Chapter Title : കിനാവ് പോലെ 7 [Fireblade]
എന്നെ നോക്കി അവൾ പറഞ്ഞു ...
" ചായ ഉണ്ടാക്കട്ടെ ...നിങ്ങൾ കൊറച്ചു സമയം എനിക്ക് കമ്പനി തായോ ....ആരെങ്കിലും വന്നിട്ട് പോയാൽമതി ...."
അതും പറഞ്ഞു അവൾ ഉള്ളിൽപോയി...ഞങ്ങൾ തിണ്ണയിലിരുന്നു കളി കാര്യങ്ങൾ സംസാരിച്ചു....പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ നിത്യ കട്ടൻ ചായയും , പൊക്കവടയും ആയി വന്നു ....
" ഞാനുണ്ടാക്കീതാണ് ....ഒന്ന് പരീക്ഷിച്ചതാ .....കഴിച്ചിട്ട് അഭിപ്രായം പറയ് ട്ടോ ..."
അവൾ ലേശം ഗമയോടെ പറഞ്ഞു ....കഴിച്ചപ്പോൾ നല്ല സ്വാദ് തോന്നി , ഒരു പ്ലേറ്റ് കഴിഞ്ഞു വീണ്ടും കൊണ്ടുവന്നു അതും തീർത്തു ....ഞങ്ങൾക്ക് സംതൃപ്തി തോന്നി ..
" അടിപൊളി മോളെ .....നല്ല ടേസ്റ്റ് , ധൈര്യമായിട്ട് പരീക്ഷിച്ചോ , കെട്ടാൻ പോണവന്റെ ഭാഗ്യം ...!!
ഞാൻ നന്നായിത്തന്നെ പ്രോത്സാഹിപ്പിച്ചു ...ചേതമില്ലാത്ത ഒരു ഉപകാരമല്ലേ , അവള്ക്ക് സന്തോഷം കിട്ടുവാണെങ്കിൽ ആയ്കോട്ടെ.....പുകഴ്ത്തിയത് പെണ്ണിന് നന്നായി പിടിച്ചിട്ടുണ്ടെന്നു മുഖം കണ്ടപ്പോൾ മനസിലായി.....
" എന്നാൽ മനുവേട്ടൻ അമ്മുവിനെ ഒഴിവാക്ക് , ന്നിട്ട് ന്നെ കെട്ടിക്കോ ...അപ്പൊ ആ ഭാഗ്യം മനുവേട്ടന് കിട്ടൂലെ .. അതെങ്ങിനുണ്ട് ...??? "
അവൾ നാവ് കടിച്ചു ചിരിച്ചുകൊണ്ട് പുരികം രണ്ടും പൊക്കി ഇതും പറഞ്ഞു സ്പോട്ടിൽ എനിക്കിട്ടു വെച്ചു ...ശബരി പൊട്ടിച്ചിരിച്ചു ....
" അയ്യോ...! വേണ്ട പൊന്നേ ....എനിക്ക് നിന്നെയൊന്നും കിട്ടാനുള്ള ഭാഗ്യമില്ല , നമുക്ക് ആ അമ്മുവൊക്കെ മതി , അതിനുള്ളതേ ഞാനുള്ളു ..."
ഞാനും വിട്ടുകൊടുത്തില്ല , നിത്യ ചമ്മി ഇളിച്ചു കാണിച്ചു ... ശബരി വീണ്ടും പൊട്ടിച്ചിരിച്ചു , എന്നെ അഭിനന്ദിച്ചുകൊണ്ടു തോളത്ത്
💬 Comments
View all comments