0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 591
...!! " ഒന്നും നോക്കീല ,ഞാൻ ചുമ്മാ കത്തിച്ചു ...ശബരി തലയറഞ്ഞു ചിരിച്ചു ...അവന്റെ ചിരി കണ്ടപ്പോൾ അവൾക്കു ഏതാണ്ട് കാര്യം മനസ്സിലായെന്നു തോന്നുന്നു .. " ഓഹ് .....ശെരി , താങ്ക്സ് ...." അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു ... " എന്റെടീ നീ പിണങ്ങോന്നും വേണ്ട , ഇവൻ ആ ടൈമിലോക്കെ നിന്റെ ഫ്രണ്ടിന്റെ അടുത്തു പുഷ്പിച്ചുകൊണ്ടിരിക്കുവാരുന്നു ....നിന്റെ ഡാൻസൊന്നും കാണാൻ ചെങ്ങായ്‌ക്ക് സമയം കിട്ടീല ....നീ ക്ഷമി ..... അവൻ അതുപറഞ്ഞു വീണ്ടും ചിരിയോടു ചിരി ...അതും കണ്ടുകൊണ്ടാണ് പെങ്ങന്മാർ വന്നത് ... " എന്താണ് ഇത്ര വല്ല്യേ തമാശ ...." മഞ്ജിമയുടേതാണ് ചോദ്യം , പക്ഷെ അതിനിടക്ക് കേറി നിത്യ വക വേറൊരു ചോദ്യം ... " പുഷ്പ്പിച്ചെന്നോ , ആരോട് ....?? ഹ്മം ....അമ്മുവിനോടാണോ ..?? എപ്പോ ...? ന്നിട്ട് എന്താ ഉണ്ടായേ ...??? ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യം ചോദിച്ചു അവൾ ഉണ്ടക്കണ്ണും തുറിച്ചു നിന്നു ...ആ ചോദ്യം കേട്ടു പെങ്ങന്മാരും അവിശ്വസനീയതയോടെ എന്നെ നോക്കി ...അമ്മു ആ സമയത്തുതന്നെ ഞങ്ങളെ നോക്കി കൂട്ടത്തിലേക്കു വന്നു ...അതോടെ എല്ലാവരും നിശബ്ദരായി ....അവൾ വന്നത് അബദ്ധമായോ എന്ന മട്ടിൽ എല്ലാരേയും നോക്കി , ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു , അത് കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി ....ഇത് നോക്കി നിന്ന മറ്റുള്ളവർ ഓരോരുത്തരും ചിരി തുടങ്ങി ...അവസാനം കൂട്ടച്ചിരിയായി മാറി ..എന്തായിരുന്നു ഞങ്ങൾ സംസാരിച്ച വിഷയമെന്നു ഇപ്പൊ അമ്മുവിന് മനസിലായിട്ടുണ്ടാകും ...അതുകൊണ്ടാകാം അവൾ തിരികെ അമ്മമാരുടെ ഇടയിലേക്ക് പോയി നിത്യയെ കൊഞ്ഞനം കാണിച്ചു ... " മനുവേട്ടാ ....അവൾ സമ്മതിച്ചോ ...ഒന്ന് പറ ...!! "" നിത്യക്ക് വീണ്ടും സംശയം ... " അങ്ങനെയൊന്നും പറഞ്ഞില്ല , പക്ഷെ നോ എന്നും പറഞ്ഞില്ല ....ഇവൻ കോനിഷ്ടു പിടിച്ച ചോദ്യമാണ് ചോദിച്ചത് , അതിനുള്ള ഉത്തരമേ കിട്ടിയുള്ളൂ ..." ശബരി പറഞ്ഞത് ആർക്കും ഒന്നും മനസിലായില്ല ..അപ്പോഴാണ് അമ്മ കൈകാട്ടി വിളിച്ചത് ...ഞാൻ ശബരിയോട് പറഞ്ഞുകൊടുക്കാൻ പറഞ്ഞു അങ്ങോട്ട്‌ ചെന്നു

💬 Comments

View all comments