Chapter Title : കിനാവ് പോലെ 7 [Fireblade]
പറഞ്ഞതെങ്കിലും നിത്യയെ ഇടയ്ക്കിടെ തലോടികൊണ്ടാണ് പറഞ്ഞത്...അല്ല അമ്മയെന്തിനാണ് ഇങ്ങനൊരു സ്റ്റെപ് എടുത്തത്...അമ്മയെ കരഞ്ഞുകൊണ്ട് ഞാനും അങ്ങനെ കണ്ടിട്ടില്ല , ആ സംഭവം അത്രക്കും അമ്മയേം ബാധിച്ചതിൽ എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നി ...
ചേച്ചീ വീണ്ടും അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ..അവൾക്കു കുറേ സംശയങ്ങൾ ബാക്കിയുള്ളതുപോലെ മുഖഭാവം തോന്നിച്ചു
" നിന്നോട് സമ്മതം ചോയ്ക്കാതെ ഇങ്ങനെ തിരുമാനിച്ചെന്നൊന്നും കരുതല്ലേട്ടോ.....നിനക്ക് അറിയാലോ മനുവിനെ ...അവനെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ....."
ചേച്ചീ പകുതിക്ക് നിർത്തി ഞങ്ങളെ നോക്കി കണ്ണ് തുടച്ചു ....അവളോട് പറയാതെ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് നിത്യക്കെങ്ങനെ ഫീൽ ചെയ്യുമെന്നു അവർക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് വ്യക്തം ....മനു ഇനിയെന്ത് വേണമെന്ന് സംശയിച്ച് താഴെ നോക്കി നിന്നു ...
" അമ്മ എന്തൊക്കെയാ പറയണേ ....എന്ത് പുകിലാ മനുവേട്ടൻ ഉണ്ടാക്കിയത് ....എന്ത് പറ്റിരുന്നെങ്കിൽ എന്നാ പറഞ്ഞേ...?? "
അവൾക്കു ഒന്നും ശെരിക്കും കലങ്ങിയില്ല...പാവം !! ചേച്ചീ പറയാനുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ ഇനി വീണ്ടും അക്കാര്യം പോസ്റ്റുമാർട്ടം ചെയ്യാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ മെല്ലെ ശബരിയേം വിളിച്ചു തിരികെ പോന്നു .....
അമ്മുവിനെ നഷ്ടപ്പെടുത്തുക എന്നൊരു കാര്യം എനിക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്.....അതിനി നിത്യക്ക് വേണ്ടിയോ മറ്റേതു പെണ്ണിന് വേണ്ടിയോ കഴിയില്ല ....ഇക്കാര്യം അമ്മയെ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കാൻ എന്ന് ഒരുപിടിയും കിട്ടിയില്ല ....തിരികെ പോരുമ്പോൾ ഞാൻ ശബരിയുടെ പുറത്തു ആശ്വസിപ്പിക്കാൻ മെല്ലെ തട്ടി ...
" എന്തിനാട മൈ** നീ ഇങ്ങനെ ഫീൽ ആവുന്നത് ...നീ എന്തായാലും അമ്മൂനെ അല്ലേ കെട്ടുള്ളു , അങ്ങനെ വരുമ്പോൾ നിത്യയെ ഞാൻ
💬 Comments
View all comments