Chapter Title : കിനാവ് പോലെ 6 [Fireblade]
പരിപാടികൾ 8 മണിക്കാണ് പറഞ്ഞിരുന്നതെങ്കിലും അതിനു മുൻപുള്ള പരിപാടികളിലെ പാളിച്ച കാരണം 9.30 ആയി ആരംഭിക്കാൻ....
അമ്മമാരും ,ശാന്തിച്ചേച്ചിയും , മുൻപിൽ തന്നെ സ്ഥലം പിടിച്ചിട്ടുണ്ട് ..അതിനിടക്ക് അമ്മുവിനെയും അവളുടെ അമ്മയെയും അച്ഛൻ ഇവരുടെ അരികിലേക്ക് ആക്കി..ഞങ്ങളും ഇവരെ എല്ലാവരെയും കാണുന്ന സ്ഥലത്ത് തന്നെ സ്ഥലം പിടിച്ചു...എന്റെ നോട്ടം ആദ്യമാദ്യം ചുറ്റിനും കറങ്ങുകയായിരുന്നെങ്കിൽ പിന്നെ പിന്നെ അമ്മുവിൽ മാത്രമായി ഒതുങ്ങി , സ്റ്റേജിലെ ഡാൻസിംഗ് ലൈറ്റ് അറേഞ്ച്മെന്റ് ഇവളുടെ മുഖത്ത് തെളിക്കുന്ന പലപല നിറങ്ങൾ ആസ്വദിച്ചു ഞാനും ഇരുന്നു..സ്റ്റേജിൽ തന്നെ കണ്ണ് നട്ടിരിക്കുന്നതിനാൽ ഒരിക്കൽപ്പോലും അവൾ എന്നെയോ മറ്റൊന്നിലും ശ്രദ്ധിച്ചതേ ഇല്ല....അവരെല്ലാം ഇരിക്കുന്നിടത് നിന്നും ഒരു ടീം എണീറ്റപ്പോൾ ഞാൻ ശബരിയെ വിളിച്ചു അവിടെ പോയിരുന്നു...
അമ്മയോട് പറഞ്ഞു കയ്യിലുള്ള വെള്ളം വാങ്ങികുടിച്ച ശേഷം ഞാനും അവരുടെകൂടെ ഇരുന്നു...അമ്മയുടെ ഇടതുവശത്തു പുറകിലായി അവൾക്കു ചേർന്ന് ഞാനും എന്റെ മുന്നിലായി ശബരിയും ഇരുന്നു ...സൈഡ് ആയതിനാൽ എനിക്ക് മുഖംനോക്കാൻ പ്രയാസമായിരുന്നു ,പക്ഷെ അവളുടെ തൊട്ട് ഇരിക്കുന്നു എന്നത് എന്നെ പുളകിതനാക്കി , അവളുടെ പരത്തിയിട്ട മുടിയിലെ ഈറൻ എനിക്ക് ഫീൽ ചെയ്തു , ചമ്രം പടിഞ്ഞിരിക്കുന്ന അവൾ ഇടയ്ക്കു വെച്ചു പാവാട ഒന്ന് ശെരിയാക്കിയപ്പോൾ വണ്ണമില്ലാതെ കൊലുന്നനെയുള്ള ഇടതുകാൽ ഞാൻ മിന്നായം പോലെ കണ്ടു , ഞാൻ അതുകണ്ട് അവളുടെ മുഖത്ത് നോക്കിയപ്പോൾ ചുണ്ടിലെ ചിരിയുമായിത്തന്നെ രണ്ടു കണ്ണുമടച്ചു കാണിച്ചു അവൾ വീണ്ടും സ്റ്റേജിലേക് നോക്കി....
കുറച്ചു സമയത്തിനുള്ളിൽ നിത്യയും ,പെങ്ങന്മാരും കളിക്കുന്ന ഡാൻസ് കഴിഞ്ഞു , ഇടയ്ക്കു കടല കൊണ്ടുവന്ന പയ്യന്റെ കയ്യിൽ നിന്നും എല്ലാർക്കും നല്ല
💬 Comments
View all comments