0%

Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]

Author : സ്മിത Read All Parts 184

ഇത്രയായില്ലേ, ഞാന്‍ കൊണ്ടാക്കണോ?" അയാള്‍ അവളുടെ മുഖത്തുനിന്ന്‍ മിഴികള്‍ പിന്‍വലിക്കാതെ ചോദിച്ചു. "ഇല്ല, ഞങ്ങള്‍ക്കിത് പതിവാ. ഇതിപ്പംമോള്‍ക്ക് തലവേദന വന്നത് കൊണ്ട് താമസിച്ചതാ. മോള്‍ ഏറ്റാല്‍ ദാ പോക്കായി..." "ന്നാല്‍ അമ്മേ, ഞാന്‍..." അയാള്‍ പോകാന്‍ തിരിഞ്ഞു. "മുത്തശി തലകുലുക്കി. "ശരി," അയാള്‍ പിന്തിരിഞ്ഞു. ദിവ്യ പതിയെ കണ്ണുകള്‍ തുറക്കുന്നത് അവര്‍ കണ്ടു. അവള്‍ കണ്ണുകള്‍ തുറന്ന്‍ മുത്തശിയേയും ചുറ്റുപാടും നോക്കി. "ഇപ്പൊ എങ്ങനെയുണ്ട് മോളേ?" മുത്തശിയുടെ മുഖത്തും ആകാശത്തും ചുറ്റുപാടും അവളുടെ കണ്ണുകള്‍ വീണ്ടും പറ്റിക്കിടന്നു. "ഗ്രാനീ ഞാന്‍..?" പതിയെ എഴുന്നെല്‍ക്കവേ അവള്‍ ചോദിച്ചു. "എന്താ പെട്ടെന്നിങ്ങനെ ഒര് തലവേദന?" "ഒര് പിടീല്ല്യ ഗ്രാനീ," അവള്‍ പറഞ്ഞു. "പെട്ടെന്നങ്ങനെ വന്നു. പിന്നെ ഒന്നും അങ്ങട്ട് ഓര്‍മ്മയില്യാ," ദൂരെ ഒരാള്‍ രൂപം നിലാവിലൂടെ മറയുന്നത് ദിവ്യ കണ്ടു. "ആരാ ഗ്രാനീ, അത്?" "പേരൊന്നും എനിക്ക്യറിയില്ല്യ," മുത്തശി പറഞ്ഞു. "പള്ളീലേക്കുള്ള വഴി ചോദിച്ചു. ഇവിടുത്തെ കോളേജില്‍ പഠിപ്പികാന്‍ വന്ന പുതിയ അധ്യാപകനാന്ന്‍ പറഞ്ഞു. നല്ല ശ്രീത്വമുള്ള തേജസ്സുള്ള ചെറുപ്പക്കാരന്‍." അവള്‍ മുത്തശിയുടെ മുഖത്ത് നോക്കി. "ചെലപ്പോ അയാള്‍ ആയിരിക്കാം ഗ്രാനീ," അവള്‍ ചിരിച്ചു. "പ്രവചന പ്രകാരം ആശ്വിനമാസത്തിലെ ഇന്നത്തെ പൌര്‍ണ്ണമിയില്‍ എന്നെത്തേടി വരേണ്ട ശാന്തിദേവ് എന്ന മഹര്‍ഷിപുത്രന്‍റെ രണ്ടാം ജന്മം." "മുത്തശ്ശി അവളെ നോക്കി. "പക്ഷെ പുള്ളി കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടു എന്നാ തോന്നുന്നേ," അവള്‍ വീണ്ടും ചിരിച്ചു. "പോയത് പള്ളിയിലേക്കല്ലേ? ഇനി ഒരൊറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ. ഞാനൊരു കന്യാസ്ത്രീയാകാം."

💬 Comments

View all comments