0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
......ശീലമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പറയാനുള്ള ത്വരയെ ഞാൻ തടഞ്ഞു നിർത്തിയത് ....പിറ്റേന്ന് കുറ്റബോധം വീണ്ടും അലട്ടിയതിനാൽ അമ്മുവിനോട് സംസാരിക്കാൻ ശ്രമിച്ചില്ല .. പിന്നെയുള്ള ദിവസങ്ങളിലും ഇടക്ക് മാത്രം അവളെ കണ്ടു , കാണുമ്പോളെല്ലാം ഒരു ചിരിയിൽ ഒതുക്കി ഞങ്ങൾ കഴിഞ്ഞുപോന്നു .... അവൾ പറഞ്ഞ ശ്രീകൃഷ്ണ ജയന്തി ഒന്നര മാസം കഴിഞ്ഞാണ് ....അതിനു മുൻപ് ഓണമുണ്ട് ..അവൾ പറഞ്ഞ അതുവരെ ഇങ്ങനെ പോട്ടെ എന്ന് ഞാനും കരുതി .....വീണ്ടും കുറച്ചു ദിവസങ്ങൾ ധൃതിയിൽ കടന്നുപോയി ..പത്രമിടലും , കോളേജും , പ്രാക്റ്റീസും , ആൽത്തറയും ചേർന്ന് ദിവസങ്ങളെ വേഗത്തിൽ ഓടിച്ചു ... ഒരു ദിവസം പ്രാക്ടീസ് കഴിഞ്ഞു റസ്റ്റ്‌ ചെയ്യുന്ന സമയത്ത് കോച്ച് എല്ലാവരെയും വിളിച്ചു ചേർത്തു ... "പ്ലേയേഴ്സ് .....നമ്മുടെ ടീമിന്റെ ഇപ്പോളത്തെ പ്രകടനം ഏറെ മെച്ചപ്പെട്ടെന്നു നിങ്ങള്ക്കും തോന്നുന്നുണ്ടല്ലോ ...നമ്മൾ മാച്ച് കുറേ കളിച്ചു , ഡിവിഷൻ ടീമിനോട് കളിച്ച് ഒരു പ്രഫഷണൽ രീതി എങ്ങനെയാണെന്ന് കുറച്ചൊക്കെ നിങ്ങൾക്ക് മനസിലായല്ലോ ...ഇനി അടുത്ത സ്റ്റേജ് ആണ് ..നമ്മൾ ഈ വരുന്ന ഞായർ 9 മണിക്ക് സെന്റ്‌ മേരീസ് കോളേജിനോട് മാച്ച് വെച്ചിട്ടുണ്ട് .....എല്ലാവരും 8.30 ന് ഇവിടെ വരണം , ഈ ഗ്രൗണ്ടിൽ വെച്ചുതന്നാണ് കളി ....ഒരു വെള്ളക്കുപ്പി എടുത്തോണം......സൊ പ്ലേയേഴ്സ് ഗെറ്റ് റെഡി ഫോർ ദി മാച്ച് ......ഓൾ ദി ബെസ്റ്റ് ....." പുള്ളി വളരെ ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് വിഷ് തന്നു ......ഞങ്ങൾ അതേ രീതിയിൽ തിരിച്ചും ചീയേർസ് അടിച്ചു... മാച്ച് ദിവസം കഴിയുന്നത്ര വേഗത്തിൽ പത്രമിടൽ കഴിഞ്ഞ് വീട്ടിലെത്തി റെഡിയായി ....

💬 Comments

View all comments