0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 343

കൂട്ടുകാരൻ എവിടെ....?? കണ്ടില്ലല്ലോ......??""""""""

അവളുടെ ഉള്ളിലെ ചിന്ത മാറ്റാൻ തന്നെയാണ് അവനത് തിരക്കിയതും.

"""""""""അഹ് ദാ കിടക്കുന്നുണ്ട് ഏട്ടൻ എടുത്ത് തരാം......!!"""""""""""

നിലത്ത് വീണ് കിടന്ന കരടിപ്പാവയിൽ ദൃഷ്ട്ടി വീണതും അവനത് കുനിഞ്ഞെടുത്തു. എന്നാലവനെ പോലും ഞെട്ടിച്ചത് ആ പാവയുടെ മുഖമായിരുന്നു. അതിനിപ്പോ രണ്ട് കണ്ണുകളും നഷ്ട്ടമായിരിക്കുന്നു. ഇങ്ങനെ തന്നെ കൊടുത്താൽ അവളുടെ ഭയം കൂടെയുള്ളൂ., അവനതിനെ എടുക്കാതെ അവളേം ചേർത്ത് പിടിച്ച് കിടന്നു. ആ രാത്രി അവനെപ്പോഴോ ഉറങ്ങിയിരുന്നു, എന്നാ അവൾ., അവൾക്കുറങ്ങനെ കഴിഞ്ഞില്ല.

രാവിലെ മുതലുള്ള തന്റെ പെണ്ണിന്റെ മാറ്റം അവനെ വല്ലാതെ അസ്വസ്ഥതനാക്കി. എന്നും തന്നെ വിട്ട് മാറാത്ത അവൾ ഒരു മൂലയിൽ ഒതുങ്ങി കൂടി. വാ തോരാതെ സംസാരിക്കുന്ന അവന്റെയാ വായാടി തത്തമ്മ കൂട്ടിലടച്ച് ഇട്ട പോലായി......!! അവന് അവന്റെയാ പഴേ പാറുനെ വേണം. അവൾക്കുള്ള ചോറുമായി അവൻ അവൾക്കരിലേക്ക് ചെന്നു.

""""""""""കഴിക്ക്........!!"""""""""""

വാടിയ മുഖവും കറുപ്പ് വീണ കൺപോളകളും കണ്ടവന്റെ ഹൃദയം പോലും ഇടിക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്നു.

""""""""""ഏട്ടാ......??"""""""'""

അന്നാ ദിവസം അവന് കേക്കാൻ കഴിയാതെ പോയാ വിളി. സംശയിച്ച് നിന്നാ ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.

""""""""""എന്താടാ.....??""""""""""

""""""""""നമ്മക്ക് എങ്ങോട്ടേലും പൂവാം. ഇവിടെ നിന്നാ എല്ലാരും ചേർന്നെന്നെ തീ വക്കും. എന്നെ അടിക്കും. മോൾക്ക് വേദന എടുക്കൂലേ....?? നമ്മക്ക് വേറെ എവിടേലും പോവാമേട്ടാ....??"""""""""

അവൾ ചോദിച്ചത് അതാണ് ഒരു കൂടുമാറ്റം. എന്നാലവനതിന് ഒട്ടും തന്നെ ചിന്തിക്കേണ്ടതായി വന്നിരുന്നില്ല. അവളുടെ സന്തോഷം മാത്രം കാണാൻ കൊതിക്കുന്ന ആ മനസ്സ് ആ കുഞ്ഞി കിളിയേം കൊണ്ട് കൂട് മാറാൻ തന്നെ തീരുമാനിച്ചു. പക്ഷേ എവിടെ......?? പണ്ടേപ്പഴോ അച്ഛൻ തനിക്കായി വാങ്ങിയിട്ടാ തറവാട് ഇന്നും അനാഥമാണ്. ഓർമകളിലേക്ക് ചേക്കറിവന്ന കിഴക്കേ മന.

""""""""""""ആദ്യം എന്റെ മോളിത് കഴിക്ക്., നമ്മക്ക് പോവാട്ടോ......!!"""""""""""

""""""""""മ്മ്....."""""""""""

മൂളുമ്പോഴും തന്നെയേട്ടൻ പറ്റിക്കുവാണ് എന്ന തോന്നല് ആ പാവത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്നാലതായിരുന്നില്ല സത്യം, ആ ഏട്ടൻ അവൾക്കായി തന്റെ പ്രാണൻ പോലും നൽകും എന്നറിയാതെ പോയാ പൊട്ടി പെണ്ണ്......!!

"""""""""""പറ ശിവാ......"""""""""""

""""""""""കാശി കുറച്ച് നാള് ഞങ്ങളിവിടെ ഉണ്ടാവില്ല.

💬 Comments

View all comments