Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
സ്വരത്തില്‍ മന്ത്രിച്ചു. അവര്‍ ദിവ്യയെ നോക്കി. അവള്‍ ഗാഡനിദ്രയിലായിക്കഴിഞ്ഞു എന്ന്‍ അവര്‍ കണ്ടു. കാറ്റിന്‍റെ താളം വീണ്ടും മുറുകി. മണല്‍ത്തരികള്‍ പാറിപ്പറക്കുന്ന നദീ തീരത്ത് മുത്തശിക്ക് ശ്വാസം മുട്ടി. കനത്ത ഇരുട്ട് മുമ്പിലുള്ള ദൃശ്യങ്ങളെ വിഴുങ്ങിക്കളഞ്ഞു. ചുറ്റും ഗാഡമായ ഇരുട്ടിന്‍റെ പ്രളയം. തന്‍റെ ശിരസ്സ് മരയ്ക്കുന്നത് പോലെ മുത്തശിയ്ക്ക് തോന്നി. അവര്‍ ദിവ്യയെ ചേര്‍ത്തുപിടിച്ചു. കൊടുങ്കാറ്റിന്‍റെ ഹുങ്കാരം ഒന്നിനൊന്ന്‍ വര്‍ദ്ധിച്ചുവന്നു. അപ്പോള്‍ തങ്ങളിരിക്കുന്നതിന്‍റെ തൊട്ടു മുമ്പില്‍ പുഴയില്‍ നിന്ന്‍ വല്ലാത്തൊരു ശബ്ദം അവര്‍ കേട്ടു. പെട്ടെന്ന്‍ കൊടുങ്കാറ്റിന്‍റെ രൌദ്രശബ്ദം ദുര്‍ബ്ബലമാകുന്നത് മുത്തശിയറിഞ്ഞു. നിലാവ് പതിയെ പരക്കാന്‍ തുടങ്ങി. കാറ്റ് ക്രമേണ നിശ്ചലമായി. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും തെളിഞ്ഞു. നിലാവിന്‍റെ കാന്തികത പരിസരങ്ങളെ വീണ്ടും മുഗ്ധമാക്കി. മുത്തശ്ശി കണ്ണുകള്‍ തുറന്നു. ഒരു നിമിഷം അവര്‍ വിസ്മയ നിശ്ചലയായി. മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. ഒരു യുവാവ്. ജീന്‍സും സ്ലാക്ക് ഷര്‍ട്ടും കണ്ണടയും ധരിച്ചിരിക്കുന്നു. തോളില്‍ ഒരു റീബക്ക് ബാക്ക്പാക്കര്‍. കാലില്‍ വിലയേറിയ പാദരക്ഷകള്‍. ദേഹം നനഞ്ഞിരിക്കുന്നു. അയാള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. "ക്ഷമിക്കണം," അയാള്‍ പറഞ്ഞു. "ഇരുട്ടായത് കൊണ്ട് വഴിയറിഞ്ഞില്ല. വഴിതെറ്റി പുഴയില്‍ വീണു," "മോന്‍ ഈ നാട്ടുകാരന്‍ അല്ലന്ന്‍ തോന്നുന്നു..." "അല്ല" അയാള്‍ പുഞ്ചിരിക്കുന്നത് അവര്‍ കണ്ടു. "ദൂരേന്നാ," "ഇവിടെ എങ്ങോട്ട് പോകുന്നു?" "ഞാന്‍ ഇവിടുത്തെ സെയിന്‍റ്റ് മേരീസ് കോളേജില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അധ്യാപകനാണ്," അയാള്‍ പറഞ്ഞു. "ങ്ങ്ഹാ, അമ്മേ," അയാള്‍ വിളിച്ചു. "ഈ ചര്‍ച്ചിലേക്ക്, ഐ മീന്‍ ഇവിടുത്തെ ഒരു സെയിന്‍റ്റ് മേരീസ് കത്തോലിക്കാ ചര്‍ച്ചിലേക്ക്, എതിലെയാ പോകേണ്ടത്?" "ദാ, അതിലെ,' മുത്തശി അയാള്‍ക്ക്
💬 Comments
View all comments