0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
രാവിലെ അവളെ കണ്ടില്ലേ ...?? " " കണ്ടു ..." ഞാൻ മറുപടി കൊടുത്തു . " ഒന്നും പറഞ്ഞില്ലേ ..? " അവൻ സംശയത്തോടെ ചോദിച്ചു . " ഇല്ലടാ , ഞാനിന്നലെ ചിന്തിച്ചപ്പോൾ തോന്നി ഇടക്കിടക്ക് കാണുമ്പോ ഉള്ള സംസാരം ചിലപ്പോൾ എന്റെ കണ്ട്രോൾ കളയും ന്ന് ....അവൾടെ ആ ചിരിക്കുന്നത് മുഖം എന്നും കണ്ടാൽ മാത്രം മതി , അതാകുമ്പോ അങ്ങനെ തീരുമാരിക്കും..." ഞാൻ അവനോടു പറഞ്ഞു....ചിത്രത്തിന്റെ കാര്യം അവന്റടുത്തു പറയാൻ വിട്ടുപോയിരുന്നു ....ഇത് കേട്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു ... " ചിത്രം വരച്ചോ ...?? എന്താ വരച്ചേ ...?? " "അത് നേരിട്ട് കാണിച്ചു തന്നാൽ പോരേ ....?? " ഞാൻ അവനെ സമാധാനിപ്പിച്ചു , പറഞ്ഞു സംഗതീടെ രസം കളയണ്ടല്ലോ ....അവൻ സമ്മതിച്ചു ...അങ്ങനെ അന്നത്തെ ആൽത്തറ ചർച്ച കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോന്നു , അവൻ നേരെ റൂമിൽ വന്നു ചിത്രം വാങ്ങി കണ്ടു ... " ആഹാ ...കൊള്ളാലോ ചെങ്ങായ് ....കൊറേ കാലത്തിനു ശേഷം എന്താണാവോ നീ വരച്ചു വെച്ചിട്ടുണ്ടാവ എന്നൊരു സംശയം ഉണ്ടാരുന്നു , ഇത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല ....ചില്ലിട്ടു വെക്കേണ്ട ഐറ്റമാണ് ലേ ..?? "" അവൻ സന്തോഷത്തോടെ ചോദിച്ചു ... " അതിന്റെ ആവശ്യം ഇല്ലല്ലോ ...അതൊക്കെ ദേ ഇവിടെ ഭദ്രമായി വെച്ചിട്ടുണ്ട് ..." ഞാൻ നെഞ്ചിൽ തൊട്ടുകാണിച്ചുകൊണ്ടു പറഞ്ഞു ...അവൻ ചിരിച്ച് ശെരി ശെരി എന്നും പറഞ്ഞു തിരികെ പോയി ... പിറ്റേന്നും പതിവ് പരിപാടികൾ നടന്നു , അവളുടെ വീട്ടിൽ

💬 Comments

View all comments