0%

Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Author : Kambikathakal Read All Parts 344

പാറു ഇന്നലെയൊരു ദുസ്വപ്നം കണ്ടു. അവളാകെ വല്ലാണ്ടിരിക്കുവാ, എനിക്ക് കണ്ടിട്ട് സഹിക്കണില്ല. ഇവിടുന്ന് മാറണം അല്ലേൽ അവളെ അവര് ഉപദ്രവിക്കൂന്നൊക്കെ പറഞ്ഞ് പേടിച്ചിരിക്കുവാ. ഞാൻ കരുതി അതൊക്കെയൊന്ന് മാറി പഴേ പോലെ ആവുവോളമെങ്കിലും ഒന്ന് അവളേം കൂട്ടി വേറെ എങ്ങോട്ടേലും പോവാന്ന്....!!"""""""""""

"""""""""എങ്ങോട്ടെന്ന് വച്ചാൽ.....??""""""""""

""""""""""ഞാൻ വിചാരിക്കുന്നത്, മരിക്കും മുന്നേ അച്ഛൻ വാങ്ങിയിട്ട ഒരു തറവാട് ഉണ്ട്. അല്പം ദൂരെയാ, എന്നാലും കുഴപ്പമില്ല. അങ്ങോട്ടേക്ക് മാറാന്നാ വിചാരിക്കണേ.....""""""""""

""""""""""മ്മ് ശെരിടാ. നിനക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യ്. ഞാൻ കൂടെ തന്നെയുണ്ട്. എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം.......!!"""""""""""

ഫോണിലൂടെയുള്ള സംഭാഷണം നീളുമ്പോ അവൾ വന്നത് പോലുമവൻ അറിഞ്ഞിരുന്നില്ല.

"""""""""""കാശിയേട്ടനാ.....??"""""""""""

അവളുടെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞ് നോക്കുന്നത്.

"""""""""""മ്മ്, സംസാരിക്കുന്നോ.....??""""""""""

"""""""""""മ്മ് താ താ.....""""""""""""

പിടിച്ച് വാങ്ങിയവൾ അവനെ അനുകരിച്ച് എന്നപോലെ ചെവിയിലേക്ക് ചേർത്തു.

"""""""""""കാശിയേട്ടാ.....""""""""""

""""""""""ഓ പറ ചുന്ദരി കുട്ടി...."""""""""""

"""""""""""ഞങ്ങള് ഇവിടുന്ന് പോവുവാ, കാശിയേട്ടനും വരുന്നോ.....??""""""""""

"""""""""""ഞാനില്ല നിങ്ങള് പോയിട്ട് വാ...."""""""""""

"""""""""""വരൂലേ....?? എന്നാ ഞാൻ പിണക്കാ.......!!"""""""""""

""""""""""""ചുന്ദരി കുട്ടി പിണങ്ങല്ലേ, ഏട്ടൻ വരവേ......??""""""""""

"""""""""""പറ്റിക്കില്ലല്ലോ......??""""""""""

"""""""""""ഇല്ലെന്നേ, ശിവേട്ടന് ഫോൺ കൊടുത്തേ......"""""""""""

""""""""""""അഹ്...... ശിവേട്ടാ ഇന്നാ...."""""""""""

ഫോൺ അവന്റെ കൊടുത്തവൾ അവന് ചുറ്റും വട്ടം വയ്ക്കാൻ തുടങ്ങി.

"""""""""""അതൂടെ പറയാനാടാ ഞാൻ വിളിച്ചേ...., ബുദ്ധിമുട്ട് ആവില്ലേൽ നീയും വരണം.......!!"""""""""

"""""""""""എനിക്കെന്ത് ബുദ്ധിമുട്ടെടാ അവളെന്റെ പെങ്ങളല്ലേ.....??""""""""""

""""""""""""ശെരിടാ, ഉച്ചയാറിട്ട് ഇറങ്ങാം. പോരെ......??""""""""""

"""""""""""മതി മതി, എപ്പോഴായാലും നീയൊന്ന് വിളിച്ചോണ്ടാ മതി......!!"""""""""'"

ഫോൺ കട്ട് ചെയ്ത അവൻ കാണുന്നത് പഴേ അവന്റെ പാറുനേയാണ്. ഈ മുഖം കാണാൻ, ഈ സന്തോഷം കാണാൻ, ഈ കുറുമ്പും വായാടിത്തവും കാണാൻ അവനേത് അറ്റം വരേം പോവും. ചിരിയോടെ അവളേം ചേർത്ത് പിടിച്ചവൻ നടന്നു.

നാല് മണിയോടെ എടുക്കേണ്ടത് എല്ലാമെടുത്ത് അവരിറങ്ങിയിരുന്നു. കൂടെ കണ്ണുകൾ നഷ്ട്ടപ്പെട്ട അവളുടെ കൂട്ടുകാരനേം കൂടെ കൂട്ടി. കണ്ണത്രയും വേഗം ചികിൽസിച്ച് ബേധമാക്കാമെന്ന തന്റെ ഏട്ടന്മാരുടെ ഉറപ്പിലാണ് അവൾ കാറിൽ കേറിയത് തന്നെ.......!!

വഴിയോര കാഴ്ചകൾ കണ്ട് അവളുടെ വെള്ളാരം കണ്ണുകളിൽ അത്ഭുതം കൂറി. ആദ്യമായി ആണ് അവളിതെല്ലാം കാണുന്നത്.

💬 Comments

View all comments