Chapter Title : കിനാവ് പോലെ 7 [Fireblade]
എണീറ്റു ഞാൻ പ്രാഥമിക കർമങ്ങൾ തീർത്തു പഴങ്കഞ്ഞിയും കേറ്റി ഇറങ്ങി , കുറച്ചു ദിവസത്തെ ക്ഷീണം തീര്ക്കാൻ ഉള്ളതുകൊണ്ട് ആയാസം നിറഞ്ഞ അവസ്ഥയായിരുന്നു മൊത്തം....അതുകൊണ്ടുതന്നെ അമ്മുവിൻറെ വീട്ടിൽ സാധാരണയെക്കാളും ലേറ്റ് ആയാണ് എത്തിയത് ....ചെല്ലുമ്പോൾ അവൾ ഉമ്മറമുറ്റം അടിച്ചുവാരിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...സൈക്കിൾ ബെൽ കേട്ടപ്പോൾ സന്തോഷത്തോടെ തിരിഞ്ഞ് ചിരിച്ചു , ഞാൻ തിരികെയും ചിരിച്ചു ...കാരണവരോടും ചിരിച്ചെന്നല്ലാതെ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല ...പോരുമ്പോൾ ഞാനെന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവൾ എന്നെനിക്കു തോന്നി , അത് തെറ്റിച്ചു ഞാൻ പോന്നത് അവളെ ഇത്തിരി വിഷമിപ്പിച്ചെന്നു കണ്ണാടിയിൽ കാണാവുന്ന രൂപം പറഞ്ഞുതന്നു ....സാരമില്ല , ഈ വേദന ഒരിക്കൽ മധുരമാകും എന്നൊരു ആശ്വാസത്തിൽ ഞാൻ ജോലി തുടർന്നു ..പത്രമിടൽ കഴിഞ്ഞപ്പോളേക്കും എന്റെ അവസ്ഥ പരിതാപകരമായ സ്ഥിതിയിലെത്തി ...അവസാനം കോളേജിൽ പോവാതെ റെസ്റ്റെടുക്കാമെന്നു തിരുമാനിക്കേണ്ടി വന്നു...വീട്ടിൽ പോവുന്നതിനു മുൻപ് ശബരിയോടും കേറി കാര്യം പറഞ്ഞു , മൂപർക്കും സമ്മതം തന്നെ .!!
വീട്ടിൽ വന്നു കുളിച്ചു ഭക്ഷണവും കഴിച്ചു വിളിക്കരുതെന്നും പറഞ്ഞു കിടക്കയിലേക്ക് ചെരിഞ്ഞു , പിന്നെ എണീറ്റത് 1 മണിക്കാണ് ...ഉച്ചക്ക് ഭക്ഷണം കഴിച്ചു ശബരിയുടെ അടുത്തു പോയി , അവന്റെ ബെഡിൽ കിടന്നു വീണ്ടും വിശ്രമിച്ചു...വൈകീട്ട് കുളത്തിൽ പോയി നീരാട്ടും നടത്തി....തിരികെ വരുമ്പോൾ ശാന്തിച്ചേച്ചിയുടെ കത്തിയടി കേട്ടു കുറച്ചു സമയം ചിലവഴിച്ചു ...നിത്യ ക്ലാസ്സ് കഴിഞ്ഞു വന്നേ ഉണ്ടായിരുന്നുള്ളു ....തിരികെ വന്നു ചായകുടി കഴിഞ്ഞു വീണ്ടും പുറത്തോട്ടിറങ്ങി ...വിശ്രമം നല്ല രീതിയിൽ കിട്ടിയതുകൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ok ആയിരുന്നു .....ആൽത്തറയിലേക്ക് നടക്കുമ്പോൾ ശബരി ചോദിച്ചു ....
" നീ
💬 Comments
View all comments