Chapter Title : കിനാവ് പോലെ 6 [Fireblade]
എണീറ്റുപോവാനും തുടങ്ങിയിട്ടുണ്ട് , ഇനി ഗാനമേളയാണ് ,പക്ഷെ തുടങ്ങാൻ സമയം ഒരുപാട് ആകും,മാത്രമല്ല ഫാമിലികൾ ഗാനമേളക്ക് അപൂർവമേ നിൽകാറുള്ളു ...കള്ളുകുടിയന്മാരുടെ ശല്യം ഉണ്ടാവാറുള്ളതുകൊണ്ടും ലേറ്റ് ആയാണ് തീരാറു എന്നുള്ളതുകൊണ്ടും വിരലിലെണ്ണാവുന്ന ഫാമിലി മാത്രമേ ബാക്കിയാകൂ ...ശബരി എന്നെ വിളിച്ചു മറ്റൊരു സൈഡിലേക്ക് കൊണ്ടുപോയി ...
അവിടെയെത്തി ആദ്യം അവനെന്നെ മുറുകെ കെട്ടിപിടിച്ചു ....ഞാൻ തിരിച്ചും ...അവൻ അവന്റെ കൈയിലെ രോമം കാണിച്ച് എന്നോട് പറഞ്ഞു ...
" രോമാഞ്ചം ഇതുവരെ പോയിട്ടില്ല പൊന്നുമോനെ ....പൊളിച്ചെട ,പൊളിച്ചു .....നീയിത്രക്ക് സൂപ്പെറായി അവതരിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻപോലും പറ്റുന്നില്ല....കണ്ട്രോൾ ചെയ്തു ഇരുന്നതാണ് ഞാൻ , ഹോ !!! അമ്മമാർ ശ്രധിച്ചാലോന്ന് കരുതിയാ ,അല്ലെങ്കിൽ ചിലപ്പോൾ ഞാൻ വിസിലടിച്ചേനെ മോനെ ....""
അതും പറഞ്ഞു അവനെന്നെ എടുത്തുപൊക്കി ....
എനിക്കും സന്തോഷം സഹിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു ...അവൾ നോ എന്ന് പറഞ്ഞാലും ഒരുപക്ഷേ ഞാൻ ഹാപ്പി ആയിരിക്കും എന്നുവരെ തോന്നി , കാരണം എന്നെക്കൊണ്ട് സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതിലൂടെ കിട്ടുന്ന ഊര്ജ്ജം അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ ....കഴിവുള്ളവരിൽ നിന്നും അതിനൊരു പ്രശംസ കൂടി കിട്ടുന്നത് വേറെ ലെവൽ ഫീലിങ്ങും ..
" നീ നോക്കിക്കോ , അവൾ വരും ....എനിക്ക് വിശ്വാസമുണ്ട് ..." അവൻ ആത്മവിശ്വാസത്തോടെ അവന്റെ നെഞ്ചിൽ കൈവെച്ചു പറഞ്ഞു ...ഞാൻ ചിരിച്ചുകൊണ്ട് അവനെ വീണ്ടും കെട്ടിപിടിച്ചു ...
" നീയില്ലെങ്കിൽ ഇതൊന്നും നടക്കൂലാർന്നു മുത്തേ...പ്ലാൻ ഒക്കെ നിന്റെയല്ലേ , അത് ജസ്റ്റ് ചെയ്യൽ മാത്രല്ലേ എന്റെയുള്ളു..."
ഞാൻ അർഹിക്കാത്ത ക്രെഡിറ്റ് എടുത്തില്ല ...അവൻ സന്തോഷത്തോടെ തലകുലുക്കി ....ശേഷം ഞങ്ങൾ തിരികെ അവരുടെ അരികിൽ പോയി ...നിത്യ ചിരിച്ചു കളിച്ചു ഞങ്ങടെ അരികിൽ വന്നു ...
" ഡാൻസ് എങ്ങനുണ്ടാർന്നു മനുവേട്ടാ ....?? "
അവൾ ചോദിച്ചപ്പോൾ ഞാൻ ഉത്തരം മുട്ടി നിന്നു , അയ്യോ...! അങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലോ , പെങ്ങന്മാരുടെ റിഹേഴ്സൽ ഇടക്ക് കണ്ടിരുന്ന ഓർമ്മയെങ്കിലും ഉണ്ട് ,ഇത് ഒരു പിടിയും ഇല്ല ....
" അടിപൊളി ആയിരുന്നല്ലോ ....നിന്റെ പെർഫോമൻസ് സൂപ്പർ
💬 Comments
View all comments