Chapter Title : കിനാവ് പോലെ 7 [Fireblade]
ഇത് മറ്റൊരു പെൺകുട്ടിയെപ്പറ്റിയാണെങ്കിലും വേറൊരാൾ അതും ഈ പണ്ടാരം തന്നെ കേട്ടല്ലോ എന്ന ചിന്ത എന്റെ നാക്കിനെ പൂട്ടി.....തല ഉയർത്തി നോകുമ്പോൾ കൈകൾ മാറിൽ കെട്ടി ശാന്തയായി ഒരു പുഞ്ചിരിയോടെ എന്നെ നോക്കുന്ന അവളെയാണ് കണ്ടത് , ശബരിയെ നോക്കുമ്പോൾ അവൻ അവളുടെ എന്ത് നോക്കിനിൽക്കയാണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല ...ഛെ ,വായ്നോക്കി .....ബ്ലഡി കൺട്രി ....
അവളുടെ ആ ചാരക്കണ്ണുമായി ഇടയുമ്പോളെല്ലാം എനിക്ക് കണ്ണുകൾ മാറ്റേണ്ടിവന്നു ....ഒപ്പമുള്ള രണ്ടെണ്ണവും എന്നെത്തന്നെയായിരുന്നു നോക്കിയിരുന്നത് ,...
" ഞാൻ ഒരു സോറി പറയാൻ വന്നതാണ് .....അന്ന് സംഭവിച്ചത് ജിത്തു എന്നോട് പറഞ്ഞു , ഞങ്ങളും പിണക്കമൊക്കെ തീർത്തു ഫ്രണ്ട്സ് ആയി....ആകെയുള്ള ഈ മൂന്നു വർഷം അടിപിടി കൂടി കളയണ്ടല്ലോ ...."
അവൾ ഞങ്ങളോടായി പറഞ്ഞു ....അത്ഭുതത്തോടെ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആത്മാർഥമായിതന്നെയാണെന്ന് തോന്നി ....
" എടീ മൈ**..... ഇനി ഇതിനകത്ത് വേറെന്തെങ്കിലും പണി നീ കരുതിവെച്ചിട്ടുണ്ടോ ...? നിനക്ക് ഇങ്ങനെയൊരു മനംമാറ്റം വിശ്വസിക്കാൻ പറ്റുന്നില്ല ...."
ശബരിക്ക് പിന്നേം സംശയം....ആ ചോദ്യം അവൾക്കു തീരെ പിടിച്ചില്ലെന്ന് ചുവന്നുവന്ന മുഖം കണ്ടപ്പോൾ മനസിലായി ...
" മൈ** നിന്റെ മറ്റവൾ.....ദേ , ഒരു സോറി പറയാനാണ് ഞാൻ വന്നത് , അതു പറഞ്ഞു കഴിഞ്ഞു ,ഇനി പൊക്കോളാം..."
അവളുടെ ഡയലോഗ് കേട്ടു എന്റെ കിളിപോയി , ശബരി എടുത്തിട്ടു അലക്കുമോ എന്നായിരുന്നു എന്റെ പേടി , ഒന്നും ഉണ്ടായില്ല , പകരം അവൻ ചിരിച്ചു മറിയുകയാണ് ചെയ്തത് ...ങേ ...ഇതെന്തു കൂത്ത് .!!! എനിക്ക് ആലോചിച്ചിട്ടൊന്നും മനസിലായില്ല.....കീർത്തനയും ഒപ്പമുള്ള
💬 Comments
View all comments