Chapter Title : കിനാവ് പോലെ 6 [Fireblade]
പറ്റാത്ത ഒരുത്തനാണ് ഞാൻ ഈ നിമിഷത്തിലാണ് എന്റെ പോരായ്മ മറന്നു ഞാനൊരു കാര്യം ചെയ്യുന്നത് ...നിനക്ക് വേണ്ടി എനിക്കത് സാധിക്കും ... ആദ്യം കണ്ടതുമുതൽ ഈ നിമിഷം വരെ നിന്നോടെനിക്ക് പറയാൻ സാധിക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു ...ഇനിയും ഒരുപാട് ദൂരം ബാക്കിയുണ്ട് , അതുവരെ ഞാൻ കാത്തിരിക്കാം ..."
ഇത്രയും ഞാൻ പറഞ്ഞപ്പോളേക്കും കണ്ണീർ ഒഴുകിയത് എന്റെ കണ്ണിൽ നിന്നായിരുന്നു ...എന്റെ ബഹീനതയെ മറികടന്നു ഒരു കാര്യം അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷവും , അവതരിപ്പിച്ച ആ കാര്യം ഇന്നെന്റെ ജീവന്റെ ജീവനായ ഒന്നിന് വേണ്ടിയുള്ളതാണെന്നും ഓർക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമാണ് എനിക്ക് ഫീൽ ചെയ്തത് ....ആരെങ്കിലും കണ്ടോ എന്നോ ,കേട്ടോ എന്നോ ആലോചിച്ചു ടെൻഷൻ അടിക്കാൻ എനിക്ക് തോന്നിയില്ല , ഇതിനൊക്കെ ധൈര്യം തന്ന എന്റെ ശബരി അടുത്തുണ്ടല്ലോ എന്ന ധൈര്യം മാത്രമേ
മനസിലുണ്ടായുള്ളു ...ഞാൻ പഴയ പോലെ അവളിൽ നിന്നും കുറച്ചു ഗ്യാപ്പിട്ട് ഇരുന്നു , കുറച്ചു സമയത്തിന് ശേഷം എന്റെകൈ അവൾ എടുത്തു , അന്തം വിട്ടു നോക്കിയ ഞാൻ സ്റ്റേജിലേക് നോക്കിയിരിക്കുന്ന അവളെയാണ് കണ്ടത് ..
എന്റെ കൈ കൊണ്ടുപോയി അവളുടെ വയ്യാത്ത കാലിൽ മുട്ടിനു താഴെ കൊണ്ട് വെച്ചു ,ഞാൻ കണ്ണടച്ചുകൊണ്ടു വണ്ണക്കുറവ് സ്പര്ശനത്തിലൂടെ അറിഞ്ഞു , വളരെ വണ്ണക്കുറവല്ല , എന്നാലും കാല്പാദത്തിനു അടുത്തെത്തുമ്പോളേക്കും കുറവുകൾ ഫീൽ ചെയ്യുന്നുണ്ട് ....എനിക്ക് അവൾ തന്ന ആ ഫ്രീഡം എന്നെ ശെരിക്കും സന്തോഷിപ്പിച്ചു ....
പെങ്ങന്മാരും നിത്യയും വരുന്നതുകണ്ടപ്പോൾ ഞാൻ കൈകൾ പിൻവലിച്ചു , ശേഷം കടന്നുപോയ മനോഹരനിമിഷങ്ങളെ മനസ്സിൽ താലോലിച്ച് സ്റ്റേജിൽ നോക്കി ഇരുന്നു , ഡാൻസ് പരിപാടികൾ ഏകദേശം അവസാനിക്കാറായിരുന്നു ..അവർ ഡ്രസ്സ് മാറ്റിയിട്ടുണ്ട് , മുഖത്തുള്ള ചായം അങ്ങനെ ഇരുപ്പുണ്ട് ..വന്നപാടെ കലപില ശബ്ദത്തിൽ ചിലക്കാൻ തൊടങ്ങി , ഞാനും ശബരിയും ഇത്തിരി മാറി നിന്നു ഇതൊകെ നോക്കി...അവരുടെ തമാശയും ചിരിയും കളിയാക്കലും കേട്ടു അമ്മുവിൻറെ അമ്മയും എണീറ്റിട്ടുണ്ട് ...അമ്മു അവരുടെകൂടെ നിന്നു എല്ലാം കേട്ടു ചിരിക്കുന്നുണ്ട് , ഇടയ്ക്കിടെ എന്നെ പാളിനോക്കുന്നതും ഞാൻ കണ്ടു ......ഡാൻസ് കഴിയാറായതുകൊണ്ടു കുറേ ആളുകൾ
💬 Comments
View all comments