0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 350

അല്പ്പസമയത്തെ ആലോചനക്ക് ശേഷം ലത്തീഫ് പറഞ്ഞു. "കോബ്രാ ഹില്‍സിലെ നിധി തേടി വന്നവന്‍! കോളേജ് അദ്ധ്യാപകന്‍! ഡ്രഗ് എജന്റ്റ്! തെരുവ് ഗുണ്ട! ഇതിലേതാ സത്യം?" ആബിദ് സ്വയം ചോദിച്ചു. എല്ലാവരും ലത്തീഫിനെ നോക്കി. "അവന്‍ ഒരു അധ്യാപകനാണെങ്കില്‍ അത് നമുക്ക് പ്രശ്നമില്ല. ഡ്രഗ് എജന്‍റ്റാണെങ്കില്‍ അതും നമ്മള്‍ അത്ര കാര്യമാക്കില്ല. തെരുവ് ഗുണ്ടയോ മറ്റെന്തെങ്കിലും ആകട്ടെ. അതൊന്നും നമ്മളെ സംബന്ധിച്ച് പ്രശ്നമല്ല....പക്ഷെ..." ലത്തീഫിന്‍റെ കണ്ണുകള്‍ നഗത്താന്‍ മലമുടികളെ സ്പര്‍ശിച്ചു. കൂട്ടുകാര്‍ ആകാംക്ഷയോടെ അയാളെ നോക്കി. "പക്ഷെ അവന്‍റെ ഉദ്ദേശം കോബ്രാഹില്‍സിലെ നിധിയാണേല്‍ അവന്‍റെ പ്രിപ്പറേഷന്‍സും പിന്‍ബലവും എത്രവലുതാണെങ്കിലും അവനിവിടെ നിന്ന്‍ വന്നതുപോലെ പോകില്ല. വിലകാംഗപ്പെന്ഷന്‍ പറ്റുന്ന ഒരാളെക്കൂടി കിട്ടും സര്‍ക്കാറിന്..."

💬 Comments

View all comments