0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് ...എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ....അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്...പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി...ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം...ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല ...ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല .... മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു...ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ വേണ്ടിയാണു...ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് ...ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ...
ഒരു ചിത്രം കൂടി വരാക്കാനുണ്ട് , ഒരുപക്ഷേ എന്റെ മനസിനെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അവസ്ഥയിൽ നിർത്തിയ ഒരു മനോഹര നിമിഷത്തെ ഈ ബുക്കിൽ ഒന്ന് വരക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം...രാത്രി ഒരുപാട് വൈകിയെന്നും , നാളെ നേരത്തെ ഉണരണം എന്നൊക്കെ മനസിലുണ്ട് , പക്ഷെ ഇന്നു ഇത് പകർത്താതെ ഉറക്കം കിട്ടില്ലെന്ന് എന്തോ ഒരു തോന്നൽ... പിന്നെ കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല...ബുക്കെടുത്തു ,

💬 Comments

View all comments