Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
മറയുന്നത് ദിവ്യ കണ്ടു. "ആരാ ഗ്രാനീ, അത്?" "പേരൊന്നും എനിക്ക്യറിയില്ല്യ," മുത്തശി പറഞ്ഞു. "പള്ളീലേക്കുള്ള വഴി ചോദിച്ചു. ഇവിടുത്തെ കോളേജില്‍ പഠിപ്പികാന്‍ വന്ന പുതിയ അധ്യാപകനാന്ന്‍ പറഞ്ഞു. നല്ല ശ്രീത്വമുള്ള തേജസ്സുള്ള ചെറുപ്പക്കാരന്‍." അവള്‍ മുത്തശിയുടെ മുഖത്ത് നോക്കി. "ചെലപ്പോ അയാള്‍ ആയിരിക്കാം ഗ്രാനീ," അവള്‍ ചിരിച്ചു. "പ്രവചന പ്രകാരം ആശ്വിനമാസത്തിലെ ഇന്നത്തെ പൌര്‍ണ്ണമിയില്‍ എന്നെത്തേടി വരേണ്ട ശാന്തിദേവ് എന്ന മഹര്‍ഷിപുത്രന്‍റെ രണ്ടാം ജന്മം." "മുത്തശ്ശി അവളെ നോക്കി. "പക്ഷെ പുള്ളി കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടു എന്നാ തോന്നുന്നേ," അവള്‍ വീണ്ടും ചിരിച്ചു. "പോയത് പള്ളിയിലേക്കല്ലേ? ഇനി ഒരൊറ്റ മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ. ഞാനൊരു കന്യാസ്ത്രീയാകാം."
💬 Comments
View all comments