0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 349

ടോമി പറഞ്ഞു. "ആദ്യം തന്നെ നമുക്കൊരുമിച്ച് അവനോട് ഏറ്റുമുട്ടിയാരുന്നെ അവന്‍റെ വണ്‍ മാന്‍ ഷോ കളി ഇന്നത്തോടെ തീര്‍ത്തേനെ നമ്മള്!" "അവന്‍ ആളു നിസ്സാരക്കാരനല്ല ടോമി," ലത്തീഫ് പറഞ്ഞു. "നമ്മള്‍ ഇതുവരെ കണ്ടിട്ടുല്ലവരില്‍ വെച്ച് ഏറ്റവും ഡയിഞ്ചറസ്! ഈ സ്ഥലത്തിന്‍റെ ചരിത്രോം ഭൂമിശാസ്ത്രോം അവന്‍റെ കൈവെള്ളേ ലൊണ്ട്!" "ഏതായാലും ആ ബീഹാറീടെ അത്രേം വരില്ലല്ലോ!" വിന്‍സെന്റ് പറഞ്ഞു. "സൈസ് കൊണ്ട് ഈ രാഹുലിന്‍റെ എരട്ടി വരും അവന്‍. കാട്ടുപന്നിയെപ്പോലെ. അവനെ നമ്മള്‍ തല്ലിയോടിച്ചില്ലേ?" "കൊറച്ച്‌ കാലത്തേക്ക് ഇനി ഒരാക്ഷനുമില്ല,' ലത്തീഫ് അറിയിച്ചു. "നമുക്ക് നന്നായി പ്രിപ്പയര്‍ ചെയ്യണം. ഫുള്‍ പ്രിപ്പരേഷനോടെയാണ് അവന്‍ ഇവിടെ കളിക്കുന്നെ. ഇവിടെ അവന്‍ ഒറ്റയ്ക്കല്ല എന്ന്‍ ഒറപ്പാണ്. അവര്‍ ആരൊക്കെയാണ് എന്ന്‍ മനസ്സിലാക്കുകയാണ് ആദ്യത്തെ പണി." "അതിത്ര മനസ്സിലാക്കാനോന്നുമില്ല," രാജു പറഞ്ഞു. "ജയകൃഷ്ണന്‍ തന്നെ സംശയമില്ല," "അങ്ങനെ തീര്‍ച്ചയാക്കാന്‍ കഴിയില്ല," ലത്തീഫ് പറഞ്ഞു. "ജയകൃഷ്ണന്‍റെ ബോസ്സാണ് നരിമറ്റം വര്‍ക്കി. ഈ രാഹുല്‍ അയാളെ വീട്ടില്‍ കയറി തല്ലി. കയ്യും കാലുമൊടിഞ്ഞു സിറ്റി ഹോസ്പിറ്റലിലുണ്ട് നരിമറ്റം വര്‍ക്കി," "സിദ്ധാര്‍ത്ഥന്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഡ്രഗ് എജന്റ്റ് ഈ രാഹുല്‍ തന്നെയാണ്. ജയകൃഷ്ണന്‍റെ ഗാങ്ങിലേ ഏറ്റവും അടുത്തയാള്‍ ആണ് സിദ്ധാര്‍ത്ഥന്‍. ജയകൃഷ്ണന് ഡ്രഗ് സപ്ലൈ ചെയ്യുന്നതും സിദ്ധാര്‍ത്ഥനെ നമ്മളില്‍ നിന്ന്‍ രക്ഷപെടുത്തിക്കൊണ്ടുപോയതും രാഹുല്‍ എന്ന ഒരാള്‍ തന്നെയാണ്. സോ ദ കണക്ഷന്‍ ഈസ് വെരി ക്ലിയര്‍," രാജേഷ് പറഞ്ഞു. "നീ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഏക തെളിവ് സിദ്ധാര്‍ത്ഥന്‍റെ വാക്കുകള്‍ മാത്രവാ. നമുക്കത് ഫുള്‍ ആയിട്ട് സ്വീകരിക്കാന്‍ പറ്റില്ല. ഇറ്റ്‌ മെയ് ബി അ ട്രാപ്!"

💬 Comments

View all comments