Chapter Title : കിനാവ് പോലെ 6 [Fireblade]
അമ്മുട്ട്യേ , എനിക്ക് വേണ്ടിയാണു ...ഈ അവസാന സ്റ്റപ്പെങ്കിലും എന്റെ കൈയിൽ പിടിച്ചു ഇറങ്ങാമോ ....?? ""
ഞാൻ പ്രതീക്ഷയോടെ കൈനീട്ടി , എന്നെ കുസൃതിയോടെ നോക്കി 'വിടില്ലല്ലേ 'എന്ന ഭാവത്തിൽ നിശ്വസിച്ചശേഷം എന്റെ കൈയിൽ പിടിച്ചു ...വല്ലാത്തൊരു മർദ്ദവമുള്ള ആ സുന്ദരിക്കൈകളിൽ ഞാൻ അമർത്തിപ്പിടിച്ചു ...ഇളം ചൂടുള്ള ചെറിയ നനവുള്ള വിരലിൽ ഒരു വെള്ളികളറുള്ള മോതിരം കണ്ടു , അവൾ എന്റെ കൈകളിൽ പിടിച്ചു ആയാസമില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ പ്രതികരിക്കാൻ പറ്റുന്നതിനു മുൻപ് ആ മോതിരം ഞാൻ ഊരിയെടുത്തു , വല്ലാതെ മുറുകി കിടക്കാത്തതുകൊണ്ടു ഊരാൻ അത്ര പ്രയാസമുണ്ടായില്ലെങ്കിലും ആ എടുത്ത രീതി അവളെ ഇത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നു മുഖഭാവത്തിൽ നിന്നും മനസിലായി....കെറുവിച്ചുകൊണ്ടു എന്തോ പറയാൻ വന്നെങ്കിലും ആ സമയത്താണ് അമ്മ ഡോർ തുറന്നു ഇറങ്ങിയത് , അതുകണ്ടതോടെ പറയാൻ വന്നത് അവൾ വിഴുങ്ങി..പക്ഷെ മുഖം ഇത്തിരി ദേഷ്യം ഫീൽ ചെയ്തു...ഞാൻ തിരിഞ്ഞു നടന്നു പിന്നാലെ അവരും ....
ഞാൻ കുറച്ചധികം പൈങ്കിളി ടൈപ്പ് ആകുന്നുണ്ടോ എന്ന് എന്റെയുള്ളിൽ തന്നെ തോന്നി തുടങ്ങി , മുൻപ് കേട്ടിരുന്ന പൈങ്കിളി പ്രേമക്കഥകളെല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് അതിലേറെ പൈങ്കിളി ആയി മാറിയിരിക്കുന്നു...പലപ്പോളും അതങ്ങനെതന്നെ വരൂ ...എത്ര നമ്മൾ അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നുവോ അത്രത്തോളം വിധി നമ്മളെ അതിലേക്കടുപ്പിക്കും....
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ അവർ 4 പേരും ഞങ്ങളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു...അത് ഞങ്ങളെപ്പറ്റി ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു......സംഭവിച്ച കാര്യങ്ങൾ അവൻ പറഞ്ഞുകൊടുത്തതിന്റെ എഫക്ട് ആയിരിക്കും .....വെറുതെ ഇടംകണ്ണിട്ട് അമ്മുവിനെ ഒന്ന് പാളിനോക്കിയപ്പോൾ അവളുടെ മുഖമാകെ ചുവന്നുതുടുത്തിരിക്കുന്നു ...എന്നെപോലെ അവരുടെ കളിയാക്കലുകൾ നേരിടാൻ മാത്രം പ്രണയം അവൾക്കെന്നോടില്ലെന്നു ഇവരെന്താണ് ആലോചിക്കാത്തത്....ഞാൻ അവളോട് ഇഷ്ടം പറഞ്ഞെന്നല്ലേ ഉള്ളൂ , എന്ത് ചെയ്യും ...!!!
ശബരിയുടെ അച്ഛനും അമ്മുവിൻറെ അച്ഛനും വരാനുള്ളത് കൊണ്ട് എല്ലാവരും അവിടെത്തന്നെ നിക്കേണ്ടിവന്നതുകൊണ്ട് കുറച്ചു സമയം കൂടി അവളെ കാണാനുള്ള ഭാഗ്യം കിട്ടി ....
ഞാൻ മറ്റുള്ളവർ ശ്രദ്ധിക്കാതെ അവരോടു 4 നോടും കണ്ണുകാട്ടി , എന്നിട്ട് ഇത്തിരി മാറി നിന്നു ആദ്യം ശബരിയും ശേഷം പെങ്ങന്മാരും വന്നു
💬 Comments
View all comments