← Back to കിനാവ് പോലെ 8 [Fireblade]

Comments

കിനാവ് പോലെ 8 [Fireblade] · approved reader discussion

Jomin Paul • 2021-01-12 15:43

ഈ part വായിച്ചിട്ട് കരഞ്ഞു പോയി , സന്തോഷം കൊണ്ട്. നിങ്ങള് പോളി ആണ് bro. മനസ്സ് നിറഞ്ഞു ഒത്തിരി സ്നേഹം...!???

Unni • 2024-05-02 00:27

Vellatha feel ond bro Namak parichayamulla aalkare pole feel cheyyunnu. Ee story pdf aakam bro Humble request aan

Boss • 2020-10-18 17:35

കൂടുതൽ എഴുതുന്നില്ല. ഈ പാർട്ടും അതിമനോഹരം

Sarath • 2020-09-27 09:33

Sat ennula dhinam aarnu nlle

Fire blade • 2020-09-27 12:06

ബേജാറാവല്ലേ ചെങ്ങായ്...കുട്ടൻബ്രൊ ഇന്നാണ് ഷെഡ്യൂൾ ചെയ്തത്.. മിനിഞ്ഞാന്നും ഇന്നലേം കുത്തിയിരിന്നു എഴുതി 3.30pm ന് അയച്ചുകൊടുത്തതാണ്..ഇന്നേക്ക് ഷെഡ്യൂൾ ചെയ്താൽ ഞാനെന്തു ചെയ്യാൻ..എനിക്ക് അതിലും സങ്കടമുണ്ട്

Malakhaye Premicha Jinn❤️ • 2020-09-26 23:19

Job kazhinjh ippozhaan free aayadh nokiyappo kaanunnilla. Ndu patti bro. Still waiting aan

Fire blade • 2020-09-27 08:32

ഇന്നു ഉച്ചക്ക് 1 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്...ഞാൻ മെയിൽ അയച്ചതിന് റിപ്ലൈ വന്നിട്ടുണ്ട്

Mad krish • 2020-09-26 22:34

Innu ini indavillallo

Fire blade • 2020-09-27 08:33

ഇന്നു ഉച്ചക്ക് 1 മണിക്ക് വരും ബ്രൊ...

Mad krish • 2020-09-27 09:55

W8ing 4 1pm

Rose • 2020-09-26 21:52

ഈ പാർട്ട്‌ വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങൾ...

Fire blade • 2020-09-27 08:31

ആഹാ.....താങ്ക്സ് റോസ് ...ഇപ്പോഴാണോ വായിച്ചതു...!!

Sarath • 2020-09-26 21:28

Ithuvare vannittilla....nthelum issues indooo

Fire blade • 2020-09-26 21:06

എഴുതിക്കഴിഞ്ഞു ,അയച്ചിട്ടുണ്ട്...ഷെഡ്യൂൾ ചെയ്യുന്ന ടൈം പറഞ്ഞിട്ടില്ല, ഇന്നു വരുന്നുണ്ടാവും...

Vydhehi • 2020-09-26 21:47

Vannillel kashtaam ndu tto..kazhinja saturday muthal waiting aanu?

Fire blade • 2020-09-27 08:29

Ezhuth mathrame ente kayyilullu dear...Bakki ellam kuttan broyude custodiyil aanu

Fire blade • 2020-09-27 08:33

ഇന്നു ഉച്ചക്ക് 1 മണിക്ക് വരും..

കുരുടി • 2020-09-25 23:17

Fireblade ❤❤❤ എല്ലാ പാർട്ടും കൂടി ഇന്നാണ് തീർന്നത്. അതിമനോഹരമായ കഥ, ആദ്യം കുറച്ചു ലാഗ് തോന്നി ( പേർസണൽ അഭിപ്രായമാട്ടാ ?) പക്ഷെ ലാസ്റ് രണ്ടു പാർട്ട് മോനെ തകർത്തു അമ്മൂനെ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്????

Fire blade • 2020-09-26 17:22

ഒരുപാട് നന്ദി ബ്രൊ....എന്നെക്കാളും നന്നായി എഴുതുന്ന നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനത്തിന് ഉള്ളൂ നിറഞ്ഞ നന്ദി...

Malakhaye Premicha Jinn❤️ • 2020-09-25 00:39

Nda muthe avastha. Padhiye ezhudhiyaa madhi keto. Kooduthal stress edukkanda adh storiye bhaadhikkum. Adutha part polikkanam. With Love❤️❤️

Fire blade • 2020-09-25 12:46

നാളെ വരും മച്ചാനെ ...പക്ഷെ ഇത്തവണ പേജ് കുറയും...20 പേജ് ഉണ്ടാവുള്ളൂ...

