Chapter Title : കിനാവ് പോലെ 7 [Fireblade]
രണ്ടെണ്ണവും അമ്പരപ്പിൽ തന്നെ...
" ശെരി , നീ സോറി വാങ്ങി വന്നാൽ മതി ...ഞാൻ ഗ്രൗണ്ടിൽ ഉണ്ടാവും ...."
അതും പറഞ്ഞു അവൻ ചിരി തുടർന്നു നടന്നുപോയി....ഇവന് വട്ടായോ...?? എന്റെ സംശയം ആ വഴിക്കായിരുന്നു ....
" ന്നാ പിന്നെ ശെരി , ഞങ്ങൾക്ക് പ്രാക്ടീസ് റ്റൈം ആയി...."
ഞാനും മുങ്ങാൻ നോക്കി , വേറൊന്നുമല്ല ധൈര്യം ഉണ്ടാക്കികൊണ്ടുവരുന്നെങ്കിലും 3 പെണ്പിള്ളേരുടെ ഇടയിൽ നീക്കാനുള്ളത്ര ഗഡ്സ് വന്നിട്ടില്ല ...
" താൻ ഒന്നും മനസ്സിൽ വെക്കല്ലേ , തെറ്റുപറ്റി ...താൻ അനുഭവിക്കേണ്ടിവന്ന നാണക്കേട് എനിക്ക് ഊഹിക്കാം , സോ സോറി ......ഇനി ഫ്രണ്ട്സ് ആയികൂടെ...?? "
അവൾ എന്നോട് വളരെ സൗമ്യമായി ചോദിച്ചുകൊണ്ട് ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി....കുറേ കാലം പിടിക്കാൻ കൊതിച്ച കൈയല്ലേ .....കൊടുക്കണോ വേണ്ടേ ...അകെ സംശയം..
" അതൊന്നും വേണ്ട കീർത്തനാ , ഇപ്പൊ ഉള്ളതുപോലെ മതി....എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല , ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ ഫ്രണ്ട് ആയിക്കാണാൻ എന്നെകൊണ്ട് പറ്റില്ല , അതുകരുതി ഞാനിപ്പളും നിരാശാകാമുകനായി നടക്കൊന്നും അല്ലാട്ടോ , പ്രേമത്തിനെക്കാളും സുഖമുള്ള വേറൊരു അവസ്ഥേലാണ് ഞാൻ....താൻ അന്ന് പറഞ്ഞപോലെ എനിക്കും കുറച്ചു സ്വപ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ ഉണ്ടായി ...എന്റെ എല്ലാ കുറവും ഞാൻ സ്വയം അംഗീകരിച്ചു തുടങ്ങി , എനിക്ക് ചേരുന്നവരുമായി മാത്രം ഞാൻ ഫ്രണ്ട് ആവുന്നതല്ലേ നല്ലത്...ഇതൊന്നും ദേഷ്യം വെച്ചു പറയുന്നതല്ലട്ടോ ...അന്ന് താൻ നാണംകെടുത്തിയ അന്നുമുതൽ എനിക്ക് സ്വയം തിരിച്ചറിവുകൾ ഉണ്ടായി ....ഒരുപാട് നല്ല നേട്ടങ്ങളും ...എന്റെ ലൈഫിലെ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ എനിക്കിപ്പോ പറ്റുന്നുണ്ട്
💬 Comments
View all comments