0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 587
തിരിഞ്ഞു കളം വെട്ടിക്കളിയും മറ്റ് പരിപാടികളിലുമായിരുന്നു ... " അമ്മുട്ടീ ....." ഞാൻ വീണ്ടും വിളിച്ചു ....അങ്ങനെ വിളിക്കാൻ എന്ത് അവകാശമാണ് എനിക്കുള്ളത് എന്നൊന്നും ഞാൻ ചിന്തിക്കാൻ നിന്നില്ല ... " ഉം ..... " അവൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി.. ഞാൻ വീണ്ടും മുഖം അടുപ്പിച്ചു , അടുത്തുവരുന്ന എന്റെ കണ്ണുകളിൽ നോക്കി അവളും നിന്നു , ഒരുപക്ഷേ മുഖം മാറ്റിയേക്കാമെന്നു എനിക്ക് സംശയമുണ്ടായില്ലെങ്കിലും അതുണ്ടായില്ല , " മനുവേട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടോ ...?? " അവൾ പെട്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് കണ്ണുകൾ താഴ്ന്നു , അതുവരെ ഏതോ സ്വപ്നലോകത്തായിരുനെങ്കിൽ അതിൽനിന്നും ഞാൻ ഉണർന്നു....ദൈവമേ ..!! ഞാൻ വിയർത്തു കുളിച്ചു , തൊണ്ടയിൽ ഉമിനീർ തടഞ്ഞു ....മുന്നിൽ ഇരിക്കുന്ന ശബരി ഒന്ന് ചിരിച്ചോ ....ഏയ്‌ ...തോന്നിയതാവും ...ഞാൻ മുഖം വലിച്ചു ആദ്യത്തെപോലെ ഇരുന്നപ്പോളും അവള്ക്കു ഭാവമാറ്റമുണ്ടായിരുന്നില്ല ....എന്ത് മറുപടി പറയണമെന്നു ഒരു ചിന്തയും വന്നില്ല ...അവളാണെങ്കിൽ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട് ..മറുപടി കൊടുക്കാത്തത് കൊണ്ടാകണം ...അല്ല അവളെന്റെ പേരല്ലേ വിളിച്ചത് .!! ഇവൾ ഇതിനിടക്ക് എന്റെ പേരും പഠിച്ചോ ....ഹമ് ...നിത്യ പറഞ്ഞുകൊടുത്തുകാണും....ഞാൻ ഒന്നുകൂടി അവൾക്കരികിലേക്ക് നിരങ്ങി ഇരുന്നു , അവൾ സംശയത്തിൽ എന്നെ നോക്കി നെറ്റി ചുളിച്ചു ..ഞാൻ തലകൊണ്ട് അടുത്തുവരാൻ ആംഗ്യം കാണിച്ചു , വീണ്ടും മുഖങ്ങൾ അടുത്തു ... " എനിക്ക് ആ വയ്യാത്ത കാലൊന്നു കാണിച്ചുതരാമോ ..." ഞാനെന്റെ സ്വരത്തിൽ പരമാവധി നിഷ്കളങ്കത വരുത്തിക്കൊണ്ട് ചോദിച്ചു... " ങേ ...അതെന്തിനാ ...???? "".. അവൾ അമ്പരപ്പോടെ മറുചോദ്യം ചോദിച്ചു ... " കാണിച്ചു താടോ ..." ഞാൻ വീണ്ടും ശബ്ദം കുറച്ചു ആവശ്യപ്പെട്ടു ..അവൾ ഇല്ലെന്നു തലയാട്ടി ...എനിക്കെന്തോപോലെയായി ...
" അമ്മുട്ടീ .....പ്ലീസ്‌ , നീയൊരു ധൈര്യമുള്ള കുട്ടിയാണെന്ന് നിത്യ ഒരുപാട് തവണ പറഞ്ഞു..അങ്ങനൊരാൾ നേരത്തെ പോലെ കരയാൻ കാരണമായ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിച്ചത് ....നിന്നെപ്പോലെ ഞാനാണെങ്കിൽ ഹൃദയം പൊട്ടി എന്നേ മരിച്ചിട്ടുണ്ടാകുമായിരുന്നു ..." ഞാനെന്റെ മനസിന്റെ ഒരു ഭാഗം അവൾക്കു മുന്നിൽ തുറന്നു

💬 Comments

View all comments