Malakhaye Premicha Jinn❤️ • 2020-09-26 00:30

Adh madheelo. Manassil sookshikkan ndenkilum kittiyaal adhil kooduthal veronnum kittaanilla. ❤️❤️

Mad krish • 2020-09-26 17:13

Bro ithu vare vannillallo time parayamo

Fire blade • 2020-09-26 17:20

ഞൻ അയച്ചു കൊടുത്തിട്ടുണ്ട് ..കുട്ടൻ ബ്രൊ ആണു ബാക്കി എല്ലാം ....

Mad krish • 2020-09-26 18:59

Time chothichu nooko????

Adi • 2020-09-24 21:43

Next part എന്തായി..... എന്ന് വരും

Fire blade • 2020-09-25 12:43

നാളെ ഇടും ബ്രൊ...

Bimal nair • 2020-09-23 22:05

Bro poli aayitund..pratheekshikathe achante dialog ...athu kidu...urakamanennu vijarich urangathe irunna amma...ivaranu ente heros

Fire blade • 2020-09-24 08:27

അത് കിടുക്കിയ ഡയലോഗ് തന്നെ ബോബിക്കുട്ടാ....താങ്ക്സ്

Sam • 2020-09-23 10:12

ഈ ആഴ്ച ഉണ്ടാകുമോ അടുത്ത പാർട്?

Fire blade • 2020-09-23 10:50

മാക്സിമം നോക്കാം സഹോ...ഇന്നും നാളെയും ഇരുന്നു എഴുതാൻ നോക്കണം..ജോലിതിരക്കുകൊണ്ടു എത്തുന്നില്ല

Kamukan • 2020-09-23 06:35

Bro ennu varum nxt part

Fire blade • 2020-09-23 10:43

അറിയില്ല...അടുത്ത ഭാഗം തുടങ്ങിയതെ ഉള്ളൂ...എഴുതാനൊരു സമയം ,മൂഡ്‌ ഒന്നും കിട്ടുന്നില്ല....ആകെ തെരക്കിലാണ്‌

Gokul • 2020-09-22 14:44

❤️❤️??

Fire blade • 2020-09-22 15:07

Thanks

MaX • 2020-09-22 03:00

കമന്റ് ഇട്ടതിനു ശേഷമാണ് ബാക്കി കമെന്റ് കണ്ടത്.... ഞാനും ഇന്നാണ് ഇത് മൊത്തം വായിച്ചു തീത്തത്, ഇത്രകാലം ഇത് മിസ്സ് ചെയ്തത് എനിക്ക് പറ്റിയ വല്യ നഷ്ടമായി

Fire blade • 2020-09-22 09:00

അതൊന്നും പ്രശ്നമല്ല മാക്സ്....അങ്ങനെ ഒരുപാട് കഥകൾ എന്റെ ലിസ്റ്റിലും ഉണ്ട്..ഇപ്പൊ എഴുതാൻ തുടങ്ങിയതോടെ വായനക്ക് സമയം കുറഞ്ഞു... എന്തായാലും വായിച്ച് രണ്ടുവരി കുറിക്കാൻ തോന്നിയതിനു നന്ദി..

MaX • 2020-09-22 02:57

സർപ്രൈസ്‌ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല,.... ലവ് യു ബ്രോ ???

Fire blade • 2020-09-22 08:59

താങ്ക്സ് bro...

Christopher nolan • 2020-09-22 00:57

Extacy mikavarum ii kahayodavum. Nalla super kadha manasill ninu povunnilla. I comment kanuvo ennariyilla ennalum parayuva ithrayum strong ayi ezhuthiyal athu serikum kadhayude ullil nammale kondu povum. Athu Venda! Enik kadhaye kadha ayi kananannu ishtam. ithu kollilla ennalla athinte artham. Ithu jeevithamakunnu???

Fire blade • 2020-09-22 08:58

താങ്ക്സ് ബ്രൊ.....മുൻപ് ചില കഥ വായിച്ചു എനിക്ക് താങ്കൾ പറഞ്ഞ പ്രയാസമുണ്ടായിട്ടുണ്ട്.....ഈ കഥക്ക് താങ്കളിൽ അങ്ങനൊരു ഫീലിംഗ് ഉണ്ടാക്കാൻ സാധിച്ചെങ്കിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു.. സ്നേഹപ്പൂർവം....

