0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
...ഇങ്ങനെ പോയാൽ മതി ...ഞാൻ ഒരുപാട് ഹാപ്പിയാണ് ഇപ്പൊ .... പതിഞ്ഞ ശബ്ദത്തിൽ ഞാനിത്രയും ഒരുവിധത്തിൽ പറഞ്ഞുതീർത്തു ... ഞാനിതെല്ലാം പറഞ്ഞത് അവളുടെ കാതിൽ ആടിക്കളിക്കുന്ന ജിമിക്കിയിലെ ആ കല്ലിൽ നോക്കിയായിരുന്നു , ആ കല്ല്‌ കണ്ടപ്പോൾ അതേ കളറിലുള്ള അമ്മുട്ടിയുടെ മുക്കുത്തിയാണ് എനിക്ക് ഓർമവന്നത് , ഇത് പറയുമ്പോളെല്ലാം എന്റെ മനസ് അവളുടെ ഓർമയിൽ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു...ഞാൻ കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരുന്നതിനാലാവണം അവൾ ഇടക്കെപ്പഴോ കൈകൊണ്ടു കാതിൽ തപ്പിനോക്കി.. " അപ്പൊ ശെരി , പോട്ടെ ..." ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പോന്നു.....ഇത്തിരി വിഷമത്തിലും അവളും തലയാട്ടി സമ്മതം കാണിച്ചു ..... ഇന്നുവരെ അനുഭവിക്കാത്ത മറ്റൊരു നിർവൃതി എന്നെ ശെരിക്കും കീഴടക്കി...എനിക്ക് അതിനും സാധിച്ചു....ദൈവത്തിനു നന്ദി..... !!! പ്രാക്ടീസ് തുടങ്ങിയിരുന്നു , ഞാനും ജോയിൻ ചെയ്തു .....അന്ന് എനിക്കുള്ള കോച്ചിംഗ് മൊത്തം എന്റെ ബൗളിങ്ങിൽ ആയിരുന്നു ,എനിക്ക് അതുവരെ എന്റെ റണ്ണപ്പും ബൌളിംഗ് ഫോഴ്സും തമ്മിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നില്ല..,കോച്ച് അത് തമ്മിലൊരു കണക്ഷൻ വരുത്താനാണ് ശ്രമിച്ചത് മുഴുവൻ ..എറിഞ്ഞെറിഞ്ഞു എനിക്ക് ഊപ്പാട് വന്നു ....പ്രാക്ടീസ് കഴിഞ്ഞു പോരുമ്പോൾ ശബരി അവൻ പോന്നതിനു ശേഷമുള്ള കാര്യങ്ങൾ ചോദിച്ചു...ഞാനെല്ലാം പറഞ്ഞുകൊടുത്തു ...എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചെക്കനു ഭയങ്കര സന്തോഷവും അത്ഭുതവും ....അത് അവൻ തുറന്നു പറയുകയും ചെയ്തു ,ഒരു തവണയല്ല ,അന്ന് വീട്ടിലെത്തുന്നവരെയും ,ആൽത്തറയിൽ ഇരിക്കുമ്പോളും അങ്ങനെ ഓരോ സമയത്തും ഓർത്തു പറഞ്ഞുകൊണ്ടിരുന്നു .... പിറ്റേന്ന് ഞാൻ പത്രമിടാൻ ചെല്ലുമ്പോൾ പതിവില്ലാതെ അമ്മു അവരുടെ വഴി അടിച്ചുവാരുകയായിരുന്നു ..അവരുടെ വീടും ഗേറ്റും തമ്മിൽ ഏതാണ്ട് അമ്പതു മീറ്റർ

💬 Comments

View all comments