Chapter Title : കിനാവ് പോലെ 7 [Fireblade]
പേസ്റ്റ് ചാലിക്കാൻ വെള്ളവും കളർ മിക്സ് ചെയ്യുന്ന മാര്ബിളും റെഡിയാക്കി...പെൻസിൽ കൊണ്ട് outline ഇട്ടു ...കുറെയേറെ തിരുത്തലും മായ്ക്കലിനും ശേഷം എനിക്ക് കുറച്ചെങ്കിലും ok എന്ന് തോന്നിയ ഒരു രൂപമായി....നീട്ടിയ ഒരു കയ്യിൽ മുറുകെപിടിച്ച് അവസാന പടിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെയും അവളെ പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന ആ നീട്ടിയ കയ്യിന്റെ ഉടമയായ ആണ്കുട്ടിയുടെയും ചിത്രം ....അവര്ക്ക് മുകളിൽ പൂര്ണരൂപത്തിൽ പ്രകാശിക്കുന്ന ചന്ദ്രനും ...ഈ ചിത്രം മുഴുവനാക്കണമെന്നത് എന്റെ ആഗ്രഹമാണ് , വേറൊന്നും കൊണ്ടല്ല ആ ചിത്രത്തെ പൂർണമാക്കി , മനസ്സിൽ സൂക്ഷിച്ചശേഷം വേണം നാളെ മുതൽ എനിക്ക് പഴയ ഞാനാവാൻ ...ചെറിയ മാറ്റങ്ങളോട് കൂടിയ
ഞാൻ ...
രൂപം ഏതാണ്ട് ശെരിയായെന്നു തോന്നിയ ശേഷം കളർ ചാലിച്ചു ...ഡാർക്ക് നീലയും ബ്ലാക്കും ചേർത്തുവെച്ചു ഷെയ്ഡ് ഇട്ടു മെല്ലെ മെല്ലെ തുടങ്ങി ....ഉള്ളിലുള്ള ആ രംഗത്തിന്റെ ഏകദേശ രൂപം പേജിലേക്ക് പകർത്തി .....ഓരോന്നായി മനസ്സിൽ നിന്നും പകർത്തുന്ന നിമിഷങ്ങളിൽ ഹൃദയം വല്ലാതെ പെരുമ്പറകൊട്ടികൊണ്ടിരുന്നു ...എന്നത്തേയും പോലെ ഭാവങ്ങൾ ശെരിയായി പകർത്താൻ കഴിഞ്ഞില്ലെങ്കിലും ഞാൻ സന്തോഷവാനായിരുന്നു ,വേറൊന്നുമല്ല ഇതുവരെ പൂർണമാകാത്ത, എന്നെങ്കിലും പൂര്ണമാവുമോ എന്നുപോലും അറിയാത്തൊരു സമസ്യയാണ് ഇതെല്ലാം...
വരച്ചു വരച്ചു എത്ര സമയമായെന്ന് നോക്കാൻ പോയില്ല, ഏറെക്കുറെ എന്റെ മനസ് നിറഞ്ഞെന്നു തോന്നിയപ്പോൾ ഒന്നും എടുത്തുവെക്കാൻ പോലുംനിൽക്കാതെ എപ്പഴോ കൈ കഴുകി ഞാൻ അങ്ങനെ ബെഡിലേക്ക് ചെരിഞ്ഞു ...ആദ്യമായിട്ടായിരുന്നു അങ്ങനൊരു പരാക്രമം ഞാൻ നടത്തുന്നത് ...
രാവിലെ പതിവ് സമയത്ത് അലാറം അടിച്ചപ്പോൾ എന്നെകൊണ്ട് എണീക്കാൻ സാധിക്കുന്നില്ലായിരുന്നു...കണ്ണിനു മുകളിൽ വല്ലാത്ത ഭാരം ....മുറിയിൽ കേറരുതെന്നു അമ്മയോട് താകീത് ചെയ്തു ഒരുവിധത്തിൽ
💬 Comments
View all comments