0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
ദൂരമുണ്ട് , രണ്ടു ഭാഗവും വെട്ടുക്കല്ലാൽ പകുത്ത് ബുഷ്‌ ചെടികളാൽ പാതയൊരുങ്ങിയ വഴിയാണ് അവരുടേത് , അവൾ അവിടെ അടിച്ചുവാരുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി എന്നോടെന്തോ പറയാനുണ്ടെന്ന് ...ആദ്യമായിട്ടാണ് അവൾ അവിടെ അടിക്കുന്നത് ഞാൻ കണ്ടത്.....പത്രം ഇടാൻ ഉമ്മറത്തെത്തിയപ്പോൾ കാരണവർ അവിടെ ഇല്ല , ഓ , അപ്പൊ പ്ലാനിങ്ങാനല്ലേ എന്ന് മനസ്സിൽ കരുതി സൈക്കിൾ തിരിച്ചു ...അവളുടെ അരികിലെത്തിയപ്പോൾ ചൂല് പുറകിലേക്ക് പിടിച്ചു വീർപ്പിച്ച മുഖവുമായി അവൾ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു ...ഞാൻ അവൾക്കരികിൽ നിർത്തി.... " വല്ല്യേ ഗമയാണല്ലോ ഇപ്പൊ..." കണ്ണുകൾ ഉയർത്താതെ പതിയെ അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് ...പൊട്ടിപ്പെണ്ണ് ..!!
" തെരക്കായോണ്ടല്ലേ ....പത്രം എല്ലാര്ക്കും നേരത്തെ കൊടുത്തില്ലേൽ എന്റെ പണി പോവും പെണ്ണെ..." ഞാൻ വേറൊന്നും പറഞ്ഞു.വിഷമിപ്പിച്ചില്ല... " ഓ പിന്നെ ...!! എന്റെ മോതിരത്തിന്റെ പോലുള്ള ഒരു സാധാരണ മോതിരം വാങ്ങിവെക്കാമോ , എന്റെത് വെള്ളിമോതിരം വേണംന്ന് ആഗ്രഹം വന്നപ്പോൾ അച്ഛൻ വാങ്ങിച്ത്തന്നതാ ...അമ്മ ഇന്നലെ ചോദിച്ചപ്പോൾ ഊരിവെച്ചതാണെന്നു കള്ളം പറഞ്ഞു ....ഏട്ടൻ സാധാരണപോലെയുള്ള ഒന്ന് വാങ്ങിയിട്ട് നിത്യെടെ കയ്യിൽ കൊടുക്കാമോ ..?" ഇത്തവണ ഇടയ്ക്കു മാത്രം കണ്ണിൽ നോക്കിയാണ് ചോദിച്ചത്... " കൊടുക്കാലോ ..രണ്ടേ രണ്ടു ദിവസം ... അല്ല ഇനിപ്പോ അതുകിട്ടുന്നവരെ ഇത് തന്നെ വേണേൽ തരാം ...വേണോ ...??" ഞാൻ ചോദിച്ചു ...അവൾ മുഖം ഒന്നുകൂടി ചുവന്നു , കണ്ണുകൾ ഈറനായി എന്നെ നോക്കി ... " വേണ്ട ...അതെന്റെ ഏട്ടന്റെ കയ്യിലിരിക്കുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമാ ..." അതും പറഞ്ഞു അവൾ

💬 Comments

View all comments