Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]
നോക്ക്. എന്നിട്ട് എഴുന്നെല്പ്പിക്ക്!" റോസ്‌ലിന്‍ കുനിഞ്ഞ് സിദ്ധാര്‍ത്ഥന്‍റെ കൈയ്യില്‍ പിടിച്ചു. അവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചു. "ഇവള് നിന്നെ മൊത്തം ചൊമന്നോളും എന്ന്‍ കരുതി സുഖിച്ച് നിന്ന്‍ കൊടുക്കേണ്ട," രാഹുല്‍ അവശത കാണിച്ച സിദ്ധാര്‍ത്ഥനോട് പറഞ്ഞു. "എഴുന്നേറ്റ് നിവര്‍ന്ന്‍ നിക്കെടാ!!" സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ് നിന്നു. രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി. "ഇനി മേലാല്‍ ഇവളുടെ ദേഹത്ത് കൈ വെച്ചാല്‍ ലതീഫായിരിക്കില്ല നിന്‍റെ അന്തകന്‍! സകല ലത്തീഫുമാരുടെയും അന്തകനായ ഞാന്‍ ആയിരിക്കും അത്. മനസ്സിലായോടാ?" സിദ്ധാര്‍ത്ഥന്‍ തല കുലുക്കി. "പിന്നെ നിന്നോടും ഒരു കാര്യം പറയാനുണ്ട്," രാഹുല്‍ റോസ്‌ലിനെ നോക്കി. "നല്ല അമ്പോറ്റി പോലത്തെ ചെറുക്കനെയാണല്ലോടീ നീ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ അടിച്ചു നാശമാക്കിയത്! മേലാല്‍ അങ്ങനെഎന്തെങ്കിലുമുണ്ടായാല്‍ നിന്‍റെ ചന്തി നോക്കി ഞാന്‍ പെടയ്ക്കും. മനസ്സിലായോടീ?" അവളും തലകുലുക്കി. "ആര്‍ക്കറിയാം, നാളെ നെനക്ക് ചെലവിന് തരുന്നത് ചെലപ്പം ഇവനായിരിക്കില്ലന്ന്? ങ്ങ്ഹേ? ഏത്?" രാഹുല്‍ റോസ്‌ലിന്‍റെ നേരെ നോക്കി കണ്ണിറുക്കി. "നീ കേറ്," ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു. "കാര്യം പ്രശ്നം ഞാന്‍ കോമ്പ്രമൈസ് ആക്കിയെങ്കിലും നിന്നെ എവിടെ ഏതായാലും ഞാന്‍ തനിച്ചു വിടുന്നില്ല," സിദ്ധാര്‍ത്ഥന്‍ രാഹുലിന്‍റെ പിമ്പില്‍ കയറി. "ലതീഫേ," ബൈക്ക് പതിയെ ഓടിക്കുന്നതിനിടയില്‍ രാഹുല്‍ പറഞ്ഞു. "നീ കൂടോത്രം ചെയ്ത് മയക്കിയ എന്‍റെ പിള്ളേരെ നാളെ മൊതല്‍ പള്ളിക്കൂടത്തിലേക്ക് പറഞ്ഞ് വിട്ടേക്കണം. അവര്‍ക്കൊള്ളത് ഞാന്‍ അവിടെ കൊടുത്തോളാം. ചൂരല്‍ക്കഷായം!"
************************************
അന്ന് വൈകുന്നേരം മെട്രോപോളിറ്റന്‍ ക്ലബ്ബിലിരിക്കുകയായിരുന്നു കോബ്രാ ഗാങ്ങ്. ലത്തീഫിന്‍റെ മൂക്കിനടുത്ത് ഒരു ബാന്‍ഡ് എയ്ഡ് ഉണ്ട്. "ലത്തീഫ് ദാദാ ആദ്യം വെലക്കിയത് കൊണ്ടാ,"മൌനം അസഹ്യമായപ്പോള്‍
💬 Comments
View all comments