വേട്ടക്കാരൻ • 2020-09-21 21:03

ബ്രോ സൂപ്പർ,ഞാൻ ആദ്യം ഈകഥ ശ്രദ്ധിച്ചില്ല.എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്,എന്തേ ഞാൻ ഇത് കാണാതെ പോയതെന്നോർത്ത് എനിക്കുതന്നെ അത്ഭുതം തോന്നുന്നു.ഇനിയെന്റെ ഇഷ്ടകഥയിൽ ഇതും കൂടി. സൂപ്പർ

Fire blade • 2020-09-21 21:04

ഒരുപാട് നന്ദി വേട്ടക്കാരൻ....വായിച്ചു അഭിപ്രായം പറയാൻ കാണിച്ച സ്നേഹത്തിന്..ഇനിയും വായിച്ചു അഭിപ്രായം പറയു...

??‍♀️കൊച്ചു കാന്താരി ? • 2020-09-21 18:31

അടിപൊളിയായിട്ടുണ്ട്.?? എല്ലാ ഭാഗവും ഇന്നാണ് വായിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി... മനുവിന്റെയും അമ്മുവിന്റെയും പ്രണയം ഇനിയും പടർന്ന് പന്തലിക്കട്ടെ.... ? Waiting for Next Part ??

Fire blade • 2020-09-21 21:02

ഒരുപാട് നന്ദി കാന്താരി..പടർന്നു പന്തലിപ്പിക്കാൻ ഞാനും ശ്രമിക്കാം..

Tiger • 2020-09-21 15:52

ഇപ്പോഴാ മൊത്തം പാർട്ടും വായിച്ചത്... നന്നായിട്ടുണ്ട്,,, ആദ്യം പറഞ്ഞത് പോലെ തന്നെ 20 പാർട്ട്‌ വേണം കേട്ടോ... keep going, ഒരേ ഒരു അപേക്ഷ happy ending ആയിരിക്കണം please

Fire blade • 2020-09-21 18:53

ഇതാണ് ഇപ്പോ എല്ലാരുടെം അപേക്ഷ ...ഒക്കെ ശെരിയാക്കാഡോ ....

സൂർ ദാസ് • 2020-09-21 14:23

ഇന്നാണ് വായിച്ചത് ......ബ്രോ ഇതേ ഫീൽ നിലനിറുത്താൻ ശ്രമിക്കണം.. അലസതയോടെ ഇതിനെ എഴുതാനിരുന്നാൽ ഞാൻ വന്ന് ചങ്ക് പിടിച്ചു കൊല്ലും... തിരക്ക് പിടിച്ചെഴുതി നശിപ്പിക്കേണ്ട.... ഡെപ്ത് കിട്ടാത്ത സമയത്ത് എഴുത്ത് വിടണം... എന്നിട്ട് തൊട്ടമുൻപിലുള്ള രണ്ട് പാർട്ട് കൂളായി വായിച്ച് വന്നിട്ട് തുടരുക. എല്ലാ വിധ ആശംസകളും

Fire blade • 2020-09-21 18:52

ഒന്നും ചെയ്യണ്ട , ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാൽ മതി .... ഇതേ ഫീൽ ഉണ്ടാവും ബ്രോ...മുന്നത്തെ പാർട്ട് വായിച്ചുതന്നാണ് എഴുതാൻ തുടങ്ങാറുള്ളത് ... സ്നേഹത്തിനു ഒരുപാട് നന്ദി പ്രിയ എഴുത്തുകാരാ

Fire blade • 2020-09-21 13:04

ഒരുപാട് നന്ദി സുഹൃത്തേ...ഇന്നു വായിച്ചുനോക്കാനും , അതിനു പുറമേ ഒരു കമന്റ്‌ തരാനും മനസ് കാണിച്ചതിന്...മുൻധാരണകൾ കാരണം വായിക്കാതെ പോവുന്ന കഥകൾ ഒരുപാട് എല്ലാവർക്കും ഉണ്ടായിരിക്കും..സ്വഭാവികം..! ഇങ്ങനെ കഥയെഴുതാൻ മാത്രമേ എന്നെകൊണ്ടും സാധിക്കൂ...അത് ഇഷ്ടപ്പെട്ടു താങ്കൾ തരുന്ന ഈ പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. സ്നേഹപ്പൂർവം .. Fire blade

