Chapter Title : കിനാവ് പോലെ 7 [Fireblade]
..അങ്ങനെ ടീം ശക്തമായ ഒന്നായി എന്ന് പറയാവുന്ന സ്ഥിതിയെത്തി ....പല രാത്രികളും മൂവും ചൂടുവെള്ളവും കൊണ്ട് ചികിത്സ വേണ്ടിവന്നു , വിരലുകളിൽ പ്ലാസ്റ്റർ നിറഞ്ഞു ,...പക്ഷെ ഓരോ രാത്രിക്ക് ശേഷവും വീണ്ടും അതിനെക്കാൾ ഊർജ്ജത്തോടെ കളിക്കാൻ പോയി .....
അമ്മുവിന് മോതിരം കൊടുത്ത ദിവസത്തിന് 3 ആഴ്ചകൾക്കു ശേഷം ഞാൻ പത്രമിട്ടു ചെല്ലുമ്പോൾ അന്നത്തെ അതേ റോസാച്ചെടികരികിൽ അവൾ ഉണ്ടായിരുന്നു ...എന്നെ കണ്ടപ്പോൾ എണീറ്റു ...അവളുടെ അച്ഛൻ ഉമ്മറത്തില്ലാത്ത ദിവസമായതുകൊണ്ടു അവളിൽ ശ്രദ്ധിക്കാതെ ഞാൻ പേപ്പർ ഇട്ട് തിരിഞ്ഞു ...തിരിഞ്ഞപ്പോൾ തൊട്ടുമുന്നിൽ അവൾ നിൽക്കുന്നുണ്ട് എന്നിട്ട് 2 കൈകൊണ്ടും സൈക്കിളിന്റെ ഹാന്റിലിൽ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി .. ഞാൻ ഒരു ഇളിഞ്ഞ ചിരിയുമായി കണ്ണടച്ചു കാണിച്ചു ....
" ഞാൻ മനുവേട്ടനെപറ്റി ഇങ്ങനെയല്ല കരുതിയത് ..."
പറഞ്ഞുതീരുമ്പോളേക്ക് അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി...അത് വീണു പൊള്ളിയത് എന്റെ നെഞ്ചായിരുന്നു...എന്ത് മറക്കാൻ വേണ്ടി ഇത്ര ദിവസം ഒളിച്ചുകളിച്ചോ അതെല്ലാം വീണു തകർന്നു...
" അമ്മു.....മടി കൊണ്ടാ പെണ്ണെ....ചെയ്തത് മോശായീന്നു എനിക്കും അറിയാം....കരുതിക്കൂട്ടി നോക്കിയതല്ല , അന്ന് അങ്ങനെ നോക്കിപോയി ....എന്റെ ആണല്ലോന്ന് ഓർത്തപ്പോൾ അറിയാണ്ട്......"
ഞാൻ മുഖത്ത് നോക്കാൻ പറ്റാതെ തലതാഴ്ത്തി ....അവൾ എന്റെ മുഖം താടിയിൽ പിടിച്ചുയർത്തി...
" ശ്രീകൃഷ്ണജയന്തിക്ക് ഞാൻ അമ്പലത്തിൽ വരും ...അന്ന് സംസാരിക്കാം..."
അവൾ പുഞ്ചിരിയോടെയാണ് പറഞ്ഞത് .....ഞാൻ അമ്പരപ്പോടെ അവളെ നോക്കിയപ്പോൾ അവൾ അതേ പുഞ്ചിരിയോടെ ചെറിയ റോസാപ്പൂ ചെടികൾക്കിടയിൽ അന്ന് ഇരുന്നപോലെ കുനിഞ്ഞിരുന്നു ....എല്ലാം അന്നത്തെ അതുപോലെതന്നെ ...ഇന്നും ആ മാറിടത്തിന്റെ ഭംഗി പതിന്മടങ്ങു
💬 Comments
View all comments