0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 592
... " അമ്മുവിന് ബാത്‌റൂമിൽ പോണംത്രെ , നീ അവരുടെ കൂടെ ഒന്ന് ചെന്നുകൊടുക്ക് ..." അമ്മ പറഞ്ഞു , ഞാൻ തലയാട്ടി ...അമ്മു അമ്മയെ കൂട്ടി മുന്നിൽ നടന്നു , അവളുടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , അവരെ വെറുപ്പിക്കാതിരിക്കാൻ ഇടയ്ക്കു ഞാൻ മൂളിക്കൊടുത്തു, അതിനൊപ്പം അവളുടെ നടത്തം നോക്കി പിന്നാലെ നടന്നു ..ബാത്റൂമിന് 3 സ്റ്റെപ്പുകൾ ഉണ്ട് , അത് കേറിയപ്പോൾ അവൾ തട്ടി വീഴാതിരിക്കാൻ പാട്ടുപാവാട കണങ്കാൽ വരെ പൊക്കി , അപ്പോൾ ഞാൻ അവളുടെ കാലുകൾ കണ്ടു , വെളുത്തു
ആകൃതിയൊത്ത ചെറു രോമങ്ങളുള്ള വലതുകാൽ , അതിനെക്കാൾ വണ്ണം കുറഞ്ഞു കുറച്ചുകൂടി വെളുപ്പും നേരിയ രോമവും ഉള്ള ഇടതുകാൽ .....ആ കാൽ അമർത്തിച്ചവിട്ടുമ്പോൾ എന്തോ കാരണം കൊണ്ട് മുടന്തു വരുന്നുണ്ട് ..അത് മാത്രം മനസിലാകുന്നില്ല .....ഡോർ തുറന്നു കേറുന്നതിനു മുൻപായി എന്നെ അവൾ തിരിഞ്ഞു നോക്കി , ഞാൻ നോക്കുന്നത് കാലിൽ തന്നെയാണെന്ന് കണ്ടപ്പോൾ പതിവ് പുഞ്ചിരിയോടെ ഡോർ തുറന്നു അകത്തു കയറി ....അവളുടെ അമ്മയാകട്ടെ എന്നെ അപ്പോളും കത്തിയടിച്ചു തോൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ....നല്ല ഐശ്വര്യമുള്ളൊരു നാടൻ സ്ത്രീ , അവരുടെ മുഖഭംഗിയാണു അമ്മുവിനും കിട്ടിയിട്ടുള്ളത് ....അമ്മയുടെ മുഖത്ത് നോക്കി അവർ പറയുന്നതിന് മൂളിക്കൊടുക്കുന്നുണ്ടെങ്കിലും എന്റെ മനസ് അമ്മുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ ഓർത്തു പുറകിലേക്ക് പോയി .....ഇനി ഈയടുത്ത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത മനോഹരമായ നിമിഷങ്ങൾ....!! അവളുടെ സാമീപ്യം തന്ന ആ ഫീൽ... ഉഫ്ഫ്‌ ..!!! അമ്മു വാതിൽ തുറന്നു ഇറങ്ങിയപ്പോൾ അമ്മ കയറി , ഇത്തിരി ക്ലേശിച്ചു സ്റ്റെപ്പുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി ....ഒന്ന് ശങ്കിച്ച ശേഷം അവൾ ഒരു ചെറുചിരിയോടെ നിരസിച്ചു ... " ഇത്തിരി പ്രയാസപ്പെട്ടാലും ഒറ്റക്കിറങ്ങുന്നതാണ് എനിക്കിഷ്ടം ... വേറൊന്നുമല്ല ആരും ഒപ്പമില്ലാത്തപ്പോഴും ഇങ്ങനെ ഇറങ്ങേണ്ടി വരില്ലേ മനുവേട്ടാ ..." അവളുടെ മറുപടി എനിക്ക് നിരാശ സമ്മാനിച്ചു...ഒരിക്കൽക്കൂടി ആ കൈയിലൊന്നു തൊടാൻ വല്ലാത്തൊരു ആഗ്രഹം തോന്നി...എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എനിക്ക് തന്നെ പരിചയമില്ലാത്തതായിരുന്നു .... " ഇത് നിനക്ക് വേണ്ടിയല്ല

💬 Comments

View all comments