Manu • 2020-09-21 11:39

നിങ്ങൾ വേറെ ലെവൽ ? ആണ് മാൻ ..... !!!! ബിഗ് ലൗ ❣️

Fire blade • 2020-09-21 13:04

ഒരുപാട് ഒരുപാട് നന്ദി മനുബ്രോ

പ്യാരി.x • 2020-09-21 03:34

പ്രിയപ്പെട്ട സുഹൃത്തേ, വായിക്കാൻ വൈകി sorry.. കഥയോടോ അല്ലെങ്കിൽ അതിലെ ഓരോ situation കളോ കീറി മുറിക്കാൻ ഞാൻ ആളല്ല.ഓരോ വരി വായിക്കുമ്പോഴും ആ ചിത്രം മനസ്സിൽ പതിയുന്നുണ്ട്. മനുവിനെ കളിപ്പാട്ടം പോലെ പൊക്കി കൊണ്ട് പോകുന്ന ശബരിയും, മനുവിനെ കാണുമ്പോൾ അമ്മുവിന് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഉള്ളിൽ അത്രമേൽ പതിഞ്ഞിട്ടുണ്ട്. ശബരിയെ പോലെ ഒരുവൻ ചങ്കായി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു പലപ്പോഴും. വായിച്ചതിന്റെ ത്രില്ലിൽ ആണെന്ന് തോന്നുന്നു ഉള്ളിൽ ഉള്ളത് ഇവിടെ പകർത്താൻ പറ്റുന്നില്ല. ഇനിയും എഴുതണം. ഇൗ ശൈലി കളയരുത്. സസ്നേഹം, പ്യാരി.x

Fire blade • 2020-09-21 13:00

വായിക്കാൻ വൈകുന്നതിന് സോറി ഒന്നും വേണ്ട പ്യാരി ബ്രൊ...വായിച്ചിട്ട് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളാൻ പറ്റിയെങ്കിൽ ,ഒരു ഇഷ്ടം തോന്നിയെങ്കിൽ അപ്പൊ ലൈക്‌ ചെയ്താൽ മാത്രം മതി...അത് ഈ കഥക്കെന്നല്ല എല്ലാ കഥകൾക്കും...ഈ സൈറ്റിൽ പബ്ലിഷ് ചെയ്യുന്നവർക്ക് ആകെ പ്രതിഫലം ഈ ലൈക്‌സും കമെന്റിലൂടെയും നിങ്ങൾ തരുന്ന സ്നേഹം മാത്രമാണ്... ഒത്തിരി സ്നേഹത്തോടെ ...

sree • 2020-09-20 23:51

അതിമനോഹരമായ ഒരു പ്രണയകാവ്യം. ഒഴുക്കുള്ള എഴുത്ത്. ജീവിതഗന്ധിയായ കഥ. നന്നായി തുടരുക.?

Fire blade • 2020-09-21 07:14

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രൊ...

താജ് • 2020-09-20 23:44

ഈ ഭാഗം അതിമനോഹരം ആണെന്ന് പറയാതെ വയ്യ. Keep up the good work!

Fire blade • 2020-09-21 07:13

ഒരുപാട് നന്ദി സഹോ....

Jackspa • 2020-09-20 23:08

ഒരുപാട് ഇഷ്ടം ആയി മച്ചാനെ.....

Fire blade • 2020-09-21 07:13

നന്ദി ജാക്ക്

Porus (Njan SK) • 2020-09-20 23:02

machaneee..super..super..super..ingane thannee..story munnottu pokatte..romantic scenes oru rakshayum illa poli...ellavida aashamsakalum ..adutha part pettannu taranee...

Fire blade • 2020-09-21 07:12

സ്വീകരിച്ചിരിക്കുന്നു സഹോ...അടുത്ത പാർട്ട് തുടങ്ങിവെച്ചിട്ടുണ്ട് , സമയക്കുറവ് കാരണം ഇരിക്കാൻ പറ്റുന്നില്ല...ശനിയാഴ്ച എത്തിക്കാം.... നന്ദി

Ajmal • 2020-09-20 22:11

Cricket kalich ipl onnum kalippakalle bore aavum

Fire blade • 2020-09-21 07:11

അതെന്താ ബ്രൊ...Ipl ഇഷ്ടമല്ലേ..??

തുമ്പി ? • 2020-09-20 21:02

Eda onnum preyanilla classic touch. Feelnolle prenjal athu thanne pinne last prenjallo dahikkuvonn evdqdoo ayinu kallu kadiyayittulle ellam kondum mikachalle nokkunne aparam ennokke prenjalee korenju pokum. Njan itjinu vere valla vakkunndonn nokkatee. Pinne avn poliyalle. Avlum pinne sreeharim nithyem. Ellarum ammem achanum ammuntammem. ellarum azhathil nirthunna avkkukalanaliya Enthu kondum santhosham tanna. Nannyittundtto.othiri sneham❤

Fire blade • 2020-09-21 07:06

ഈ വാക്കും സ്നേഹവും തന്നെ ധാരാളം സഹോ... പിന്നെ സൈറ്റിലെ കഥ മൊത്തം കുത്തിയിരുന്ന് വായിച്ചു കഥാപാത്രങ്ങളുടെ പേരൊക്കെ മാറുന്നുണ്ട്...ഇതിൽ ശ്രീഹരി അല്ല ശബരിയാണ് ...ശ്രീഹരി ഉള്ളത് ശ്രീരാഗത്തിലാണ്....ഇനി തെറ്റിയാൽ എന്റെ വക ഇമ്പോസിഷൻ ഉണ്ടാവും...

