0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1K

കണ്ണുരുട്ടി കാണിച്ചു പിന്നെ പതിയെ കുറച്ചു ചോർ കുഴച്ചെടുത്തു എന്റെ നേർക്ക് നീട്ടി.. ഞാൻ വളരെ സാവധാനത്തിൽ അത് വായിലേക്ക് ആക്കി കഴിച്ചിറക്കി...

പിന്നെ കുറച്ചു നേരത്തേക്ക് ടീച്ചർ ഒന്ന് മിണ്ടി ഇല്ല.. ഒന്നും മിണ്ടാതെ അവിടെ ഇരുന്നു സാവധാനത്തിൽ ബാക്കി ഫുഡ്‌ കൂടി കഴിച്ചു.. ഇടയ്ക്ക് ടീച്ചർ കണ്ണ് തുടക്കുന്നത് ഞാൻ കണ്ടു

ഞാൻ : എന്ത് പറ്റിയാടോ ടീച്ചറെ

ടീച്ചർ : ഒന്നൂല്ല

ഞാൻ : പറ.. എന്ത് പറ്റി

ടീച്ചർ : ഓരോന്ന് ആലോചിച്ചപ്പോൾ

ഞാൻ : പറ.. ആലോചിച്ചപ്പോൾ

ടീച്ചർ : എനിക്കിന്നുവരെ ആരും ഇത്ര സ്നേഹത്തോടെ ഇങ്ങനൊന്നും തന്നിട്ടില്ല

ഞാൻ : അതിന് എന്തിനാ വിഷമിക്കുന്നത്

ടീച്ചർ : എടാ പൊട്ടാ ഇത് സന്തോഷം കൊണ്ടാടാ

ഞാൻ : ഓ ആനതാശ്രു

ടീച്ചർ : നി എന്നും ഇങ്ങനെ ഒക്കെ എന്റെ കൂടെ കാണുമോടാ

ഞാൻ : ചാവുന്ന വരെ കാണും പോരെ

ടീച്ചർ : പിന്നെ... ഒന്നു കെട്ടുമ്പോൾ അറിയാം

ഞാൻ : എന്ത് അറിയാൻ.. എന്റെ പേര് ശ്യാം എന്നാണ്.. ആരെ കെട്ടിയാലും ഞാൻ തീരുമാനിക്കും എന്ത് നടക്കണം എന്ന്

ടീച്ചർ : ഓ പിന്നെ.. അപ്പോളും ഇതൊക്കെ തന്നെ പറയണം കേട്ടോ

ഞാൻ : ഞാൻ അങ്ങനെ തന്നെ പറയും

ടീച്ചർ : ഹാ.. അന്നാകട്ടെ ഇപ്പോൾ എന്തായാലും ഉടനെ ആരെയും കിട്ടുന്നില്ലല്ലോ.. അത്രെയും നാൾ എനിക്ക് സ്നേഹിക്കാൻ കാണുമല്ലോ അല്ലെ

ഞാൻ : ഉണ്ടടി എന്റെ ടീച്ചർ പെണ്ണെ

ടീച്ചർ : മ്മ്..

അങ്ങനെ

💬 Comments

View all comments