Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
ഭരണാധികാരികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍, മതനേതാക്കന്‍മാര്‍. പിന്നെ സാധാരണക്കാരില്‍ സാധാരണക്കാരോടൊപ്പവും. കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, തെരുവുനര്‍ത്തകര്‍, പാമ്പാട്ടികള്‍, റിക്ഷാ വലിക്കുന്നവര്‍... "ഇത്രയൊക്കെ യാത്രാനുഭവങ്ങളും ബന്ധങ്ങളുമുണ്ടായിട്ടും എനിക്കദ്ഭുദം തോന്നുന്നു, ഞാന്‍ ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നോര്‍ത്ത്. കഴിഞ്ഞ തവണ ഞാന്‍ വന്നപ്പോള്‍ അങ്ങ് ഇദ്ദേഹത്തെക്കുറിച്ച് ഒരു സൂചനയും തന്നിരുന്നില്ല." "അന്ന്‍ അവന്‍ ദില്ലിയിലായിരുന്നു," "ദില്ലിയില്‍?" "ങ്ങ്ഹാ," അദ്ധേഹം തുടര്‍ന്നു. "ജെ എന്‍ യൂവില്‍ വിദ്യാര്‍ഥിയായിരുന്നു. എം എസ് സി ഫിസിക്സ്. സ്വര്‍ണ്ണമെഡലോടെയാണ് പോസ്റ്റ് ഗ്രാജുവേഷന്‍ കംപ്ളീറ്റ് ചെയ്തത്." "ഇത്രയ്ക്കും അക്കാദമിക് ബ്രില്ലിയന്‍സുള്ള ഒരാള്‍!" രാജശേഖരവര്‍മ്മ തന്‍റെ അദ്ഭുതം മറച്ചുവെച്ചില്ല. ആശ്രമത്തില്‍നിന്ന്‍ മടങ്ങുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണ സംതൃപ്തനായിരുന്നു. മഹാമൃത്യുജ്ഞയ യാഗം പൂര്‍ണ്ണവിജയമായിരിക്കുമെന്ന്‍ അദ്ധേഹത്തിന് നിശ്ചയമായി. കുടുംബത്തിന് മേല്‍ വീശിയടിച്ചുകൊണ്ടിരിക്കുന്ന കരിനിഴലുകളും കാര്‍മേഘങ്ങളും മാഞ്ഞുപോകാന്‍ തുടങ്ങുകയാണ്. ശാപങ്ങളും.
* * * * * * നദീതീരം. എന്നും ഇരിക്കാറുള്ള പാറയുടെ ചുവട്ടില്‍, മുത്തശിയുടെ മടിയില്‍ തലവെച്ച് കിടന്ന്‍ കഥകള്‍ കേള്‍ക്കുകയായിരുന്നു, ദിവ്യ. "അത്രയ്ക്ക് അടക്കാനാവാത്തതാണോ ഗ്രാനീ മനുഷ്യന്‍റെ ആഗ്രഹങ്ങള്?" ഓര്‍ഫ്യൂസിന്‍റെയും യൂറിഡൈസിന്‍റെയും കഥ കേട്ടുകഴിഞ്ഞ് ദിവ്യ ചോദിച്ചു. "നിയന്ത്രണാതീതമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മനസ്സും അതിന്‍റെ ആഗ്രഹങ്ങളും മാത്രമാണ് കുട്ട്യേ," പുഴയുടെ നിശ്ചല വിതാനത്തിന് മേല്‍ പൂര്‍ണ്ണചന്ദ്രന്‍ ഇളകിക്കൊണ്ടിരുന്നു. മണല്‍ത്തിട്ട് ഇപ്പോള്‍ സ്വര്‍ണ്ണ വെളിച്ചത്തില്‍ നിറഞ്ഞുകിടക്കുന്നു. ദൂരെ നിലാവിന്‍റെ സുതാര്യതയില്‍ കുളിച്ച്നില്‍ക്കുകയാണ് കോബ്രാഹില്‍സിന്‍റെ ശിഖരങ്ങള്‍. ആകാശം നിറയെ നക്ഷത്രങ്ങള്‍. മധ്യത്തില്‍ പൂര്‍ണ്ണചന്ദ്രന്‍. "ഗ്രാനീ ഇന്നെന്താ കാറ്റിന് നിശാഗന്ധിയുടെ മണം?" നക്ഷത്രങ്ങളിലേക്ക് കണ്ണുകള്‍ നട്ട് ദിവ്യ ചോദിച്ചു. വിദൂരതയില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റി മുത്തശി ദിവ്യയെ നോക്കി. "ഇന്ന്‍ പൌര്‍ണ്ണമിയാണ് കുട്ടീ," "ഓ! ഞാനത് മറന്നു," ദിവ്യ പെട്ടെന്ന്‍ പറഞ്ഞു. അവള്‍ മുത്തശിയുടെ മടിയില്‍ നിന്നുമെഴുന്നേറ്റു. പുഴയുടെ സ്വര്‍ണ്ണവിതാനത്തിലേക്കും മണല്‍ത്തിട്ടിന്‍റെ വിദൂരതയിലേക്കും അവള്‍ നോക്കി. പിന്നെ കോബ്രാഹില്‍സിന്‍റെ ശിഖരങ്ങളിലേക്കും. "നാളെയാണ് എന്‍റെ ജന്മദിനം!" അവള്‍ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ നിന്ന്‍ നോട്ടം പിന്‍വലിച്ചു. "ഇന്ന്‍ ശാന്തിദേവ് എന്ന പൂച്ചസന്യാസി തന്‍റെ സ്വീറ്റ് ഹാര്‍ട്ട് ഋതുപര്‍ണ്ണയെ രണ്ടാംജന്മത്തില്‍ കണ്ടുമുട്ടുന്ന ദിനം ഇന്നാണല്ലോ. ഈ പൌര്‍ണ്ണമിയില്‍..." ദിവ്യ ചിരിച്ചു. മുത്തശി ഒന്നും പറഞ്ഞില്ല. പെട്ടെന്ന്‍ ദിവ്യയുടെ കണ്ണുകള്‍ പ്രകാശിക്കുന്നത്
💬 Comments
View all comments