തുമ്പി ? • 2020-09-21 10:31

Njan ponu? enikkithu etramathe vettava thettunne. Ayyooo? enthadoo varyayree njan nannavathee. Entho cheyyanannunpara. Nammakki chela charachtersokke oru perilalle ariyu, etra mayichalum marathe ?. Pashe ithu orkkapurathu vanneyatto. Ini oru charachter veruvanel avnu sabari ennu koduthonee?. Nammalokke pavangalaneee?

Fire blade • 2020-09-21 22:44

നിന്റെ തലമണ്ട ഞാൻ പൊളിക്കും...പൊന്നു ചെങ്ങായ് ഇതിൽ ഇപ്പൊ ഒരു ശബരി ഉണ്ട് ,ഇനീം കാരക്ടറിനെ കൊണ്ടുവന്നു അതിനും ശബരി എന്ന് കൊടുക്കണോ ഞാൻ...? ഞാൻ തോറ്റു കൂട്ടുകാരാ

Sam • 2020-09-20 18:31

50000+ views. ഉണ്ടായിട്ടും ഇതെന്താ ഫ്രണ്ട്‌സ് likes മാത്രം 400+?? ഇത്ര നല്ലപോലെ എഴുതുവാൻ കഴിവുള്ള ഇവരെ പോലുള്ളവരെ support ചെയ്യണ്ടത് നമ്മളാണ്. ബ്രോ നിങ്ങളുടെ കഥ തരുന്ന feel ഒന്നു വെറെ തന്നെയാണ്. ശെരിക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയ്ക്കും ഫീൽ. അമ്മൂട്ടി നെ അത്രക്ക് ഇഷ്ടായി. എത്രയും പെട്ടന്ന് അടുത്ത part തരണേ ബ്രോ. Fire blade ??❤️❤️❤️

താജ് • 2020-09-20 23:47

Incognito Mode (Private)ഇൽ അടിച്ച ലൈക് കാണാതെ പോവുന്നതാണോ ? :-)

തുമ്പി ? • 2020-09-21 00:56

Illa bro athil like adichalum like add akum?

Fire blade • 2020-09-21 07:02

ഈ സ്നേഹത്തിനു ഒത്തിരി നന്ദി സാം...ആദ്യത്തെ 3 പാർട്ടിൽ സപ്പോർട്ട് കുറവായിരുന്നു ,എനിക്കാകെ ഫീൽ ആയിട്ട് കഥ നിർത്താമെന്നുവരെ തിരുമാനിച്ചു...അന്ന് അവിടെ നിന്നും പ്രോത്സാഹിപ്പിച്ചു ഊര്ജ്ജം തന്നും പൊക്കിക്കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കുറച്ചു വായനക്കാർക്കാർക്ക് വേണ്ടിയാണു ഞാൻ ഇപ്പൊ ഇത് മുന്നോട്ടു കൊണ്ടുപോവുന്നത്....വ്യൂസ് വെച്ചു ലൈക്‌ നോക്കിയാൽ സങ്കടം തന്നെയാണ് , അതുകൊണ്ട് ഞാനിപ്പോ അങ്ങനെ നോക്കാറില്ല...ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്കട്ടെ...ചോദിച്ചു വാങ്ങി കിട്ടുന്ന ലൈക്സ് ഒരു ഫീലില്ല ..ഇതിന്റെ 7മത്തെ പാർട്ടിന് 650+ ലൈക്സ് ആയി..അത്രയൊക്കെ മതി..ഞാൻ ഇതിൽ ഹാപ്പിയാണ് സഹോ... സ്നേഹപൂർവ്വം ....

മുത്തുട്ടി.... • 2020-09-20 16:53

അടിപൊളി മച്ചാനേ....... ????? Waiting for next part

Fire blade • 2020-09-20 18:00

താങ്ക്സ് ഡിയർ...

