0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ സങ്കടം കൊണ്ടാണെന്ന് തോന്നുന്നു അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു ...പിന്നെ എന്റെ തോളിലേക്ക് അവളുടെ തോൾ ചേർത്തു " ഏട്ടാ .......ഏട്ടനറിയോ ..... എനിക്ക് വേണ്ടി ഒരാൾ ഇങ്ങനെ കാത്തിരിക്കാൻ ഉണ്ടാകുമെന്നൊക്കെ സ്വപ്‌നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല .....പക്ഷെ പ്രാർത്ഥിച്ചിരുന്നു , എന്നെ മനസിലാക്കാനും കുറവുകൾ വെച്ചു സ്നേഹിക്കാനും പറ്റുന്ന ഒരാൾ ഉണ്ടാവണേ എന്ന് .... ഏട്ടൻ പറഞ്ഞില്ലേ എന്റെ വാശിയെപ്പറ്റി .....പേടിച്ചിട്ടായിരുന്നു ഏട്ടാ .......എന്റെ അച്ഛനും അമ്മേം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് , അവര്ക്കും വയസായി വരുവല്ലേ , ചട്ടുകാലിയായ ഞാൻ അവർക്കൊരു ഭാരമാവുമോ എന്നുള്ള പേടിയാരുന്നു എനിക്ക് ......കാവ്യെച്ചിയെ ഏട്ടൻ കണ്ടില്ലേ അതുപോലെ അല്ലെങ്കിൽ അതിനെക്കാൾ സുന്ദരിയാണ്‌ കുഞ്ഞേച്ചി .......നല്ല സ്മാർട്ട്‌ ആയ അവരുടെ ഇടയിൽ ഞാനൊരു അധികപ്പറ്റാണ് , അച്ഛനും അമ്മയ്ക്കും ഒഴികെ മറ്റാർക്കും എന്നെ ഒന്നിനും വേണ്ടി വരാറില്ല.......ഇത്തിരി കഷ്ടപെട്ടാണേലും പഠിച്ചു ഒരു ജോലി വാങ്ങിയാൽ ആർക്കും വേണ്ടെങ്കിലും അച്ചനേം അമ്മയേം നോക്കി അവരുടെ കൂടെ ജീവിക്കാലോ എന്ന് കരുതിയാ എല്ലാം ..........അച്ഛൻ എപ്പളും പറയും അച്ഛന്റെ കുട്ടിയെ പൊന്നുപോലെ നോക്കാൻ ഒരാൾ വരും ന്ന്........ഏട്ടൻ അന്ന് പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി...., എനിക്ക് നിത്യ പറഞ്ഞുതന്നിട്ടുണ്ട് ഏട്ടൻ ഒരു പാവമാണെന്നും , നന്നായി ചിത്രം വരക്കുമെന്നുമൊക്കെ.......ആദ്യദിവസം പത്രമിടാൻ വന്നപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായിരുന്നു .......ഇപ്പൊ ആലോചിക്കുമ്പോ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു......"
അവൾ പറയുന്ന ഓരോ കാര്യങ്ങൾ കേക്കുമ്പോളും എനിക്ക് അതെല്ലാം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോയി...... " എന്നിട്ട് നീ

💬 Comments

View all comments