0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 618
....." അവൾ കൈക്കുമ്പിളിൽ എന്റെ മുഖം കോരിയെടുത്താണ് ഇത് പറഞ്ഞത്....എനിക്കിതു കേട്ട് നിൽക്കുമ്പോൾ പലപ്പോളും കണ്ട്രോൾ പോയി അവളെ പുണർന്നു ഉമ്മവെച്ചാലോ എന്ന് വരെ തോന്നിപോയി........ഈ കുറഞ്ഞ സമയം കൊണ്ട് അവൾക്കെന്നെ ഇത്രയും മനസിലാക്കാൻ സാധിച്ചതെങ്ങനെ എന്നായിരുന്നു എന്റെ ഒരു ഡൌട്ട് ...പിന്നെ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ സൈഡിൽ ചിരിച്ചു നിൽക്കുന്ന കള്ളക്കൃഷ്ണന്റെ വിഗ്രഹം കണ്ടപ്പോൾ മനസിലായി അമ്മൂന്റെ പ്രാർഥന കാരണം ഇതെന്റെ നിയോഗമായതാകുമെന്നു.... .... " ഈ ജന്മം ആദ്യമൊന്നു നോക്കട്ടെ....ന്നിട്ടെ ഞാൻ അടുത്ത ജന്മങ്ങൾക് കൂടെ വേണോ വേണ്ടേ എന്ന് ആലോചിക്കുന്നുള്ളു ...." ഞാൻ ഒരു ചെറുചിരിയോടെ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പ്രണയത്തിനൊപ്പം കുറുമ്പ് കൂടി നിറഞ്ഞു....
" അയ്യടാ...!!! എല്ലാ ജന്മവും പറ്റുമെങ്കിൽ മാത്രം മതി.....അല്ലെങ്കിൽ ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു... അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു....... " എല്ലാ ജന്മവും എന്നെ സഹിക്കാൻ നിനക്ക് പറ്റുമോന്നു അറിയാത്തതുകൊണ്ടാ അങ്ങനെ പറഞ്ഞത്..." ഞാൻ കളിയായി പറഞ്ഞു.....അവൾ കുറുമ്പ് മാറി വീണ്ടും കണ്ണിൽ പ്രണയം നിറച്ചു...... " ഏട്ടാ........ഞാനിപ്പോ എന്നേക്കാൾ കൂടുതൽ ഏട്ടനെ ഇഷ്ടപ്പെടുന്നുണ്ട്...., എങ്ങന്യാ പറയാന്നു എനിക്കറിയില്ല , എന്റെ ഒരു ആയുസിന്റെ മുഴുവൻ സ്നേഹോം ഞാൻ കാത്തുവെച്ചിരിക്കുവാ.....അത് മൊത്തം ഏട്ടന് തരാൻ ചെലപ്പോ ഈ ജന്മം പോരാതെ വരും.......അതൊക്കെ അനുഭവിക്കണ്ടേ എന്റെ ഏട്ടന്.....?? "" അവൾ ചോദിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.......പ്രണയത്തിന്റെ മധുരം അനുഭവിക്കാൻ പറ്റുന്ന സന്ദർഭങ്ങളാണ് ഇതൊക്കെ........ " ഈ ജന്മം മാത്രല്ല പെണ്ണെ , എത്ര ജന്മം കിട്ടിയാലും അതൊന്നും അനുഭവിച്ചു കഴിയരുതെന്നാണ് എന്റെ ആഗ്രഹം.......വെറും വാക്കല്ല, നീ പറഞ്ഞില്ലേ നിനക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കാൻ ഒരാൾ ഉണ്ടാകുമെന്ന് കരുതിയില്ലെന്നു , ഞാനും ഒരിക്കലും ചിന്തിച്ചിട്ടില്ല.......ജീവിതത്തിൽ ഇന്നു വരെ ഒന്നും നേടിയില്ലെന്നു ഇനി ചിന്തിച്ചു ഫീൽ ആവേണ്ട കാര്യം ഇല്ല ലേ..? നിന്നെക്കാളും വലുത് ഒന്നും ഇനി നേടാനില്ല .......പിന്നെ എന്റെ മറ്റൊരു പേടി എന്താന്ന് വെച്ചാൽ നിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ചൊരു ആളായി നിന്റെ കൂടെ ഉണ്ടാവാൻ പറ്റുമോ എന്നുള്ള കാര്യത്തിലാണ് .... .ഇടക്ക് ഞാൻ ഡൌൺ ആകുമ്പോൾ ഒന്ന് നോക്കിക്കോണേടീ ........" ഞാൻ അത് പറഞ്ഞപ്പോ അവൾ കാണും രണ്ടും അടച്ചു പിന്നെ ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു....ഞാൻ അത് എന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചു..... " ദേ ....വെറുതെ ഇത്ര പബ്ലിക്‌ ആയി നിന്നു ഓരോന്ന് കാണിച്ചെന്നെ

💬 Comments

View all comments