Chapter Title : കോബ്രാ ഹില്‍സിലെ നിധി 4 [smitha]
കോബ്രാ ഹില്‍സിലെ നിധി 4
Cobra Hillsile Nidhi Part 4 Author : [—smitha—] click here to all parts
ഗ്രാനീ, ഒരു കഥകൂടി," ദിവ്യ മുത്തശ്ശിയോട് പറഞ്ഞു. നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി. കോബ്രാഹില്‍സിനപ്പുറത്ത് നിന്ന്‍ കാറ്റിളകി നദീതീരത്തെക്ക് വന്നു. ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു. ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്‍റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു. "ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല," മുത്തശ്ശി പറഞ്ഞു. "മാത്രമല്ല എന്‍റെ കളക്ഷന്‍സൊക്കെ ഏതാണ്ട് തീര്‍ന്നു. കഥാസരിത് സാഗരവും വിക്രമാദിത്യന്‍ കഥകളും എത്രയോ തവണ പറഞ്ഞു കഴിഞ്ഞു." "ഓ, എന്തായിത് ഗ്രാനീ, ഒന്നു കൂടി," അവള്‍ പിമ്പിലൂടെ മുത്തശ്ശിയെ ആലിംഗനം ചെയ്ത് കവിള്‍ അവരുടെ പിന്‍കഴുത്തില്‍ അമര്‍ത്തി. "വലുതായി നീ," മുത്തശ്ശി തുടര്‍ന്നു. "കഥകളൊക്കെ കഴിഞ്ഞു. ഇനി നിന്‍റെയീ പ്രായത്തില്‍ കാര്യമാണ് നടക്കേണ്ടത്." "കാര്യമോ? എന്ത് കാര്യം?" "ഞാന്‍ പറയാറുള്ള കഥകളിലെ രാജകുമാരിയോടൊത്ത് ഒരു രാജകുമാരനെ ഇപ്പോഴും കാണില്ലേ?" അവര്‍ ദുവ്യയുടെ നേരെ തിരിഞ്ഞ് അവളുടെ മുഖം തന്‍റെ കൈകളിലെടുത്തു. "സുന്ദരന്‍, കരുത്തന്‍, തേജസ്വി, ആരെയും മോഹിപ്പിക്കുന്നവന്‍, ധീരന്‍. കഥകളിലെ ഈ രാജകുമാരനെ എന്‍റെ മോള്‍ടെ കൂടെക്കാണാനാണ് എന്‍റെ ആഗ്രഹം." "കഥയിലേത് പോലെ ഗുണങ്ങളുള്ളോരൊന്നും ലോകത്തില്ല എന്‍റെ ഗ്രാനീ, റിയല്‍ ലൈഫില്‍." "ആരുപറഞ്ഞു?" മുത്തശ്ശി ചോദിച്ചു. "നിന്നെപ്പോലെ ഒരു അപ്സരസുന്ദരിയുണ്ടെങ്കില്‍, സല്‍ഗുണങ്ങളുളള ഒരു പെണ്ണുണ്ടെങ്കില്‍, ലോകത്തെവിടെയെങ്കിലും കാണും കുട്ടീ, ഈ ഗുണങ്ങള്‍ക്കൊക്കെ അനുരൂപനായ ഒരു രാജകുമാരന്‍." "ഉം...മമ്മിയോട് ചോദിച്ചാലറിയാം ഗ്രാനീടെ രാജകുമാരീടെ സല്‍ഗുണങ്ങള്‍!" ദിവ്യ ചിരിച്ചു. "മമ്മിയെന്നെ ഹിറ്റ്‌ലിസ്റ്റില്‍ ഇട്ടെക്കുവാ. സല്‍ഗുണങ്ങളുടെ കൂടുതല്‍ കൊണ്ട്." "ഇക്കാലത്തെ പെണ്‍കുട്ടികളങ്ങനൊക്ക്യാ," മുത്തശ്ശി പറഞ്ഞു. "കൊറച്ചൊക്കെ നെഷേധോം വെളച്ചിലും ഒക്കെ വേണം. അതാ അതിന്‍റെ ഒര് ചന്തം. അല്ലാതെപിന്നെ ഈ പ്രായത്തില് ഗംഗോത്രീലോ ഋഷികേശിലോ പോയി തപസ്സിരിക്കയാ വേണ്ടേ? നല്ല കാര്യായി." സന്ധ്യ തുടങ്ങുകയായി. നിലാവുദിച്ചു കഴിഞ്ഞു. നദീതീരത്തെ വലിയ പാറക്കെട്ടുകളുടെ ചുവട്ടില്‍, മണല്‍പ്പുറത്ത്, മുത്തശ്ശിയോടോപ്പമിരുന്നു കഥകേള്‍ക്കുകയായിരുന്നു ദിവ്യ. എല്ലാ സായാഹ്നങ്ങളിലെയും പോലെ. നദീതീരത്തിനപ്പുറത്ത് നാഗത്താന്‍ മലകളുടെ ശിഖരങ്ങള്‍ നിലാവിന്‍റെ നിറവില്‍. മണല്‍പ്പുറത്തിന്‍റെ വിശാലതയില്‍, അവരുടെയടുത്ത് ഒരു ഓപല്‍ ആസ്ട്രാ പാര്‍ക്ക് ചെയ്തിരുന്നു. നേര്‍ത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മുത്തശ്ശി ഷാള്‍ കൊണ്ട് ചെവിയും മുടിയും മൂടി. ദിവ്യ അവരുടെ മടിയില്‍ കിടക്കുകയായിരുന്നു. മുത്തശ്ശി അവളുടെ ഇടതൂര്‍ന്ന മുടികളില്‍ വിരലോടിച്ചു. അവളുടെ കവിളുകള്‍ പതിയെ തലോടി.
💬 Comments
View all comments