Chapter Title : കിനാവ് പോലെ 6 [Fireblade]
..
" ഡാ , അവൾ ഇതുവരെ നോ പറഞ്ഞിട്ടില്ല എന്നെ ഉള്ളൂ , അത് പക്ഷെ എന്റെ ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിനല്ല എന്ന് നിങ്ങള്ക്കും അറിയാലോ .....ഇത് കുളമാക്കല്ലെട്ടോ , എനിക്ക് നിങ്ങടെ കാട്ടിക്കൂട്ടൽ കാണുമ്പോ എന്തോ പേടിതോന്നുണു ..."
ഞാനെന്റെ ടെൻഷൻ പറഞ്ഞപ്പോൾ അവർക്ക് കാര്യം മനസിലായി...ശബരി ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു എന്റെ തോളിൽ മെല്ലെ തട്ടി...അതേ സമയം നിത്യ അമ്മുവിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് , ഇടക്ക് എന്നെ നോക്കുനത് കണ്ടപ്പോൾ എന്നെ സംബന്ധിക്കുന്ന എന്തോ കാര്യമായിരിക്കുമെന്നു എനിക്ക് മനസിലായി .....വിട്ടുമറഞ്ഞു പോയ ടെൻഷൻ വീണ്ടും എന്നെ പതിയെ കീഴ്‌പ്പെടുത്തി ....ചില സമയത്ത് ധൈര്യക്കുറവ് ഒരു ബാധ്യതയാണ് ..
ഞാൻ അവരിൽ നിന്നെല്ലാം മാറി അമ്പലത്തിന്റെ മുൻപിൽ കത്തിച്ചുവെച്ച ദീപസ്തംഭത്തിന്റെ അവിടെ നിന്നും ഉള്ളിലേക്ക് നോക്കി കൈകൂപ്പി നിന്നു ...ചരട് കൈവിട്ട പട്ടം പോലെ മനസാകെ നിലയില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി ...ഇന്നലെ ഇത് വേണോ വേണ്ടേ എന്നുള്ള അവസ്ഥയിൽ നിന്നും ഇന്നത്തേക്ക് ഒട്ടേറെ ദൂരം പോയിക്കഴിഞ്ഞു ...ഞാൻ ഒരു മരംചുറ്റി പ്രണയവുമായി ബുദ്ധിമുട്ടിക്കില്ലെന്ന വിശ്വാസമായിരിക്കാം അവൾ നോ പറയാഞ്ഞതെന്നു ഒരു തോന്നൽ മനസ്സിൽ നുരഞ്ഞുപൊന്തി ...അതിനുശേഷം ചെയ്ത എല്ലാം ആ വിശ്വാസം നഷ്ടപ്പെടുത്താൻ പോന്ന ഓരോന്നായിരുന്നില്ലേ ....ദൈവമേ ഈ ആശയക്കുഴപ്പത്തിൽ നിന്നും കരകേറ്റണമേ ...!!!
അടുത്തൊരു ഇളക്കം കേട്ട് നോക്കിയപ്പോൾ നിത്യ അരികിൽ നില്ക്കുന്നു ...മുഖഭാവം എന്താണെന്നു മനസിലാകുന്നില്ല ....മുൻപ് അമ്മുവിനരികിൽ ഇരുന്നു ഈ കാര്യം അവതരിപ്പിച്ചതിനേക്കാൾ ടെൻഷൻ നിത്യ അരികിൽ നിൽക്കുമ്പോൾ എനിക്ക് ഫീൽ ചെയ്തു .....കൊല്ലാനാണോ വളർത്താനാണോ എന്നറിയൂല്ലല്ലോ ....
" മനുവേട്ടാ ...."
പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിളിയിൽ എന്റെ ഹൃദയമിടിപ്പ് അതിവേഗതയിലായി ...ഞാൻ അവളുടെ മുഖത്തേക്കുനോക്കി ..
" മനുവേട്ടൻ പ്രേമിക്കാനാണോ അവളുടെ പുറകെ നടക്കണത് ...?? "
എനിക്ക് അതിനെന്തുത്തരം കൊടുക്കുമെന്ന്
അറിയില്ലായിരുന്നു...അതുകൊണ്ട്‌തന്നെ ഞാൻ തല താഴ്ത്തി നിന്നതേ ഉള്ളൂ ...
" ഇന്നത്തെപ്പോലെ അതിനെ വിഷമിപ്പിക്കരുത് ട്ടോ , സമയം കൊടുക്കൂ ... ഞാനുണ്ടാവും കൂടെ ...."
അവൾ അത്രയുമേ പറഞ്ഞുള്ളൂ ... ഞാൻ അവളുടെ കൈ
💬 Comments
View all comments