0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
9 ബോളിൽ 22 റൺസ്‌ എടുക്കാൻ പറ്റി .... ഞങ്ങൾ വളരെ ഹാപ്പി ആയി ...അങ്ങനൊരു ജയം അതും മുൻപ് മുട്ടിയപ്പോളെല്ലാം ഞങ്ങളെ മുട്ടുകുത്തിച്ച സെന്റ്‌ മേരീസ് കോളേജ് വെറും 90 റൺസിന്‌ ഞങ്ങൾക്ക് മുന്നിൽ വീണു ...ടീമിലെ ഒരാൾ പോലും ക്യാച്ചോ , പിടിക്കാവുന്ന ബൗണ്ടറികളോ മിസ്സ്‌ ചെയ്യഞ്ഞത് അവരെ പ്രതിരോധത്തിലാക്കിയതാണ് മെയിൻ കാര്യം ...ഫീൽഡിങ് കൊണ്ട് ജയിക്കുന്ന ആദ്യകളി ... അന്ന് കോച്ചിന്റെ വകയായിരുന്നു ഉച്ചയ്ക്ക് ഫുഡ്‌ , ഞങ്ങൾ നന്നായിത്തന്നെ കഴിച്ചു ...അല്ലെങ്കിൽ പുള്ളിക്ക് ഫീലിങ്ങായാലോ ...!!! തിരിച്ചു വന്ന് ഞങ്ങൾ രണ്ടും അവന്റെ റൂമിൽ കിടന്നുറങ്ങി..അതുവരെ കൊള്ളേണ്ടി വന്ന വെയിലും ,ഹെവി ഫുഡും തന്ന ക്ഷീണം 1.30ന് കിടന്ന ഞങ്ങളെ 4.30നാണു എണീപ്പിച്ചത് ..പിന്നെ കുളത്തിൽ പോയി ആ തണുത്ത വെള്ളത്തിൽ കുറേ സമയം കിടന്നപ്പോ നന്നായി ഫ്രഷ്‌ ആയി .....പിറ്റേന്ന് കോളേജിൽ പോണ്ടേ എന്നൊരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു ...അല്ലെങ്കിലും ഈ തിങ്കളാഴ്ച ഒരു കോപ്പിലെ ദിവസമാണ് ...ഞായർ വൈകുന്നേരം ആയാൽ പിറ്റേന്ന് പോണ്ടേ എന്നോർത്ത് ഫീൽ ആയിത്തുടങ്ങും ... തിരിച്ചു വരുമ്പോൾ നിത്യ ഒരു മിഡിയും ടോപും ഇട്ടു പുറത്തു വന്നിരിപ്പുണ്ട് ...ചേച്ചിയെ കാണാനില്ല ...ഞങ്ങൾ അതുവഴി കേറി .... " അമ്മയും അച്ഛനും എവടാടി ..? " ഞാൻ ചോദിച്ചു ... " അമ്മ ദേ ഇപ്പൊ വരാന്നു പറഞ്ഞു കുറേ മുൻപ് പോയതാ....കവലയിൽ നിന്നെന്തോ വാങ്ങാനിണ്ടെന്നു പറഞ്ഞു...ഇതുവരെ വന്നിട്ടില്ല , വരുന്ന വഴിക്ക് അവിടെയെങ്ങാനും കേറിയോ ആവൊ , അച്ഛൻ ഇപ്പോ പുറത്തു പോയി ...."

💬 Comments

View all comments