ആര്യൻ • 2020-09-20 15:20

സാധാരണ കഥകളിൽ നിന്നും സ്ഥിരം ക്ലീഷേ അവതരണങ്ങളിൽ നിന്നും ഒരുപാട് വ്യതസ്തമായ ആശയം. അത് തന്നെയാണ് ഈ കഥയുടെ ഹൈലൈറ്. സൗന്ദര്യ സമ്പന്നനും കോടീശ്വരനും ബുദ്ധിരാക്ഷസനും ആയ ക്ലീഷേ നായകനിൽ നിന്നും കാണാൻ മീഡിയം ആയ ദാരിദ്ര്യത്തിന്റെ രുചി അറിയുന്ന സാധാരണക്കാരനായ നായകൻ. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഈ കഥ വേഗം ഇഷ്ടപ്പെടുന്നതും ഇത്രയ്ക്കു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നതും. അത്രയ്ക്കും മനോഹരമായ അവതരണം.കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഇല്ലാ.ആശയം മനസിലാക്കാൻ രണ്ടാമത് വായിക്കേണ്ട ആവശ്യം ഇല്ലാ. എല്ലാ കഥാപാത്രങ്ങളും വായനക്കാരുടെ ഇഷ്ടം നേടിയെടുക്കുന്നു. ആരും കിട്ടാൻ കൊതിക്കുന്ന ഒരു സുഹൃത്ത്,മകളെ അത്രമേൽ സ്നേഹിക്കുന്ന ഒരച്ഛൻ പിന്നെ സാധാരണക്കാരിൽ സാധാരണക്കാരായ കുറവുകൾ ഉള്ള എന്നാൽ അത് മനസ്സിലാക്കി സ്നേഹിക്കുന്ന നായക കഥാപാത്രങ്ങൾ അങ്ങനെ എല്ലാവരും Excellent...keep going bro❣️ Waiting...

Fire blade • 2020-09-20 18:00

പ്രിയപ്പെട്ട ആര്യൻ... ഞാനും ഇതുപോലെ ഒരുപാട് അനുഭവിച്ചു പോന്ന ആളാണ്....പരിമിതികളുടെ കൂമ്പാരത്തിൽ നിന്നും ഇത്രയെങ്കിലും എത്താൻ സാധിച്ചത് ദൈവാനുഗ്രഹം....ഇത് എഴുതുമ്പോൾ എന്റെ മനസിലെ ചിന്ത ഒരു രംഗം പോലും അമാനുഷികതയോ, ക്ലീഷേ രീതിയോ അവരുതെന്നു മാത്രമാണ്..ജീവിതം എല്ലാവർക്കും ഒരുപോലെ അല്ലല്ലോ , എനിക്ക് കിട്ടിയതിനു നല്ല ചവർപ്പും ,എരിയും തന്നെ ആയിരുന്നു , അതുവെച്ചൊരു കഥയെ എനിക്കെഴുതാൻ സാധിക്കൂ , അല്ലെങ്കിൽ അത് ആർക്കും ദഹിക്കില്ല...പക്ഷെ ഞാനിതു എഴുതി തുടങ്ങിയപ്പോളാണ് താങ്കളെപ്പോലെ ഒരുപാട് ആളുകൾ ഇതേ അവസ്ഥയിലാണ് ജീവിച്ചതെന്നു അറിയുന്നത്... ഈ സ്നേഹത്തിനു ഒത്തിരി നന്ദി..

ആര്യൻ • 2020-09-20 21:55

❣️

തടിയൻ • 2020-09-20 15:20

ചക്കരക്കുട്ടാ??ഒരുപാടിഷ്ടം ആയി... അടുത്ത ഭാഗം വേഗം തരണേ.. ക്ലൈമാക്സ് ഇൽ ട്രാജഡി ആക്കല്ലേ

