0%

Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]

Author : സ്മിത Read All Parts 183

തന്‍റെ ശിരസ്സ് മരയ്ക്കുന്നത് പോലെ മുത്തശിയ്ക്ക് തോന്നി. അവര്‍ ദിവ്യയെ ചേര്‍ത്തുപിടിച്ചു. കൊടുങ്കാറ്റിന്‍റെ ഹുങ്കാരം ഒന്നിനൊന്ന്‍ വര്‍ദ്ധിച്ചുവന്നു. അപ്പോള്‍ തങ്ങളിരിക്കുന്നതിന്‍റെ തൊട്ടു മുമ്പില്‍ പുഴയില്‍ നിന്ന്‍ വല്ലാത്തൊരു ശബ്ദം അവര്‍ കേട്ടു. പെട്ടെന്ന്‍ കൊടുങ്കാറ്റിന്‍റെ രൌദ്രശബ്ദം ദുര്‍ബ്ബലമാകുന്നത് മുത്തശിയറിഞ്ഞു. നിലാവ് പതിയെ പരക്കാന്‍ തുടങ്ങി. കാറ്റ് ക്രമേണ നിശ്ചലമായി. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും തെളിഞ്ഞു. നിലാവിന്‍റെ കാന്തികത പരിസരങ്ങളെ വീണ്ടും മുഗ്ധമാക്കി. മുത്തശ്ശി കണ്ണുകള്‍ തുറന്നു. ഒരു നിമിഷം അവര്‍ വിസ്മയ നിശ്ചലയായി. മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. ഒരു യുവാവ്. ജീന്‍സും സ്ലാക്ക് ഷര്‍ട്ടും കണ്ണടയും ധരിച്ചിരിക്കുന്നു. തോളില്‍ ഒരു റീബക്ക് ബാക്ക്പാക്കര്‍. കാലില്‍ വിലയേറിയ പാദരക്ഷകള്‍. ദേഹം നനഞ്ഞിരിക്കുന്നു. അയാള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. "ക്ഷമിക്കണം," അയാള്‍ പറഞ്ഞു. "ഇരുട്ടായത് കൊണ്ട് വഴിയറിഞ്ഞില്ല. വഴിതെറ്റി പുഴയില്‍ വീണു," "മോന്‍ ഈ നാട്ടുകാരന്‍ അല്ലന്ന്‍ തോന്നുന്നു..." "അല്ല" അയാള്‍ പുഞ്ചിരിക്കുന്നത് അവര്‍ കണ്ടു. "ദൂരേന്നാ," "ഇവിടെ എങ്ങോട്ട് പോകുന്നു?" "ഞാന്‍ ഇവിടുത്തെ സെയിന്‍റ്റ് മേരീസ് കോളേജില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അധ്യാപകനാണ്," അയാള്‍ പറഞ്ഞു. "ങ്ങ്ഹാ, അമ്മേ," അയാള്‍ വിളിച്ചു. "ഈ ചര്‍ച്ചിലേക്ക്, ഐ മീന്‍ ഇവിടുത്തെ ഒരു സെയിന്‍റ്റ് മേരീസ് കത്തോലിക്കാ ചര്‍ച്ചിലേക്ക്, എതിലെയാ പോകേണ്ടത്?" "ദാ, അതിലെ,' മുത്തശി അയാള്‍ക്ക് പിമ്പിലെക്ക് വിരല്‍ ചൂണ്ടി. "അഞ്ച് മിനിറ്റ് നടന്നാല്‍ ഒരു പാലം കാണാം. അത് കടക്കണം. പാലം കഴിഞ്ഞ് പിന്നെയും ഒരഞ്ചു മിനിറ്റ് നടക്കണം. അപ്പോള്‍ ഒരാല് കാണാം. ആലിന്‍റെയടുത്തുന്ന്‍ വലതുവശത്തേക്ക് തിരിയുന്ന വഴിയിലൂടെ വീണ്ടും ഒരഞ്ചു മിനിറ്റ് നടന്നാല്‍ പള്ളിയായി. മോന് മനസ്സിലായോ?" അയാള്‍ തലകുലുക്കി. "അഞ്ചു മിനിറ്റ് പാലം. വീണ്ടും അഞ്ചു മിനിറ്റ് ആല്‍. വലതു വശത്തുകൂടി വീണ്ടും ഒരഞ്ചു മിനിറ്റ് പള്ളി. അല്ലേ?" "ങ്ങ്ഹാ, അത് തന്നെ," "അമ്മയുടെ വീടെവിടെയാ?" "ഇവിടെ അടുത്ത് തന്ന്യാ കുട്ട്യേ," അവര്‍ പറഞ്ഞു. "ഇതെന്‍റെ പേരക്കുട്ട്യാ," മടിയില്‍ ഉറങ്ങുന്ന ദിവ്യയെ നോക്കി അവര്‍ പറഞ്ഞു. "ഞങ്ങള്‍ ഇവിടെ നിലാവത്ത് ഇരിക്ക്യാരുന്നു. പെട്ടെന്ന്‍ കുട്ടിയ്ക്ക് ഒരു തലവേദന." അയാളുടെ കണ്ണുകള്‍ അവളുടെ മുഖത്ത് പതിഞ്ഞു. "രാത്രി

💬 Comments

View all comments