Chapter Title : കിട്ടുവോ? 2 [William Dickens]
ടീച്ചർ തന്റെ മറ്റേ കൈ കൊണ്ട് എന്റെ കൈ വിടീപ്പിച്ചു പിന്നെയും മുന്നോട്ട് നടന്നു..
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ടീച്ചർ മുന്നോട്ട് നടന്നു പോകുന്നതും നോക്കി കൊണ്ട് ഞാൻ അവിടെ നിന്നു..
അപ്പോളേക്കും മെറിന ചേച്ചി എന്റെ അടുത്ത് എത്തിയിരുന്നു..
മെറിന : നിന്റെ ടീച്ചറിന് ഇതെന്തു പറ്റിയട?
എനിക്ക് ഉള്ളിൽ നല്ല വിഷമം ഉള്ളത് കൊണ്ട് എന്റെ ശബ്ദം പുറത്തോട്ട് വരുന്നില്ല.. എങ്കിലും ഞാൻ ചേച്ചിയോട് സംസാരിച്ചു
ഞാൻ : അറിയില്ല ചേച്ചി.. തല കറങ്ങുന്നു എന്ന് പറഞ്ഞു
മെറിന : എന്നിട്ട് ഒറ്റയ്ക്കാഗ് പോയോ?
ഞാൻ : ഞാൻ കൂടെ ചെല്ലാൻ എന്ന് പറഞ്ഞതാ ചേച്ചി വരുന്നോണ്ട് നമ്മൾ ഇവിടെ നിന്നോ പിന്നെ ചെന്ന മതി എന്ന് പറഞ്ഞു പോയി..
മെറിന : ചെല ടൈം എന്റെ ചേച്ചിക്ക് വട്ട് ഇളകും അതാടാ.. നി കാര്യം ആക്കണ്ട..
ഞാൻ : മ്മ്..
ഞാനും ചേച്ചിയും കൂടി കുറെ നേരം ബീച്ചിലൂടെ ഒക്കെ നടന്നു.. ടീച്ചർ പിണങ്ങി പോയത് കൊണ്ട് സത്യത്തിൽ എനിക്കൊന്നിനും ഒരു മൂടും ഇല്ലായിരുന്നു.. ഇടയ്ക്ക് ചേച്ചി "ഡാ അത് സാരമില്ലടാ".. നിന്റെ ടീച്ചർക്ക് ചില ടൈം ഇങ്ങനെ ഒക്കെ വരും തന്നെ മാറിക്കൊള്ളും എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു....
കുറെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോയി.. ചേച്ചി ചേച്ചിടെ വണ്ടിയിലും ഞാൻ എന്റെ വണ്ടിയിലും അവരവരുടെ വീട്ടിലേക്ക് തിരിച്ചു....
വീട്ടിൽ ചെന്ന് കഴിഞ്ഞ് ഞാൻ fresh ആയി വന്നു ടീച്ചറെ കുറെ തവണ വിളിച്ചു പക്ഷെ എടുക്കുന്നില്ല.. വാട്സാപ്പിൽ
💬 Comments
View all comments