0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 123

തോളിലമര്‍ന്നു. "അന്ന് ഞാന്‍ നിന്നെ ആ ലത്തീഫിന്‍റെ കയീന്നു രക്ഷപ്പെടുത്തിയില്ലേ? അതിനു പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ഒരു സുവര്‍ണ്ണാവസരം തരാം," അയാള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെ നോക്കി. "ഈ ഇന്‍സ്പെക്ടര്‍ സാറിനും കോണ്‍സ്റ്റബിള്‍ സാറമ്മാര്‍ക്കും നിന്‍റെ കൂട്ടുകാരന്‍റെ ബെഡ് റൂം ഒന്ന്‍ കാണിച്ചുകൊടുത്തേ," രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു. ജയകൃഷ്ണന്‍റെ മുഖം വിവര്‍ണ്ണമായി. "ഏത് കൂട്ടുകാരന്‍റെ?" സിദ്ധാര്‍ത്ഥന്‍ ചോദിച്ചു. "ഓഹോ?" ഒരു പ്രത്യേക ഭാവത്തില്‍ രാഹുല്‍ അവനെ നോക്കി. "നിന്‍റെ കൂട്ടുകാര് റോമിലെ ഫ്രാന്‍സീസ് പാപ്പയും ദലൈലാമയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ...അങ്ങനെ ഒന്നുവല്ലല്ലോ? പോയി നിന്‍റെ കൂട്ടുകാരന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചുകൊടുക്കെടാ വഴീത്തൂറിച്ചെക്കാ!" രാഹുല്‍ പിന്നെ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കി. "സാറിവന്‍റെ കൂടത്തില്‍ ചെല്ല്. ഇവന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചു തരും. ഇവന്‍റെ കിംഗ്‌ സൈസ് കിടക്കയുടെ അടിയില്‍ അനന്തശയനം നടത്തുന്നുണ്ട് സാധനം," രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ ചന്തിക്ക് ചവിട്ടി അകത്തേക്ക് തള്ളിവിട്ടു. "ഹേയ്!!" ജയകൃഷ്ണന്‍ ഇന്‍സ്പെക്ടറുടെ നേരെ കുതിച്ച് വീണ്ടും അലറി. "നീയെന്താ മുനിസിപ്പാലിറ്റി സൈറന്‍ ആണോ?" ജയകൃഷ്ണന്‍റെ വഴി മുടക്കിക്കൊണ്ട് രാഹുല്‍ ചോദിച്ചു. "ഈ ഹിന്ദി സിനിമയിലെ അമരീഷ് പുരിയേപ്പോലെ "ഹേയ് ഹേയ് " എന്നലറാന്‍?" "നിര്‍ത്തെടാ!" ജയകൃഷ്ണന്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. രാഹുല്‍ അവന്‍റെ കൈയ്യുടെ കുഴയ്ക്ക് പിടിച്ച് തിരിച്ചു. "ഈ വാനരപ്പടയെ ഞാന്‍ നേരിട്ടോളാം. സാര്‍ ധൈര്യമായി പള്ളിവേട്ട തുടങ്ങിക്കോളൂ," രാഹുല്‍ ഇന്‍സ്പെക്ടറെ നോക്കി പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ് അദ്ധേഹവും കോണ്‍സ്റ്റബിള്‍മാരും അകത്തുകടന്നു. സിദ്ധാര്‍ത്ഥനെയും കൊണ്ട് അവര്‍ ജയകൃഷ്ണന്‍റെ ബെഡ് റൂമിലെത്തി. അവര്‍ക്ക് അധികം മെനക്കെടെണ്ടി വന്നില്ല. ജയകൃഷ്ണന്‍റെ കട്ടിലിനടിയില്‍ മയക്ക് മരുന്ന്‍ നിറച്ച കാര്‍ഡ്ബോഡ് പെട്ടികള്‍ അവര്‍ കണ്ടെത്തി. സിദ്ധാര്‍ത്ഥനെക്കൊണ്ട് ഇന്‍സ്പെക്ടര്‍ അബ്രാഹം ഒരു ബോക്സ് തുറപ്പിച്ചു. അതില്‍ നിറയെ വെളുത്ത നിറത്തില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ അടക്കം ചെയ്ത മയക്കുമരുന്നുകള്‍ കണ്ടെത്തി. "മൈ ഗോഡ്!?" ഇന്‍സ്പെക്ടര്‍ വിസ്മയാധീനനായി കോണ്‍സ്റ്റബിള്‍മാരെ നോക്കി. "മറ്റുള്ള പെട്ടികളിലും ഇത് തന്നെയാണോ സാധനം?" സിദ്ധാര്‍ത്ഥനെ കോളറില്‍പ്പിടിച്ച് ഉയര്‍ത്തിക്കൊണ്ട് അദ്ധേഹം ചോദിച്ചു. "അതെ സാര്‍," ഭയാക്രാന്തനായി ആണ് അവന്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥനോടൊപ്പം പോലീസ് സംഘം മയക്കു മരുന്ന്‍ നിറച്ച കാര്‍ഡ് ബോഡ് പെട്ടികളുമായി പുറത്തേക്ക് വന്നു. ജയകൃഷ്ണനും കൂട്ടരുമായി അതിഘോരയുദ്ധത്തിലെര്‍പ്പെടുന്ന രാഹുലിനെ പ്രതീക്ഷിച്ച് പുറത്തേക്ക് വന്ന ഇന്‍സ്പെക്ടര്‍ അബ്രാഹം അദ്ഭുതപ്പെട്ടുപോയി. അവിടം ശൂന്യമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. "പേടിക്കേണ്ട, ഞാനിവിടെത്തന്നെയുണ്ട്," ഒരു സ്ക്രീനിന്‍റെ മറവില്‍ നിന്ന്‍

💬 Comments

View all comments