0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
എന്നാലും ലേറ്റ് ആയി 8.45 ആയപ്പോളാണ് എത്തിയത് ...എന്റെ കാര്യം അറിയുന്നതുകൊണ്ടു കോച്ച് ഒന്നും പറഞ്ഞില്ല ....ഞങ്ങൾ ഷൂ പോരുമ്പോൾ തന്നെ ഇട്ടിരുന്നു , ചെന്നപ്പോൾ എല്ലാവരെയും ഒന്നിച്ചു നിർത്തി കോച്ച് ഓരോ കവർ തന്നു ...തുറന്നപ്പോൾ ഞങ്ങൾ സന്തോഷത്തിൽ ചാടിപ്പോയി .....Nss colllege എന്നെഴുതിയ കടുംനീല ടീ ഷർട്ട്‌ , അതിനു ചേർന്ന ട്രാക്ക്സ്യുട് .....ആദ്യത്തെ ജേഴ്‌സി , അന്ന് വരെ കളിച്ചത് അവനവന്റെ ഡ്രസ്സ്‌ ഇട്ടായിരുന്നു....ആ ജേഴ്‌സി ധരിച്ചപ്പോൾ ആത്മവിശ്വാസം ഒരു പടി കൂടി വര്ദ്ധിച്ചു.... ടോസ് ഞങ്ങൾക്കായിരുന്നു ...ക്യാപ്റ്റൻ സിദ്ധാർഥ് ആണ് , ഒരു നല്ല വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ....ക്യാപ്റ്റൻ ആവാൻ കഴിവുള്ള വേറെ ഒന്ന് രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും കീപ്പർക്ക് ആണ് ഫീൽഡ് സെറ്റ് ചെയ്യാനും വേണ്ട മാറ്റങ്ങൾ അപ്പോളപ്പോൾ വരുത്താനും എളുപ്പം എന്ന കോച്ചിന്റെ നിർദ്ദേശം വെച്ചാണ്‌ കൂട്ടത്തിൽ നിന്നും സിദ്ധു തെരഞ്ഞെടുക്കപ്പെട്ടത് ... തുടക്കം മുതൽ ശബരിയും , മധ്യത്തിൽ സിദ്ധുവും സുഹൈലും , അവസാനത്തിൽ ഞാനും രാജീവും ചേർന്ന് കിട്ടിയ പാർട്ണർഷിപ്പിൽ 15 ഓവറിൽ ഞങ്ങൾ 177 റൺസ്‌ എടുത്തു.....കോച്ച് ഹാപ്പി ആയി ...
അവരുടെ ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ അവരുടെ സ്റ്റാർ ബാറ്റ്സ്മാൻ ഞങ്ങളുടെ ഫീൽഡിങ് മികവുകൊണ്ട് റൺ ഔട്ട്‌ ആയി.....അവനായിരിന്നു അവരുടെ തുറുപ്പുചീട്ട് ....പിന്നെയും പലരും വന്നു പൊരുതി നോക്കിയെങ്കിലും അതുലിന്റെയും , വിവേകിന്റെയും ബോളിങ് സ്പെല്ലിൽ പിടിച്ചു നിക്കാൻ പറ്റാതെ അവർ 90 റൺസിന്‌ കൂടാരം കയറി .......എനിക്ക് വിക്കറ്റ് ഒന്നും കിട്ടിയില്ല , അതിന്റെ ഫീലിംഗ് നന്നായിട്ടുണ്ടായിരുന്നു ....ബാറ്റിംഗ് പക്ഷെ

💬 Comments

View all comments