Fire blade • 2020-09-20 17:53

അടുത്ത ഭാഗം ഈ ശനിയാഴ്ച ഇടാമെന്ന് പ്രതീക്ഷിക്കുന്നു ...നന്ദി സുഹൃത്തേ

Ajay • 2020-09-20 14:59

Fire blade ബ്രോ കഥ ഇന്നലേ വായിച്ചു കമന്റ്‌ ഇടാൻ പറ്റിയില്ല ലേറ്റ് നൈറ്റ്‌ ആയിരുന്നു വായന ഈ പാർട്ടും അടിപൊളി ആയിരുന്നു, അമ്മു ഇപ്പോൾ ഒരുപാട് ഒരുപാട് മനു അമ്മുവിനെ സ്നേഹിക്കുന്നതിനേക്കാൾ അമ്മു മനുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു ഞങ്ങളുടെ സംശയം കഥയിലേക്ക് എടുത്തു അല്ലെ ? രഹസ്യങ്ങൾ വേണ്ട എന്നും പറഞ്ഞു അവൻ ഓർഗാസം മാറ്റർ പറഞ്ഞപ്പോൾ പെണ്ണിന് ഉണ്ടായ അമ്പരപ്പ് ഒരു പേടി അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ അക്‌സെപ്റ് ചെയ്യാൻ തോന്നാത്ത കാര്യം കേട്ടത് പോലെ ഉള്ള റിയാക്ഷൻ അവൾ എത്രത്തോളം പാവം ആണെന്ന് കാണിക്കുന്നുണ്ട് അവന്റെ കാലിന് ഒരു പരിക്ക് പറ്റിയതിന് അവൾ കാണിച്ച വേവലാതി കരുതൽ പരിഭവം ഒക്കെ പൊളി ആയിരുന്നു ??? ഇനിയിപ്പോ കീർത്തന ചേച്ചി ആയാൽ മനുവിന് ഒന്നും ഇല്ലെങ്കിലും സ്നേഹിച്ച പെണ്ണല്ലേ മുമ്പിൽ വന്നു നിന്നാൽ ഒരു നിമിഷം എങ്കിലും മനസ്സ് പാളില്ലേ അതോണ്ട് അത് വേണ്ടാട്ടോ നിത്യയോട് ചോദിച്ചത് ഒക്കെ കൊള്ളാം പക്ഷെ അവളും മനുവിനെ ഇഷ്ടപ്പെട്ടിരുന്നില്ലേ ഇനിയിപ്പോ പ്രയോജനം ഇല്ലാത്തോണ്ട് പറയാത്തതാവും ശബരി പറഞ്ഞപോലെ ഇനിയൊരിക്കൽ അവന്റെ മനസ്സിൽ ഇഷ്ടം തോന്നിയാൽ അവർ പരസ്പരം പറയട്ടെ അമ്മുവിന്റെ അച്ഛൻ പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു അച്ഛൻ കൊള്ളാം ? എല്ലാരേം പോലെ എതിർക്കാതെ കൂടെ നിന്നില്ലേ അത് കെട്ട് വേണേൽ മറന്നേക്കാം എന്ന് മനു പറഞ്ഞപ്പോൾ വിഷമം ആയി, സ്നേഹിച്ചിട്ട് മറക്കുന്നത് എളുപ്പം അല്ലല്ലോ അമ്മ ഇവരുടെ സംസാരം കെട്ടല്ലെ അടിപൊളി ഇതാണ് എല്ലാം ഓക്കേ ആരും കേൾക്കുന്നില്ല കാണുന്നില്ല കരുതിയാലും ആരേലും അറിയും കാണും ഇവിടെ പ്രശ്നം ഇല്ലാത്തത് ഭാഗ്യം കിസ്സിങ് ഒക്കെ കൊള്ളാം ? ബട്ട് അവിടേം അവൾ കരഞ്ഞു അതൊന്നും അവൾക് താങ്ങാൻ പറ്റില്ലല്ലേ എല്ലാത്തിലും അവൾക് പറ്റില്ലേൽ മനു അങ്ങനെ ഇനിയും ചെയ്യരുത് ഇഷ്ടം അല്ലേലും അവൾ നിന്ന് കൊടുക്കും ബട്ട് അത് അവനോടുള്ള മതിപ്പ് അവൾക് കുറയാൻ ചാൻസ് ഉണ്ട് ഇനി അവൾ ആവിശ്യപെടുമ്പോൾ മതി എന്തും ലാസ്റ്റ് ആ കേക്ക് കൊടുത്തത് ആരാ?? എന്തായാലും ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

Fire blade • 2020-09-20 17:52

ഞാനും കരുതി താങ്കളുടെ കമന്റ്‌ കണ്ടില്ലല്ലോ എന്ന്....ഇനിയിപ്പോ ഇഷ്ടപ്പെട്ടുകാണില്ലെന്നു കരുതി സമാധാനിച്ചു....ഇപ്പൊ ok..താങ്കൾ കഥയെ മനസിലാക്കുന്ന രീതി ഗംഭീരമാണ്..ചെറിയ കാര്യങ്ങൾ പോലും ഓർമിച്ചു എടുത്ത്‌ പറയുന്നത് എത്രത്തോളം കഥ സ്വീകരിച്ചെന്നതിനുള്ള തെളിവായാണ് ഞാൻ കണക്കാക്കുന്നത്... ഇതിലുള്ള പല രംഗങ്ങളും ഞാനൊരു ഫ്ലോവിൽ എഴുതുന്നതാണ്..ചിലതൊക്കെ മനസ്സിൽ കണ്ടും ചിലതൊക്കെ നേരിട്ട് പരിചയമുള്ളതും ചിലത് പറഞ്ഞു കേട്ടതും...ഒന്നും ഒഴിവാക്കാൻ മനസ് സമ്മതിക്കില്ല , മോടി പിടിപ്പിക്കലും കൂട്ടി ചേർക്കലും മാത്രമേ ചെയ്യാറുള്ളു.. നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടാൻ പാകത്തിൽ എഴുതാൻ പറ്റുന്നത് ദൈവാനുഗ്രഹം...തരുന്ന സ്നേഹത്തിനും ചൂണ്ടികാണിക്കലുകൾക്കും നന്ദി പറയുന്നു... സ്നേഹത്തോടെ Fire ബ്ലേഡ്

Ajay • 2020-09-21 00:11

കമെന്റ് ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ കഥ എല്ലാം തികഞ്ഞ നായിക നായക സങ്കല്പങ്ങൾ അല്ലാതെ കുറ്റങ്ങൾ കുറവുകൾ അതിനെ അക്‌സെപ്റ് ചെയ്യുന്ന സ്നേഹം അതാണ് ഇതിലെ പ്ലസ് താങ്കളുടെ എഴുത്തിന്റെ മന്ത്രികത ആണ് എല്ലാം സ്നേഹം ???

