാർത്ഥിക്കുവാരുന്നു, പക്ഷെ വെറുതെ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ ന്നു ആലോചിക്കുമ്പോ......."
സങ്കടത്താൽ വിക്കി വിക്കി പറഞ്ഞു തീർന്നപ്പോളേക്കും കണ്ണീർ ധാര ധാരയായി പ്രവഹിച്ചു ..ചുണ്ട് കടിച്ചുപിടിച്ചു അവൾ കരച്ചിലടക്കി മുന്നോട്ടു നോക്കിയിരുന്നു ....ഞാൻ വല്ലാണ്ടായിപ്പോയി ...ഇങ്ങനൊരു അവസരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും മനസ്സിൽ വന്നില്ല...ചുറ്റുമുള്ളവർ കാണുന്നില്ല എന്ന് നൈസായി ഒരിക്കൽകൂടി ഉറപ്പുവരുത്തി ... കുറച്ചു സമയം ഞാൻ സ്റ്റേജിലേക്ക് നോക്കി വെറുതെ സമയം കഴിച്ചു....നിത്യ പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവളെപോലെ ഒരു കുട്ടിയിൽ നിന്നും തീരെ
പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഇപ്പൊ നടന്നത് ...ഒരു മനുഷ്യൻ എത്രത്തോളം അഭിനയിച്ചാലും ഏതെങ്കിലും ഒരു സമയം അയാളുടെ ഉള്ള് മനസിലാക്കാൻ സാധിക്കുമെന്ന് ഇതോടുകൂടി എനിക്കും ഉറപ്പായി...പാവം , അവളെക്കാൾ പ്രായം കുറഞ്ഞവർ തൊട്ടു പ്രായമുള്ളവർ വരെ ഇഷ്ടത്തോടെ ഡാൻസ് ചെയ്യുമ്പോൾ അങ്ങനൊന്നു ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ..? എനിക്കാണ് ഈ അവസ്ഥയെങ്കിൽ മറ്റുള്ളവർ ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോൾ എന്റെ അവസ്ഥ എന്തായിരിക്കും ....!!!അങ്ങനെയാകാത്തതിൽ ഞാൻ ദൈവത്തിനെ നന്ദിയോടെ ഓർത്തുകൊണ്ട് ഒന്ന് ശ്വാസം വലിച്ചുവിട്ടു പിന്നെ അവളെ നോക്കി...അവളുടെ എത്രത്തോളം അടുത്തു പോകാമോ അത്രത്തോളം പോകാൻ ഉള്ളം തുടിച്ചുകൊണ്ടിരുന്നു ...എപ്പോളൊക്കെ അങ്ങനെ തോന്നുന്നോ അപ്പോളെല്ലാം ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി ,പ്രത്യേകിച്ച് അവളുടെ അമ്മ ,പാവം അത് അടുത്തുള്ള വേലിത്തൂണിൽ ചാരി മയങ്ങിയിരുന്നു ...ഞാൻ പിന്നിലേക്ക് ചുമ്മാ നോക്കിയപ്പോൾ പുറകിൽ കുറച്ചു കുട്ടികളാണ് ഉണ്ടായിരുന്നത് അവർ അങ്ങോട്ടും ഇങ്ങോട്ടും
💬 Comments
View all comments