Chapter Title : കിനാവ് പോലെ 7 [Fireblade]
പേപ്പർ ഇട്ട് പെട്ടെന്ന് തന്നെ പോന്നു...ഉമ്മറത്ത് കാരണവർ ചായ കുടിക്കാൻ വിളിച്ചെങ്കിലും സമയം ലേറ്റ് ആവുമെന്ന് പറഞ്ഞു മുങ്ങി ...അമ്മു അടിച്ചുവാരി ഉമ്മറത്തമുറ്റത്തു എത്തുന്നതെ ഉണ്ടായിരുന്നുള്ളു ...സാധാരണ അടിക്കുന്ന ബെൽ പോലും അടിക്കാതെയാണ് ഞാൻ ചെന്നതും പോന്നതും.....അവളെ അവഗണിക്കാൻ വേണ്ടിയായിരുന്നില്ല ഇങ്ങനെ ചെയ്യുന്നത് , അവൾ ആവശ്യപ്പെട്ട കാര്യം എങ്ങനെ ചെയ്യണമെന്നു അറിയാനുള്ള പക്വത എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം .....
അന്ന് രണ്ടുമൂന്നു ദിവസത്തെ ലീവിന് ശേഷം കോളേജിൽ പോയി ....ക്ലാസിൽ നോട്സ് എഴുതാനും മറ്റുമായി കുറച്ചേറെ ബിസി ആയിരുന്നു.....പഠനം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നു ഞാനും ശബരിയും വരുന്ന സമയത്തൊരു ചർച്ച ചെയ്തിരുന്നു ....കഴിയുന്നത്ര ക്ലാസുകൾ മിസ്സ് ആകാതെ മുന്നോട്ടു പോവാനായിരുന്നു പ്ലാൻ ....
വൈകീട്ട് ക്ലാസ് കഴിഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് വിട്ടു , പോകുന്ന വഴി അവിചാരിതമായി കീർത്തനയെയും വാലുകളെയും വഴിയിൽ കണ്ടു ...ഒന്ന് രണ്ട് പെണ്പിള്ളേരുടെ ഷേപ്പ് കണ്ടു അതിന്റെ ചൂടുപിടിച്ച ചർച്ചയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു ....
" എന്നാലും എന്റെ പൊന്നളിയാ , അവളെ കെട്ടുന്നവന്റെ ഭാഗ്യം ലേ ...എനിക്കെന്തോ കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നും .."
ഇതും പറഞ്ഞു ഞാൻ കേറിചെന്നത് ഞങ്ങളെ കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്കാണ് ....അവർ കേട്ടത് എനിക്ക് മടുപ്പായി ..ഞാനാകെ വിളറി വെളുത്തു...ശബരിക്ക് അത്ര കൂസലുണ്ടായില്ല ....
" ഈ പെൺകുട്ടികളുടെ ഷേപ്പ് കണ്ടിട്ട് കടിച്ചുതിന്നാൻ തോന്നുന്നത് അത്ര നല്ല സ്വഭാവമല്ല ....."
അവൾ എന്നോടാണ് പറഞ്ഞത് ...എനിക്ക് മറുപടി ഉണ്ടായില്ല...എന്റെ തല താഴ്ന്നു ...ആരെങ്കിലും കേൾക്കാൻ പാകത്തിൽ ഇന്നുവരെ ഞങ്ങൾ കമന്റ് അടിച്ചിട്ടില്ല ,
💬 Comments
View all comments