Fire blade • 2020-09-21 22:45

നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല ബ്രൊ...

?? • 2020-09-20 13:15

Waiting for next part.?? ??????????????????

Fire blade • 2020-09-20 13:21

താങ്ക്സ് ഡിയർ

nav390 • 2020-09-20 11:17

Parayan vaakukal illa കാരണം ഓരോ പാർട്ട് കഴിയും തോറും ഈ കഥയോടുള്ള ഇഷ്ടം കൂടുകയാണ്.......... Loved so much.. Loving so much.......❤❤ U r such a great writer..

nav390 • 2020-09-20 11:21

ഇതിൽ കാണുന്ന പോലെ പല കാര്യങ്ങളും ന്റെ ജീവിതത്തിൽ നടക്കണം എന്ന് വളരെയധികം ആഗ്രഹിച്ചുപോകുന്നു

Fire blade • 2020-09-20 12:52

ഞാനും പ്രാർത്ഥിക്കാം സഹോ...എല്ലാം നടക്കും...

Fire blade • 2020-09-20 12:46

താങ്ക്സ് ബ്രൊ....ഇനിയും ഈ കഥയോടുള്ള ഇഷ്ടം കൂട്ടാൻ ഞാൻ ശ്രമിക്കാം..

രാവണൻ • 2020-09-20 09:41

സൂപ്പർ അച്ഛൻ ഫ്ളാഷ് ബാക്ക്.

Fire blade • 2020-09-20 10:32

താങ്ക്സ് ബ്രൊ

Gopal • 2020-09-20 09:33

Excellent.. I liked everything in this part, except Manu kissing Ammu. it was better, if he holds such desire / or temptation. Good Work.. Please keep it up. Congratulations Best regards Gopal

Fire blade • 2020-09-20 10:34

Dear brother, Plz accept manu as a silly humanbeing with all kinds of good n bad features, what am actually trying to convey is just the mindset of a 20 year old boy..I believe ,Wen v love someone v definitely wish to do the same atleast for once.. Thank u for ur support n comments

തൃശ്ശൂർക്കാരൻ ? • 2020-09-20 09:25

??????????????????❤️❤️❤️❤️❤️❤️❤️ഇഷ്ടായി ബ്രോ ❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Fire blade • 2020-09-20 10:34

Thank u soo much bro

Vattan • 2020-09-20 09:16

Chuper. Polichu thagarthu

Fire blade • 2020-09-20 10:39

താങ്ക്സ് വട്ടൻ ബ്രൊ...

Fire blade • 2020-09-20 09:10

താങ്ക്സ് മുത്തേ..

Pream na • 2020-09-20 08:45

Ya monee nxt part ennu

Fire blade • 2020-09-20 09:10

വരുന്ന ശനി

Monkey • 2020-09-20 08:45

Well done vasu ???

Holy • 2020-09-20 08:44

Oru poli romance nxt part

Fire blade • 2020-09-20 09:10

അടുത്ത ശനി..

Ha • 2020-09-20 08:44

Mind blowing???

Fire blade • 2020-09-20 09:09

ഒരുപാട് നന്ദി

Kabuki • 2020-09-20 08:44

Poli satha nam

Fire blade • 2020-09-20 09:09

താങ്ക്സ് മുത്തേ

Kamuki? • 2020-09-20 08:43

Super nxt part eppol

Fire blade • 2020-09-20 09:08

കാമുകിയോടും ഇതാണ് പറയാനുള്ളത്..കഴിഞ്ഞ പാർട്ടിന് കമന്റ്‌ തരാഞ്ഞതെന്താ...??നിങ്ങൾ കാമുകനും കാമുകിയും എപ്പോളും ഒന്നിച്ചാണല്ലോ കമന്റ്‌..

Kamukan • 2020-09-20 08:43

Adipoli man

Fire blade • 2020-09-20 09:06

കഴിഞ്ഞ പാർട്ടിന് കമന്റ്‌ പ്രതീക്ഷിച്ചു...കിട്ടിയില്ല...അതിന്റെ സങ്കടം ഉണ്ട്