Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
പിമ്പിലെക്ക് വിരല്‍ ചൂണ്ടി. "അഞ്ച് മിനിറ്റ് നടന്നാല്‍ ഒരു പാലം കാണാം. അത് കടക്കണം. പാലം കഴിഞ്ഞ് പിന്നെയും ഒരഞ്ചു മിനിറ്റ് നടക്കണം. അപ്പോള്‍ ഒരാല് കാണാം. ആലിന്‍റെയടുത്തുന്ന്‍ വലതുവശത്തേക്ക് തിരിയുന്ന വഴിയിലൂടെ വീണ്ടും ഒരഞ്ചു മിനിറ്റ് നടന്നാല്‍ പള്ളിയായി. മോന് മനസ്സിലായോ?" അയാള്‍ തലകുലുക്കി. "അഞ്ചു മിനിറ്റ് പാലം. വീണ്ടും അഞ്ചു മിനിറ്റ് ആല്‍. വലതു വശത്തുകൂടി വീണ്ടും ഒരഞ്ചു മിനിറ്റ് പള്ളി. അല്ലേ?" "ങ്ങ്ഹാ, അത് തന്നെ," "അമ്മയുടെ വീടെവിടെയാ?" "ഇവിടെ അടുത്ത് തന്ന്യാ കുട്ട്യേ," അവര്‍ പറഞ്ഞു. "ഇതെന്‍റെ പേരക്കുട്ട്യാ," മടിയില്‍ ഉറങ്ങുന്ന ദിവ്യയെ നോക്കി അവര്‍ പറഞ്ഞു. "ഞങ്ങള്‍ ഇവിടെ നിലാവത്ത് ഇരിക്ക്യാരുന്നു. പെട്ടെന്ന്‍ കുട്ടിയ്ക്ക് ഒരു തലവേദന." അയാളുടെ കണ്ണുകള്‍ അവളുടെ മുഖത്ത് പതിഞ്ഞു. "രാത്രി ഇത്രയായില്ലേ, ഞാന്‍ കൊണ്ടാക്കണോ?" അയാള്‍ അവളുടെ മുഖത്തുനിന്ന്‍ മിഴികള്‍ പിന്‍വലിക്കാതെ ചോദിച്ചു. "ഇല്ല, ഞങ്ങള്‍ക്കിത് പതിവാ. ഇതിപ്പംമോള്‍ക്ക് തലവേദന വന്നത് കൊണ്ട് താമസിച്ചതാ. മോള്‍ ഏറ്റാല്‍ ദാ പോക്കായി..." "ന്നാല്‍ അമ്മേ, ഞാന്‍..." അയാള്‍ പോകാന്‍ തിരിഞ്ഞു. "മുത്തശി തലകുലുക്കി. "ശരി," അയാള്‍ പിന്തിരിഞ്ഞു. ദിവ്യ പതിയെ കണ്ണുകള്‍ തുറക്കുന്നത് അവര്‍ കണ്ടു. അവള്‍ കണ്ണുകള്‍ തുറന്ന്‍ മുത്തശിയേയും ചുറ്റുപാടും നോക്കി. "ഇപ്പൊ എങ്ങനെയുണ്ട് മോളേ?" മുത്തശിയുടെ മുഖത്തും ആകാശത്തും ചുറ്റുപാടും അവളുടെ കണ്ണുകള്‍ വീണ്ടും പറ്റിക്കിടന്നു. "ഗ്രാനീ ഞാന്‍..?" പതിയെ എഴുന്നെല്‍ക്കവേ അവള്‍ ചോദിച്ചു. "എന്താ പെട്ടെന്നിങ്ങനെ ഒര് തലവേദന?" "ഒര് പിടീല്ല്യ ഗ്രാനീ," അവള്‍ പറഞ്ഞു. "പെട്ടെന്നങ്ങനെ വന്നു. പിന്നെ ഒന്നും അങ്ങട്ട് ഓര്‍മ്മയില്യാ," ദൂരെ ഒരാള്‍ രൂപം നിലാവിലൂടെ
💬 Comments
View all comments