Chapter Title : കിനാവ് പോലെ 7 [Fireblade]
..... ഏട്ടനെ ............ഏട്ടനെ അന്ന് നഷ്ടപ്പെടുന്നതിനേക്കാൾ ഇപ്പൊ മറക്കാനാണ് എളുപ്പം ....."
ദൈന്യതയോടെ അവളതു പറഞ്ഞുതീർത്തപ്പോൾ എനിക്ക് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത്" ഇതാ ഇതാണെന്റെ പെണ്ണ് "എന്ന് ഈ ലോകത്തോട് ഉറക്കെപറയണം എന്ന് തോന്നിപ്പോയി .....എന്നും എന്റെ complex ആയിരുന്ന എന്റെ രൂപമോ , നിറമോ , സമ്പത്തോ ഒന്നും അവൾക്കൊരു പ്രശ്നമല്ല , വൈകല്യമുള്ള അവളെ എന്റെ അമ്മക്ക് സ്വീകരിക്കാൻ സാധിക്കുമോ എന്നതാണ് അവളുടെ പ്രശ്നം .....എന്റെ മനസ് നിറഞ്ഞു ....ഇവളെപ്പോലൊരു പെണ്ണിനെ സ്നേഹിക്കാൻ തോന്നിയതിന് മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു...
" അമ്മുട്ട്യേ ....."
" പറയു ഏട്ടാ ..."
" നിത്യ എന്തെങ്കിലും പറഞ്ഞിരുന്നോ ....അമ്മയെ കുറിച്ച് .....?? "
ഞാൻ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി ...ശാന്തിചേച്ചി പറഞ്ഞ രഹസ്യം നിത്യ ഇവളോടും പറഞ്ഞിട്ടുണ്ടെന്നു എനിക്ക് മനസിലായി .....അന്ന് വേറാരും അറിയണ്ടാന്നു നിത്യയോട് പറഞ്ഞാൽ മതിയാരുന്നു ...കോപ്പ് ..!!ഞാൻ അവളുടെ തുടയിൽ കൈവെച്ചു ഒരു മനോബലം കിട്ടാൻ വേണ്ടിയെന്നോണം അള്ളിപ്പിടിച്ചു ...........
" നിന്നെപോലെ ഒരു കുട്ടിയെ വേണ്ടാന്ന് പറയാൻ മാത്രം മനസിന് വൈകല്യമുള്ള ഒരാളല്ല എന്റെ അം .........അല്ല നമ്മുടെ അമ്മ ......നമുക്ക് മുൻപിൽ കുറേ സമയമുണ്ട് , എല്ലാം പറയാനും ,നിന്നെ അടുത്തറിയാനും എല്ലാം അമ്മക്കും സമയം കിട്ടും .....അല്ലെങ്കിൽ അതിനുള്ള അവസരം നമ്മളുണ്ടാക്കും ....നിനക്കറിയുമോ എന്നെ എന്താണ് നിന്നിലേക്കാകർഷിച്ച കാരണം എന്ന് ...??
ഞാൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചികാണിച്ചു...
" അത് നിന്റെ തോൽക്കാൻ ഇഷ്ടല്ലാത്ത മനസ് കണ്ടിട്ടാണ് പെണ്ണെ.....നീ വൈകല്യമുള്ള കുട്ടിയാണെന്ന് നീ
💬 Comments
View all comments